ഞെട്ടലോടെ കേരളം; ഐ എസിലേക്ക്
കൂടുതല് മലയാളികള്?
കാസര്‍ക്കോട്‌നിന്ന് രണ്ടു പേരെ കൂടി കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയതോടെ സംസ്ഥാനത്ത് നിന്ന് ഭീകരവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) ബന്ധമാരോപിച്ച് കാണാതായവരുടെ എണ്ണം 18 ആയി. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നും കഴിഞ്ഞ ഒരു മാസമായി സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കാണാനില്ലെന്ന പരാതി കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. അഫ്ഗാനിസ്ഥാന്‍, സിറിയ, ഇസ്രായേല്‍, ഇറാഖ്, തുര്‍ക്കി, യമന്‍ തുടങ്ങിയ ഐ എസ് ക്യാമ്പില്‍ ഇവര്‍ എത്തിയതായും സംശയമുണ്ട്. ബന്ധുക്കള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചതായാണ് വിവരം.
ഒരു മാസമായി കാണാതായ ഇവരില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സാപ്പ് സന്ദേശം ലഭിച്ചതോടെയാണ് ഇത് സംബന്ധിച്ച സംശയം കൂടിയത്. ‘ഇനി ദൈവിക ലോകത്താണെന്നും തങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടെന്നുമാണ്’ ചിലര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശം. വിദേശത്തും നിന്നും നാട്ടിലേക്ക് തിരിച്ച കാസര്‍ക്കോട് ജില്ലയിലെ പടന്ന സ്വദേശികളെയാണ് ഇന്നലെ ഏറ്റവും അവസാനം കാണാതായതായി വിവരമുള്ളത്. ‘ഷാര്‍ജയില്‍ നിന്നും ഒരുമാസം മുമ്പ് ഇവര്‍ മുംബൈയില്‍ എത്തിയിരുന്നുവെന്നും ഇനി വീട്ടിലേക്ക് ഇല്ലെന്നും ഇവര്‍ വ്യാഴാഴ്ച സന്ദേശം അയച്ചതായും’ ബന്ധുക്കള്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കാസര്‍ക്കോട് നിന്ന് 16 മുസ്‌ലിം യുവതി യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് കാണിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതോടെയാണ് കേരളത്തില്‍നിന്നുള്ളവരും ഐ എസില്‍ ചേരുന്നുവെന്ന സംശയം ബലപ്പെട്ടത്. കാസര്‍ക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് സംഘത്തില്‍. അഞ്ചുപേര്‍ കുടുംബസമേതമാണ്. രണ്ടുമാസത്തിനിടെ വിവിധ കാരണങ്ങള്‍ പറഞ്ഞ് വീടുവിട്ടവരാണ് ഇവരെല്ലാം. വീടു വിട്ടവരില്‍ ചിലര്‍ വീട്ടുകാര്‍ക്ക് അയച്ച അവസാന മൊബൈല്‍ സന്ദേശത്തില്‍നിന്നാണ് ഇവര്‍ക്ക് ഐ എസുമായി ബന്ധമുണ്ടോയെന്ന സംശയം ഉടലെടുത്തത്. 10 ദിവസം മുമ്പാണ് അവസാനമായി ഇവര്‍ക്ക് വാട്‌സാപ് സന്ദേശം ലഭിച്ചത്.
‘ഇനി ദൈവിക ലോകത്താണ്, തങ്ങളെ കുറിച്ച് ഇനി അന്വേഷിക്കേണ്ടതില്ല’ എന്നായിരുന്നു ഒരാള്‍ കുടുംബത്തിലേക്ക് അയച്ച സന്ദേശം. ഈ സന്ദേശമാണ് കുടുംബത്തില്‍ ആശങ്കയുണ്ടാക്കിയത്. പി കരുണാകരന്‍ എംപി, എം രാജഗോപാല്‍ എംഎല്‍എ, കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് അംഗം വിപിപി മുസ്തവ എന്നിവരുടെ സഹായത്തോടെ ഈ വിവരങ്ങള്‍ തൃക്കരിപ്പൂരിലെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മുംബൈ, ഡല്‍ഹി, ശ്രീലങ്ക എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നുവെന്ന കാര്യം നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ ആരും പരാതി നല്‍കിയില്ല. പിന്നീട് വന്ന സന്ദേശങ്ങളാണ് ഇവര്‍ ഇറാഖിലോ, സിറിയയിലോ ഉള്ള ഐഎസ് സംഘത്തില്‍ എത്തിയോ എന്ന സംശയത്തിന് ആധാരം.
പാലക്കാട് നിന്നും കാസര്‍ക്കോട് നിന്നും കാണാതായ യുവാക്കളുടെ പട്ടികയില്‍ മകളെ മതം മാറ്റി വിവാഹം കഴിച്ച യുവാവ് ഈസയുടെ പേര് കണ്ടതോടെയാണ് കാസര്‍ക്കോട് പഠനത്തിനിടെ കാണാതായ ഫാത്തിമ എന്ന നിമിഷയുടെ അമ്മ തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദുവിനും സംശയം തോന്നിയത്. കാസര്‍ക്കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് ഫാത്തിമ നിമിഷയെ കാണാതായത്. ഹിന്ദുവായിരുന്ന നിമിഷ ഈസയെന്ന യുവാവിനെ വിവാഹം കഴിച്ച് മതം മാറിയത് വെറും നാലുദിവസത്തെ പരിചയത്തിനൊടുവിലാണെന്നും ഇയാള്‍ തീവ്ര നിലപാടുകാരനായിരുന്നുവെന്നും ബിന്ദു പറയുന്നു.
വ്യത്യസ്ത കാരണങ്ങളാണ് വീട് വിട്ടുപോകുന്നതിന് പലരും പറഞ്ഞതെന്നാണ് ബന്ധുക്കളില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങള്‍. ചിലര്‍ മതപഠനത്തിനായി ശ്രീലങ്കയിലേക്ക് പോകുന്നുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. ചിലര്‍ ഡല്‍ഹിയിലേക്ക് എന്ന് പറഞ്ഞാണ് വീടു വിട്ടത്. എല്ലാവരും കൂട്ടമായാണോ തനിച്ചാണോ യാത്ര ചെയ്തതെന്ന കാര്യം വ്യക്തമല്ല. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളില്‍ ഇവരില്‍ ചിലര്‍ എത്തിയെന്ന സംശയം പൊലീസിനുണ്ട്. അവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ ലൊക്കേഷന്‍ ആധാരമാക്കിയും ബന്ധുക്കളില്‍നിന്ന് കിട്ടിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണീ നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറല്ല. സംഘത്തിലെ ചിലരെങ്കിലും ഇന്ത്യയിലെവിടെയെങ്കിലും ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
അതിനിടെ, മലായളികളും ഐ എസില്‍ എത്തിയെന്ന് സംശയിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ സംഘമായ റോ ഇന്നലെ കാസര്‍കോട്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധുക്കളില്‍നിന്നും നാട്ടുകാരില്‍നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കാണാതായവര്‍ നേരത്തെ ഉപയോഗിച്ച ടെലഫോണ്‍ നമ്പറുകള്‍, അവയുടെ ലൊക്കേഷന്‍ എന്നിവ ഉപയോഗിച്ചാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. വിമാനത്താവളങ്ങള്‍ വഴി ഇവര്‍ നടത്തിയ യാത്രയുടെ വിശദാംശങ്ങള്‍, യാത്രാ രേഖകള്‍ എന്നിവയും സംഘത്തിന്റെ പരിശോധനയിലാണ്.

Prof.John Kurakar
No comments:
Post a Comment