LIGHT
POLLUTION
(പ്രകാശമലിനീകരണം)
Brightening of the
night sky caused by street lights and other man-made sources, which has a
disruptive effect on natural cycles and inhibits the observation of stars and
planets.Light pollution, also known as photopollution or luminous pollution, is
excessive, misdirected, or obtrusive artificial light. Pollution is the
adding-of/added light itself, in analogy to added sound, carbon dioxide, etc.
Adverse consequences are multiple; some of them may not be known yet.
Scientific definitions thus include the following:
The degradation of
photic habitat by artificial light.The alteration of natural light levels in
the outdoor environment owing to artificial light sources.The alteration of
light levels in the outdoor environment (from those present naturally) due to
man-made sources of light. Indoor light pollution is such alteration of light
levels in the indoor environment due to sources of light, which compromises
human health.The introduction by humans, directly or indirectly, of artificial
light into the environment.
• A little more than 100 years ago,
you could walk outside at night even in a city and see the Milky Way galaxy
arch across the night sky. Being able to see thousands of stars was part of
everyday life, inspiring artists like Van Gogh or musical composers like Holst
or writers like Shakespeare. By allowing artificial lights to wash out our
starry night skies, we are losing touch with our cultural heritage (e.g., what
has made us who we are). We are also losing touch with what could inspire
future generations.
With more than half
of the world’s population now living in cities, 3 out of every 4 people in
cities have never experienced the wonderment of pristinely dark skies. How do
you explain the importance of what they’ve lost to light pollution? How can you
make them aware that light pollution is a concern on many fronts: safety,
energy conservation, cost, health and effects on wildlife, as well as our ability
to view the stars? Finally, how do you convince them that it’s worthwhile to
take even small steps, to help fix this problem?
ആനകേറാമല ആടുകേറാമല ആയിരം
കാന്താരി ത്തിറങ്ങിഎന്നകടങ്കഥയുടെ ഉത്തരംനമ്മെകൂട്ടിക്കൊണ്ടുപോകുന്നത്
നക്ഷത്രങ്ങള് പൂത്തുനില്ക്കുന്ന മനോഹര രാത്രിയിലേക്കാണ്. എന്നാല്
നഗരങ്ങളില് രാപ്പാര്ക്കുന്നവര്ക്ക് ഇങ്ങനെയൊരു രാത്രി ആസ്വദിക്കാനുള്ള
അവസരം പലപ്പോഴും നഷ്ടപ്പെടുന്നു. നാലുപാടും
മുകളിലേക്കുമൊക്കെ പ്രകാശം വാരിവിതറുന്ന പുതുതലമുറ
വൈദ്യുതവിളക്കുകള് ഉണ്ടാക്കുന്ന പ്രകാശമലിനീകരണമാണ് വില്ലനാകുന്നത്. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവുമൊക്കെ
നമുക്ക് ഏറെ പരിചിതമാണ്.
ഫുക്കുഷിമയ്ക്കുശേഷം ആണവമലിനീകരണത്തെക്കുറിച്ചുപോലും അവബോധം ശക്തമാണ്. പക്ഷേ
ഏറെയൊന്നും ശ്രദ്ധയില്പ്പെടാതെപോകുന്ന ഒന്നാണ് പ്രകാശമലിനീകരണം.
അനിയന്ത്രിത നഗരവല്കറരണത്തിന്റെ ഫലമാണ് മറ്റു മലിനീകരണങ്ങളെപ്പോലെ പ്രകാശമലിനീകരണവും.
പെട്ടെന്നുതന്നെ തിരിച്ചറിയാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാത്തതിനാല്‍
പ്രകാശമലിനീകരണം ഏറെയൊന്നും
ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പ്രകാശമലിനീകരണം ഉണ്ടാക്കുന്ന
ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതത്തെപ്പറ്റി 13 വര്ഷംര, പൊതുജനങ്ങളുടെ സഹായത്തോടെയുള്ള
പഠനം ഇംഗ്ളണ്ടില്‍ പുറത്തുവന്നിരിക്കുന്നു.
അമിതവും ശരിയായ ദിശയില്‍
വിന്യസിക്കപ്പെടാത്തതും സ്വാഭാവിക കാഴ്ചയ്ക്ക് തടസ്സംസൃഷ്ടിക്കുന്നതുമായ
കൃത്രിമപ്രകാശമാണ് മലിനീകരണത്തിന് കാരണമാകുന്നത്. അന്തരീക്ഷത്തിലെ സ്വാഭാവിക പ്രകാശത്തിന് തടസ്സംസൃഷ്ടിക്കാനും,
എന്തിന് ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കാന്വശരെ പ്രകാശമലിനീകരണം കാരണമാവും എന്നാണ് കണ്ടെത്തല്.
കെട്ടിടങ്ങളുടെ ഉള്ളിലും പുറത്തുമുള്ള വിളക്കുകള്‍,
പരസ്യപ്പലകകള്‍, ഓഫീസുകള്‍, ഫാക്ടറികള്‍, സ്റ്റേഡിയങ്ങള്‍
എന്നിവയില്നി്ന്നുള്ള പ്രകാശം, സ്ട്രീറ്റ് ലൈറ്റുകള്‍
എന്നിവയെല്ലാം മലിനീകരണത്തിന് കാരണമാകുന്നു. പ്രകാശംമൂലമുള്ള മലിനീകരണത്തെ സ്വഭാവമനുസരിച്ച് പലതായി തിരിച്ചിട്ടുണ്ട്. ഒരു
കെട്ടിടത്തില്നിാന്നുള്ള പ്രകാശം അയല്പിക്കത്ത് താമസിക്കുന്നവര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കില്‍
അതിന് ലൈറ്റ് ട്രെസ്പാസ് (Light trespass) എന്നുപറയാം. ആവശ്യത്തില്ക്കൂാടുതല്‍
കൃത്രിമവിളക്കുകള്‍ ഉപയോഗിക്കുന്നതിന് ഓവര്‍ ഇല്യൂമിനേഷന് (Over
illumination) എന്നു പറയുന്നു. കാഴ്ചയ്ക്ക് മങ്ങലേല്പ്പി
ക്കുന്ന പെട്ടെന്നുള്ള തീക്ഷ്ണ പ്രകാശമാണ് ഗ്ളെയര്
(Glare). വൈദ്യുതവിളക്കുകള്‍ തെറ്റായ രീതിയില്‍ കൂട്ടമായി
ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശമലിനീകരണം ക്ളട്ടര്
(Clutter) എന്നറിയപ്പെടുന്നു.
പാതയോരത്തുള്ള വിളക്കുകള്മൂപലമുള്ള ഇത്തരം മലിനീകരണം റോഡപകടങ്ങള്ക്ക്്
കാരണമാകാം.
വൈദ്യുതവിളക്കുകളില്നി്ന്നുള്ള പ്രകാശം ആകാശത്തേക്കു പടരുന്നത്
സ്കൈഗ്ളോ (Skyglow) എന്നറിയപ്പെടുന്നു. ഇരുട്ടത്ത് ആകാശകാഴ്ചകള്‍ കാണാനുള്ള
അവസരം നഗരവാസികള്ക്ക്യ നഷ്ടപ്പെടാന്‍ കാരണം ഈ മലിനീകരണമാണ്.
കൂടാതെ വാനനിരീക്ഷണത്തെയും ഇത് പ്രതികൂലമായി
ബാധിക്കുന്നു. വാന്ഗോീഗ് ആധുനികകാലത്താണ് ജീവിച്ചിരുന്നതെങ്കില്‍
അദ്ദേഹത്തിന്റെ നക്ഷത്രങ്ങള്നിാറഞ്ഞ രാത്രി എന്ന പെയിന്റിങ്പോലും
സാധ്യമാകുമായിരുന്നില്ല. രാത്രിയില്‍ പുറത്തിറങ്ങുന്ന ജീവികളെ ഇത് ദോഷകരമായി
ബാധിക്കുന്നു. ചില ജീവികള്‍
ക്രമാതീതമായി പെരുകുന്നതിനും മറ്റു ചിലതിന്റെ നാശത്തിനും
കാരണമാകുന്നു. രാത്രിയിലെ
പ്രകാശം ജൈവഘടികാരത്തിന്റെ താളംതെറ്റിച്ച് ഉറക്കക്കുറവ്, തലവേദന, മാനസിക–ശാരീരിക
പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഗ്ളെയര്‍ കാഴ്ചക്കുറവിന്, പ്രത്യേകിച്ചും
പ്രായമേറിയവരില്‍, കാരണമാകുന്നു. അനാവശ്യമായി വിളക്കുകള്‍ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ഊര്ജകദുരുപയോഗം വേറെയും.
ബ്രിട്ടനിലെ നഗരങ്ങളില്‍ നടത്തിയ പഠനം കാണിക്കുന്നത്
പ്രകാശമലിനീകരണം സമയത്തിനു മുമ്പേ വസന്തം
എത്തിയതായി ചെടികളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ്. ശൈത്യകാലം
അവസാനിക്കുന്നതിനു മുമ്പേ ചെടികള്‍ തളിരിടാനും
പൂവിടാനും ഇത് കാരണമാകുന്നു.
ബ്രിട്ടനിലെ വിവിധ നഗരങ്ങളില്‍ ഓക്ക്,
ആഷ്, ബീച്ച് തുടങ്ങി
വിവിധതരം മരങ്ങളില്‍ 13 വര്ഷബത്തെ പഠനം നടത്തിയപ്പോള്‍
പ്രകാശമലിനീകരണം കൂടിയ സ്ഥലങ്ങളില്‍ മരങ്ങള്‍
നേരത്തെ പൂവിടുന്നതായി കണ്ടെത്തി. തളിരിലകള്‍ തിന്ന്
ജീവിക്കുന്ന പുഴുക്കള്‍, ശലഭങ്ങള്‍ എന്നിവയെയും ഇവയെ
ആഹാരമാക്കുന്ന പക്ഷികളെയും എല്ലാം ഇത് ബാധിക്കും.
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രകാശമലിനീകരണം ബാധിക്കുന്നതിന്റെ ആദ്യ സമഗ്ര തെളിവാണ്
ഈ പഠനം. ചുവന്ന
പ്രകാശമാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത് എന്നും
ഈ പഠനം തെളിയിക്കുന്നു.
മറ്റ് മലിനീകരണങ്ങളെ അപേക്ഷിച്ച്
തടയാന്‍ എളുപ്പമാണ് പ്രകാശമലിനീകരണം. അമേരിക്ക
കേന്ദ്രമാക്കി പ്രവര്ത്തിീക്കുന്ന ഇന്റര്നാ ഷണല്‍ ഡാര്ക്ക
സ്കൈ അസോസിയേഷന് (International Dark Sky Association) പ്രകാശമലിനീകരണം
തടയാനുള്ള ശ്രമങ്ങളില്‍ സജീവമായി ഇടപെടുന്നു. ആവശ്യത്തിനു
മാത്രം വിളക്കുകള്‍ ഉപയോഗിക്കുക, ആവശ്യമുള്ളിടത്ത് പ്രകാശം കേന്ദ്രീകരിക്കുംവിധം പ്രകാശമറകള്‍
ഉപയോഗിക്കുക, അനാവശ്യമായ വൈദ്യുതവിളക്ക് അലങ്കാരങ്ങള്‍
ഒഴിവാക്കുക. ഊര്ജശക്ഷമത കൂടിയ വിളക്കുകള്‍
ഉപയോഗിക്കുക, ചലനം തിരിച്ചറിഞ്ഞ് സ്വയം
കത്തുകയും കെടുകയും ചെയ്യുന്ന വിളക്കുകള്‍
ഉപയോഗിക്കുക തുടങ്ങിയവയിലൂടെ പ്രകാശമലിനീകരണം ഏതാണ്ട് പൂര്ണിമായും ഒഴിവാക്കാം.
വൈദ്യുതവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ കൃത്യമായ നിയമങ്ങള്‍ ഉണ്ടാക്കുകയും
നഗരങ്ങളില്‍ വിശദമായ ലൈറ്റിങ് പദ്ധതികള്‍
തയ്യാറാക്കുകയും വേണം. ആവശ്യത്തിന് വിളക്കുകള്‍
സ്ഥാപിക്കുമ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ വിളക്കുകള്‍ ആവശ്യമില്ലെന്ന്
ഓര്ക്കുംക. ഇത്തിരി ശ്രദ്ധകൊണ്ട് ഒഴിവാക്കാവുന്നതേയുള്ളൂ
പ്രകാശമലിനീകരണംകൊണ്ടുള്ള ദോഷങ്ങള്.
Prof. John Kurakar
No comments:
Post a Comment