SYRO-MALABAR CHURCH
FORMS A DIOCESE IN BRITAN
സീറോ മലബാര് സഭയ്ക്ക് ബ്രിട്ടന് ആസ്ഥാനമാക്കി പുതിയ രൂപത; ഫാ: ജോസഫ് സ്രാമ്പിക്കല് പ്രഥമ രൂപതാധ്യക്ഷന്
The Syro-Malabar Church has expanded its global reach by
forming a diocese based out of Preston in England. Fr Joseph Srambikkal from
Pala has been chosen to lead the new diocese. The Church has also appointed
Monseigneur Stephen Chirappanath from Irinjalakkuda as the apostolic visitor
for the Syro-Malabar followers in Europe. The Pope’s letter declaring the appointments
was read out in the Syro-Malabar Church headquarters in Mount Saint Thomas at Kakkanad
and the St Alphonsa Cathedral in Preston.
ബ്രിട്ടന്‍ ആസ്ഥാനമാക്കി സീറോ മലബാര് സഭയ്ക്ക് പുതിയ രൂപത. അയര്‍ലണ്ടും യൂറോപ്പും ഉള്‍പ്പെടുത്തിയാണ് ബ്രിട്ടണിലെ പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചിരിക്കുന്നത്. ഫാദര്‍ ജോസഫ് സ്രാമ്പിക്കലാണ് പ്രഥമ രൂപതാധ്യക്ഷന്‍. മാര്‍പ്പാപ്പയുടെ നിയമന ഉത്തരവു വത്തിക്കാനിലും സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്‌തോമസിലും, പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലും ഇന്നലെ ഉച്ച കഴിഞ്ഞ് 3.30 ഓടു കൂടി വായിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി ഇരിങ്ങാലക്കുട രൂപതാഗം മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും നിയമിച്ചു.
ഉരുളികുന്നം ഇടവകാംഗമായ ഫാ. ജോസഫ് സ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. മൂന്നു വര്‍ഷമായി ഇംഗ്ലണ്ടില്‍ സിറോമലബാര്‍ വിശ്വാസികളുടെ ശുശ്രൂഷാ കാര്യങ്ങളില്‍ സഹായിച്ചു വരികയായിരുന്നു.ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ രൂപതയായിരിക്കും ഇത്. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്കയിലെ ഷിക്കാഗോയിലും ഓസ്‌ട്രേലിയയിലെ മെല്‍ബണിലുമാണ് സീറോ മലബാര്‍സഭയക്ക് രൂപതകള്‍ ഉളളത്.
നിയുക്ത ബിഷപ്പുമാരെ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. ഇവരുടെ സ്ഥാനാരോഹണ തീയതിയും സ്ഥലവും പിന്നീടു തീരുമാനിക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും സന്നിഹിതരായിരുന്നു.ഇരിങ്ങാലക്കുട പുത്തന്‍ചിറ ഇടവക കവലക്കാട്ട് ചിറപ്പണത്ത് പരേതരായ പോള്‍- റോസി ദമ്പതികളുടെ മകനാണ് മോണ്‍. സ്റ്റീഫന്‍ ചിറപ്പണം. അഞ്ചു വര്‍ഷമായി റോമില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രൊക്യുറേറ്ററായും റോമാ രൂപതയിലെ സഭാ വിശ്വാസികളുടെ വികാരിയായും ഇറ്റലിയിലെ സിറോ മലബാര്‍ വിശ്വാസികളുടെ കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Prof. John Kurakar

No comments:
Post a Comment