മീഡിയ പ്രവർത്തകർ വിമർശിക്കപ്പെടുന്നു
അടുത്തകാലത്തായി
മാധ്യമ പ്രവര്ത്തകർ വിമർശിക്കപ്പെടുകയാണ്
.മാധ്യമ പ്രവര്ത്തകര്ക്ക് കോടതികളില് വിലക്കേര്പ്പെടുത്തിയിരിക്കുന്നു .മാധ്യമ പ്രവര്ത്തകരും
അവരുടെ സംഘടനകളും സ്വയം പരിശോധനനടത്തേണ്ട സമയമാണ് . മാധ്യമ പ്രവര്ത്തകര്ക്ക് അമിതമായ അവകാശമുണ്ടെന്ന്
ധരിച്ചവശരായ ആളുകളുണ്ട്. മാധ്യമ പ്രവര്ത്തകര് ചെയ്യുന്നതൊക്കെ ശരി മറ്റുവള്ളര് ചെയ്യുന്നതൊക്കെ
തെറ്റ്. വിമര്ശനങ്ങള് ചൂണ്ടികാണിച്ചാല് അയാള്ക്ക് ശകാരം. ഈ രീതിയിലുള്ള അധീശത്വം സ്ഥാപിക്കുകയും
വായില് വരുന്നതൊക്കെ വിളിച്ചുപറയുന്നതുമാണ് മാധ്യമ പ്രവര്ത്തകര് ചെയ്യുന്നത് എന്നൊരു
പരാതി പരക്കെയുണ്ട് .സോഷ്യല് മീഡിയകളില് മാധ്യമ പ്രവര്ത്തകര്ക്കെതിരായി വരുന്ന വിമര്ശനങ്ങള്
കണ്ടില്ലന്നു നടിക്കരുത് . മറനീക്കുന്ന മാധ്യമ
പക്ഷപാതം ഇന്ന് എല്ലാ മേഖലകളിലും കാണാം .തെരഞ്ഞെടുപ്പ്അടുക്കുമ്പോൾ
പല പത്രങ്ങളും പ്രസിദ്ധീകരിക്കുന്ന നുണക്കഥകള്‍ ആരിലും അറപ്പുളവാക്കും. പലതും പത്രപ്രവര്‍ത്തനം
എന്ന് വിളിക്കാന്‍കഴിയാതെ വരുന്നു കഴിയില്ല. ക്രിമിനല്‍ പ്രവര്‍ത്തനമാണിത്.
മാധ്യമ
പ്രവര്‍ത്തകര്‍ നമ്മുടെ സമൂഹത്തിലെ കാവലാളുകളാണ് ,ജനാധിപത്യത്തിൻറെ കാവൽ ഭടന്മാരാണ്
. അവർ ഒരിക്കലും കാവല്‍നായ്ക്കൾ ആകരുത് . നായ്ക്കളുടെ പ്രധാന പണി കള്ളന്മാര്‍ വരുമ്പോള്‍
ബൌ ബൌ എന്ന് കുരയ്ക്കലാണ്. വെറുതെ കുരച്ചു കൊണ്ടിരിക്കരുത്. ആവശ്യമുള്ളപ്പോള്‍ കുരയ്ക്കണം.
വീട്ടില്‍ ആളുള്ള സമയത്തും ഇല്ലാത്ത സമയത്തും ഒരുപോലെ ജാഗ്രത കാണിക്കണം. യജമാനനെക്കാണുമ്പോള്‍
വാലാട്ടണം. വല്ലപ്പോഴും ചെരുപ്പില്‍ നക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഏത് കാവല്‍നായക്കും
യജമാനൻറെ പ്രീതി ലഭിക്കും .ഇത്തരത്തിൽ പ്രീതി
കിട്ടിയ കാവല്‍നായ്ക്കള്‍ നമ്മുടെ മാധ്യമ മേഖലയിലുണ്ട്.ഇത്തരക്കാർ സമൂഹത്തിനും രാഷ്ട്രത്തിനും ആപത്താണ് .സത്യം അറിയാൻ ജനത്തിനു കഴിയാതെ വരുന്നു .പല പത്രപ്രവർത്തകരെയും
മീഡിയകളെയും രാഷ്ട്രീയക്കാർ വിലക്കെടുക്കുന്നു .മീഡിയ സ്വയം വിമർശനത്തിന് വിധേയരാകണം
.
പ്രൊഫ്.
ജോൺ കുരാക്കാർ

No comments:
Post a Comment