Pages

Sunday, July 3, 2016

ഡല്‍ഹിയും ഡല്‍ഹിയിലെ പോലീസും

ഡല്ഹിയും

ഡല്ഹിയിലെ പോലീസും

ദേശീയ തലസ്ഥാനനഗരിയായ ഡല്ഹി ലോകത്തിലേത്തന്നെ അരക്ഷിതാവസ്ഥയുളള  ഒരു പട്ടണമായി  മാറി കഴിഞ്ഞിരിക്കുന്നു .രണ്ടുദിവസം മുൻപ് 14 വയസ്സുമാത്രം പ്രായമുള്ള മലയാളിവിദ്യാര്ഥിയെ തെരുവില്അടിച്ചുകൊന്ന സംഭവം കേരളീയർ ഒരിക്കലും മറക്കുകയില്ല . പാന്മസാല കച്ചവടക്കാരനും കൂട്ടാളികളും ചേര്ന്നാണ് വിദ്യാര്ഥിയായ രജത് മേനോനെ മര്ദിച്ചുകൊന്നത്പാലക്കാട് കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകനാണ് രജത് മേനോന്‍. ഉണ്ണിക്കൃഷ്ണന്ഡല്ഹിയിലാണ് താമസം. അച്ഛനമ്മമാര്പാലക്കാട്ടും. രജത്മേനോനോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാര്ക്കും  അക്രമത്തില്പരിക്കുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിക്കാനും ചികിത്സ ലഭ്യമാക്കാനും അമിതമായ കാലതാമസമുണ്ടായി. സമയത്ത് സംഭവ സ്ഥലത്തെത്തുന്നതിലും കുറ്റക്കാരെ കസ്റ്റഡിയിലെടുക്കുന്നതിലും പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. ഏറ്റവും ഒടുവില്അറിയുന്നത് കേസ് തന്നെ അട്ടിമറിക്കാന്പൊലീസ് ഗൂഢാലോചന നടത്തുന്നു എന്നാണ്. മയക്കുമരുന്നു വില്പ്പനസംഘം അത്രയേറെ സ്വാധീനമുള്ള ക്രിമിനലുകളാണത്രെ. ഡൽഹി പൊലീസ്  എന്നും വിമർശിക്കപ്പെടുകയാണ് .സത്യസന്ധമായി ഒന്നും ചെയ്യാൻ അവർക്കു കഴിയുന്നില്ല . കുറ്റവാളികളെ പിടികൂടുന്നതിനോ അക്രമം തടയുന്നതിനോ പൊലീസിന് അശ്ശേഷം താല്പ്പര്യമില്ല. കേന്ദ്രഭരണാധികാരികളുടെ മൂക്കിനുതാഴെ ഇതാണ് നടക്കുന്നതെങ്കില്നീതി ലഭിക്കാന്ആരെയാണ് സമീപിക്കാന്കഴിയുക? കുറ്റവാളികളാണ് പൊലീസിനെ ഭരിക്കുന്നതെങ്കില്പൌരന്മാര്ക്ക്, ജീവനു രക്ഷനല്കാന്ആരെയാണ് ആശ്രയിക്കാന്കഴിയുക?
ബസിനുള്ളില്ബലാത്സംഗം നടത്തി യുവതിയെ കൊന്നത് ഇതേ ഡല്ഹിയിലാണല്ലോ. ബലാത്സംഗം ഒന്നല്ല, എണ്ണിത്തിട്ടപ്പെടുത്താന്കഴിയാത്തത്ര സംഭവങ്ങള്‍. കുറ്റകൃത്യങ്ങള്ഡല്ഹിയില്നിത്യസംഭവമായി. ഡല്ഹിപൊലിസ് നീതിപൂർവം കേസ് അന്വഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും ശ്രമിക്കണം .പൊലീസ് പൊതുജനങ്ങളുടെ പരിഹാസ കഥാപാത്രമായിതീരരുത് .ഡല്ഹിയിലെ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്അതീവജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. കുറ്റക്കാരെ ഏത്രയുംവേഗത്തിൽ  നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങികൊടുക്കണം .


പ്രൊഫ. ജോൺ കുരാക്കാർ

No comments: