Pages

Tuesday, July 12, 2016

STATUE OF POLICE HORSE" SHAKTHIMAN" REMOVED

കുതിരയുടെ പ്രതിമ നീക്കം ചെയ്തു.
Following backlash on social media over ‘Shaktiman’ being given more importance than the cops who lost their lives, the Uttarakhand Government has removed the statue of the police horse installed at the Police Lines.“The statue was here till last evening. Today morning when I came here, it wasn’t here. It was a horse statue. I don’t know where did it vanish,” a local resident told .Chief Minister Harish Rawat was supposed to inaugurate the ‘Shaktiman Park’ named after the police horse, who was critically maimed in a BJP rally carried out by MP Ganesh Joshi earlier on March 14.

ഉത്തരാഖണ്ഡില്ബിജെപി എംഎല്എയുടെ ആക്രമണത്തിനിരയായ പൊലീസ് കുതിര ശക്തിമാനോടുള്ള ആദരസൂചകമായി പൊലീസ് സ്ഥാപിച്ച പ്രതിമ നീക്കം ചെയ്തു. ജ്യോതിഷികളുടെ അഭിപ്രായ പ്രകാരമാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതിമ പൊളിക്കാന്ആവശ്യപ്പെട്ടതെന്നാണ് വിവരം.

ഹരീഷ് റാവത്ത് ഫണ്ടുകള്ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവര്ത്തകര്നടത്തിയ പ്രകടനത്തിനിടയ്ക്കാണ് അശ്വാരൂഢ സേനയിലെ ശക്തിമാന്എന്ന കുതിരയുടെ കാല്എംഎല് ഗണേഷ് ജോഷി അടിച്ചൊടിച്ചത്. ലാത്തി ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ഗണേഷ് ജോഷി കുതിരയെ അടിക്കുകയായിരുന്നു. അടിക്കൊണ്ട് കാല്ഒടിഞ്ഞു തൂങ്ങിയ കുതിരയെ ആംബുലന്സില്ആശുപത്രിയില്പ്രവേശിപ്പിച്ചു. മുറിച്ചുമാറ്റിയ കാലിന് പകരം കൃത്രിമക്കാല്വച്ചിരുന്നെങ്കിലും  അണുബാധയെ തുടര്ന്ന് കുതിര പിന്നീട് മരണത്തിന് കീഴടങ്ങി.ഗണേഷ് ജോഷി ശക്തിമാനെ മര്ദ്ദിക്കുന്ന ദൃശ്യങ്ങള്സോഷ്യല്മീഡിയയില്ഉള്പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്ന്ന് എംഎല്എയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. മൃഗസ്നേഹികളുടെ പരാതിയില്ഗണേഷിനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാള്പിന്നീട് ജാമ്യം നേടി.

സംസ്ഥാനത്ത് ധീര ജവാന്മാര്ക്ക് സ്മാരകങ്ങള്ഒന്നുമില്ലാത്ത സാഹചര്യത്തില്ഒരു കുതിരയ്ക്ക് ബഹുമാനസൂചകമായി പ്രതിമ സ്ഥാപിച്ചതിന് ഉണ്ടായ വിമര്ശനങ്ങളെ തുടര്ന്നാണ് പ്രതിമ ഇന്ന് രാവിലെ നീക്കം ചെയ്തതെന്നും റിപ്പോര്ട്ടുകളുണ്ട്. 

Prof. John Kurakar

No comments: