കോടിയേരിയുടെ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി; നടപടിയാവശ്യപ്പെട്ട് സുധീരനും ചെന്നിത്തലയും കുമ്മനവും
KPCC
chief V M Sudheeran Monday asked Chief Minister Pinarayi Vijayan to make his
stand clear on the controversial statement of CPM state secretary Kodiyeri
Balakrishnan.Talking to reporters here, Sudheeran said Kodiyeri’s statement is
challenging the rule of law in the society and the government should not delay
in registering a case against him.
Kodiyeri’s statement is a call to take law in one’s hands. It is not
appropriate to make such statements which create tension. I hope the people
will dismiss this statement of Kodiyeri. The CPM and the BJP who violate law
should withdraw from it. The CPM are trying to kill people for political gains,
alleged Sudheeran.The police are inactive in the state. Kodiyeri has also
flayed the police. The police who registered a fake case against dalit sisters
in Kannur are on the other side unleashing violence. The efficiency of the police
have been damaged by not taking action against the speech of Kodiyeri, he said.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചതിന് ശേഷം മാത്രമെ കേസ് എടുക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ചയാണ് കണ്ണൂരിലെ പയ്യന്നൂരില്‍ ബിജെപിആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാന്‍ വരുന്നവര്‍ വന്നത് പോലെ തിരിച്ചുപോകാന്‍ പാടില്ലെന്നും കോടിയേരി പ്രസംഗിച്ചത്. തുടര്‍ന്ന് ഇന്നലെ കോടിയേരിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.
കോടിയേരിയുടെ പ്രസംഗത്തിനെതിരെ കേസ് എടുക്കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി അണികളോട് പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇത് നിയമവാഴ്ചയോടുളള വെല്ലുവിളിയാണ്. നിയമം കൈയിലെടുക്കാനും അക്രമം നടത്താനും ആഹ്വാനം ചെയ്ത കോടിയേരിക്ക് എതിരെ സര്‍ക്കാര്‍ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് അയക്കുകയും ചെയ്തു.കോടിയേരിയുടെ പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പൊലീസ് നിഷ്‌ക്രിയമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാചകങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
സായുധ കലാപം നാട്ടില്‍ നടക്കട്ടെയെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. എന്നാല്‍ അതിന് വിരുദ്ധമായി സംഘര്‍ഷത്തിന്റെയും കലാപത്തിന്റെയും ഭാഷയില്‍ സംസാരിക്കുന്ന കോടിയേരി മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. കോടിയേരിയുടെ പ്രസംഗം മുഖ്യമന്ത്രിക്കെതിരെയുള്ള കുറ്റപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ കോടിയേരിക്കെതിരെ കേസെടുക്കണം അല്ലെങ്കില്‍ പരാതിയുമായി കോടതിയെ സമീപിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
Prof. John Kurakar
No comments:
Post a Comment