Pages

Sunday, July 3, 2016

ദൈനം ദിന ജീവിതത്തില്‍ നിന്ന് പ്ളാസ്റ്റിക്ക് ബാഗുകളെ ഒഴിവാക്കുക.

ദൈനം ദിന ജീവിതത്തില്നിന്ന്
 പ്ളാസ്റ്റിക്ക് ബാഗുകളെ ഒഴിവാക്കുക.
ഇന്ന്,ജൂലൈ 3 , സംസ്ഥാനത്തെ തദ്ദേശ ഭരണ വകുപ്പ്പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ ദിനമായി ആചരിക്കുകയാണ്.പ്ളാസ്റ്റിക് കാരി ബാഗുകള്ദൈനംദിന ജീവിതത്തിന്റെഭാഗമാക്കി മലയാളികള്മാറ്റിയിട്ടു വര്ഷങ്ങളായി. നേരത്തെ തുണി സഞ്ചിയിലും ചണ സഞ്ചിയിലും കടലാസു കെട്ടുകളായുമായാണ് നാം നിത്യാപയോഗ സാധനങ്ങളും പലചരക്കും വാങ്ങിയിരുന്നത്. മത്സ്യം വാങ്ങാന്ഉപയോഗിച്ചിരുന്നത്മീന്കൊട്ടഎന്നു പേരുള്ള പച്ചോലകൊണ്ടോ ,പനയോലകൊണ്ടോഉണ്ടാക്കുന്നകുട്ടയായിരുന്നു. പ്ളാസ്റ്റിക് ബാഗുകള്സാര്വത്രികമായതോടെ തുണിസഞ്ചിയും പേപ്പര്ബാഗും നാട്ടിന്പുറത്ത് ലഭ്യമാകുന്ന വസ്തുക്കള്കൊണ്ടുള്ള കുട്ടകളുമെല്ലാം ഇല്ലാതായി .ഇന്ന് പ്ളാസ്റ്റിക് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന സാന്നിധ്യമായി പ്ളാസ്റ്റിക് അവശിഷ്ടങ്ങള്മണ്ണില്കുമിഞ്ഞു കൂടുന്നു. പ്രശ്നം പരിഹരിക്കാന്കൂട്ടായ ശ്രമം വേണം . അതില്ഓരോരുത്തരുടെയും ഇടപെടലും ജാഗ്രതയും പ്രധാനമാണ്. സംസ്ഥാനത്തെ തദ്ദേശ ഭരണ വകുപ്പ് ഇന്ന് പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ ദിനമായി ആചരിക്കുകയാണ്. ഒരു വര്ഷത്തിനകം സംസ്ഥാനത്തെ പ്ളാസ്റ്റിക് കാരി ബാഗ് മുക്തമാക്കാനുള്ള സംരംഭത്തില്എല്ലാ ജനങ്ങളുടെയും ആത്മാര്ത്ഥമായ സഹകരണം  കേരള മുഖ്യമന്ത്രി ശ്രി . പിണറായി വിജയൻ  ആവശ്യപ്പെട്ടിരിക്കുകയാണ് . .നിയമപരമായിത്തന്നെ പ്ലാസ്റ്റിക് ബാഗുകൾ നിയന്ത്രിക്കാനോ അല്ലെങ്കിൽ പൂർണമായും നിരോധിക്കണോ കഴിയുമെങ്കിൽ സർക്കാർ അതിനുള്ള നടപടികൾ സ്വീകരിക്കണം.
നിയമം ലംഘിക്കുന്നവരെ, അവർ ആരായിരുന്നാലും, നിയമനടപടികൾക്ക് വിധേയരാകണം. ഇച്ഛാശക്തിയുള്ള ഒരു ഭരണസംവിധാനത്തിന് ഇത്തരത്തിലുള്ള ഒരു നല്ല നിയമനിർമാണം കൊണ്ട് നമ്മുടെ നാട്ടിലെ മാലിന്യ സംസ്കരണം നിഷ്പ്രയാസം നടപ്പിലാക്കാവുന്നതേ ഉള്ളു.പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്ലാസ്റ്റിക് ക്യാരീബാഗുകൾ നിയന്ത്രിക്കുന്നതിൽ താല്പരൃം കാട്ടുന്നില്ലായെന്നുള്ളത് വാസ്തവം തന്നെയാണ്. പ്ലാസ്റ്റിക് പൂർണമായി പെട്ടെന്ന് നിരോധിക്കുകയെന്നുള്ളത് കാലഘട്ടത്തിൽ അപ്രായോഗികമാണ് ഘട്ടഘട്ടമായി  നിരോധിക്കുന്നതാണ് ഉത്തമം .നിലവിലുള്ള  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ  അതാത് തദ്ദേശ സ്ഥാപനങ്ങൾ അവിടെതന്നെ ശേഖരിച്ച് റീസൈക്കിൾ ചെയ്യുകയും, തദ്ദേശഭരണ സ്ഥാപന പ്രദേശത്തെ റോഡ്നിർമ്മാണത്തിന് ഉപയോഗിക്കുന്നതരത്തിലുള്ള പ്രോജക്ടുകൾ എടുക്കണമെന്ന് കർശന നിർദ്ദേശം നൽകുന്നതും നല്ലതായിരിക്കും. .പ്ലാസ്ററിക്ക് അവശിഷ്ടങള്വന്ദോഷങളാണ് പ്രകൃതിക്ക്നല്കികൊണ്ടിരിക്കുന്നത്,ഇതിനെ തടയേണ്ടതായ സമയം അതിക്രമിച്ചുകൊണ്ടിരിക്കുന്നു,പുഴയിലും കടലിലും വരെ വൃാപിച്ച് നാളെ മല്സൃംഉള്പ്പെടെജലജീവികള്നാമാവിശേഷമാകാന്നമ്മള്ക്ക് അധികകാലം കാത്തിരിക്കേണ്ടിവരില്ല, മാർക്കറ്റിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കയ്യിൽ കരുതുന്നത് ശീലമാക്കണം . അല്ലാത്തവർ കടയിൽ നിന്ന് പണം കൊടുത്ത്  തുണിസഞ്ചി വാങ്ങട്ടെ . തുണിസഞ്ചി തൂക്കിപ്പിടിച്ഛു നടക്കുന്നത് 'കുറച്ചിലാണെന്നുള്ള' മലയാളിയുടെ പൊങ്ങച്ചം മാറണം .നമ്മുടെ നാട്ടിലെ കുടുംബശ്രീ യൂണിറ്റുകള്മുഖേന തുണിസജ്ചികള്നിര്മ്മിച്ച് അവ ഏകീകരിച്ച് വില്പന നടത്താനുള്ള  സംവിധാനവും ഉണ്ടാകണം ..അവര്ക്ക് ഒരുഅധിക വരുമാനവുമാകും .


പ്രൊഫ. ജോൺ കുരാക്കാർ

No comments: