Pages

Tuesday, July 12, 2016

ഇറാഖിന്റെ നശീകരണവും സദ്ദാം ഹുസൈൻറെ വധവുമാണ്ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകൾ ഉടലെടുക്കാൻ കാരണം

ഇറാഖിന്റെ നശീകരണവും സദ്ദാം ഹുസൈൻറെ വധവുമാണ്ഐഎസ് ഉള്പ്പെടെയുള്ള തീവ്രവാദസംഘടനകൾ ഉടലെടുക്കാൻ കാരണം .

പതിമൂന്ന് വര്‍ഷംമുമ്പ് 2003ല്‍ ഇറാഖിനെതിരെ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണവും   സദ്ദാംഹുസൈൻ  വധവുമാണ് ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകൾ ഉടലെടുക്കാൻ കാരണം .. ജോണ്‍ ചില്‍കോട്ട് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഏഴുവര്‍ഷമെടുത്ത് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണിബ്ളെയറും ഇതുവരെയും ജനങ്ങളോടും പാര്‍ലമെന്റിനോടും പറഞ്ഞതത്രയും കളവാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്‌ .സദ്ദാം ഹുസൈന്റെ കൈവശം നശീകരണ ആയുധങ്ങളുടെ കൂമ്പാരംതന്നെ ഉണ്ടെന്നും അല്‍ ഖായ്ദയുമായി ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചാണ് സൈനികാക്രമണം അനിവാര്യമാണെന്ന് ബുഷും ബ്ളെയറും പറഞ്ഞത്. നിരായുധീകരണത്തിനുള്ള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് സൈനികാക്രമണം നടത്തിയതെന്ന ഇവരുടെ വിശദീകരണം ശരിയല്ലെന്ന് ചില്‍കോട്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സദ്ദാം ഹുസൈന്‍ മാനവസമൂഹത്തിന് ഭീഷണിയാണെന്ന അമേരിക്കന്‍– ബ്രിട്ടീഷ് വാദവും കമീഷന്‍ തള്ളി. നശീകരണായുധങ്ങള്‍ സംഭരിച്ചെന്ന വാദം നീതീകരിക്കാനാകാത്തതാണെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു. , 2003ല്‍ ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കയും ബ്രിട്ടനും കെട്ടിപ്പൊക്കിയ നുണയുടെ കൂമ്പാരത്തെയാണ് 13 വോള്യങ്ങളിലായി 26 ലക്ഷം വാക്കുകളില്‍ ചില്‍കോട്ട് റിപ്പോര്‍ട്ട് ഖണ്ഡിക്കുന്നത്.
സദ്ദാം ഹുസൈന്‍ നശീകരണായുധങ്ങള്‍ ശേഖരിച്ചിരുന്നുവെന്ന പാശ്ചാത്യശക്തികളുടെ പ്രചാരണം തെറ്റായിരുന്നെന്ന് നേരത്തേതന്നെ അമേരിക്കയുടെയും യുഎന്നിന്റെയും പരിശോധകര്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 2001ല്‍ അന്നത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത ഊര്‍ജസ്രോതസ്സുകളെക്കുറിച്ചുള്ള രഹസ്യറിപ്പോര്‍ട് ഇറാഖിലെ എണ്ണസമ്പത്തിനെക്കുറിച്ചും അത് വരുതിയലാക്കേണ്ടതിനെക്കുറിച്ചും ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ ചെനിയും പ്രസിഡന്റ് ബുഷും ബ്രിട്ടീഷ് ലേബര്‍ പ്രധാനമന്ത്രി ടോണി ബ്ളെയറും ചേര്‍ന്നാണ് ഇറാഖിലെ ഭരണാധികാരി സദ്ദാം ഹുസൈന്‍ 'തെമ്മാടി ഭരണാധി'കാരിയാണെന്ന് മുദ്രകുത്തി 2003ല്‍ യുദ്ധം ആരംഭിച്ചതും സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കി വധിച്ചതും. ചില്‍കോട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു .രാഷ്ട്രീയലക്ഷ്യത്തോടെ നടത്തിയ യുദ്ധത്തില്‍ 10 ലക്ഷം ഇറാഖികളാണ് കൊല്ലപ്പെട്ടത്. അരക്കോടിയലധികം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടു. 176 ബ്രിട്ടീഷ് സൈനികരും 4491 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടു. ഇറാഖിന്റെ നശീകരണവും അതുണ്ടാക്കിയ അരക്ഷിതാവസ്ഥയുമാണ്  തീവ്രവാദികൾ പെരുകാൻ കാരണം .


പ്രൊഫ. ജോൺ കുരാക്കാ

No comments: