ഭാരതത്തിൽ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നു.
ഭാരതത്തിൽ തൊഴിലില്ലായ്മ അതിരൂക്ഷമായികൊണ്ടിരിക്കുന്നു
. രാജ്യത്തെ തൊഴിൽ വളർച്ചയിൽ 68 ശതമാനം
ഇടിവ് സംഭവിച്ചിരിക്കുന്നു. ലോകസഭയിൽ വെളിപ്പെടുത്തിയ കണക്കുകൾ.
ജനസംഖ്യയിൽ 60.5 ശതമാനം പേർ തൊഴിൽരഹിതരാണെന്ന്
മാത്രമല്ല രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരുന്ന തൊഴിൽ
വളർച്ചയിൽ 2009 നു ശേഷം
68 ശതമാനം ഇടിവുകൂടി സംഭവിച്ചിരിക്കുന്നു. ഇതിനും
പുറമേ വർഷംതോറും 50 ലക്ഷം കർഷകർ വീതം
കൃഷിമേഖല ഉപേക്ഷിക്കുന്നുണ്ട്. രാജ്യത്തെ തൊഴിൽമേഖല ഇതുവരെ
നേരിടാത്ത പ്രതിസന്ധിയാണ് നേരിടാൻ പോകുന്നതെന്ന് സാരം.തൊഴിലില്ലായ്മ പത്തിരട്ടിയായി വർദ്ധിക്കുകയാണ് .നമ്മുടെ വ്യാവസായിക നയത്തിന്റെ
വൈകല്യമാണ് ഇന്നത്തെ സ്ഥിതിക്ക് കാരണമായി
സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ടെക്സ്റ്റെയിൽ, കൽക്കരി,
എണ്ണ, എണ്ണ ഉൽപ്പന്നങ്ങൾ, ഗ്യാസ്,
വൈദ്യുതി, സ്റ്റീൽ, സിമെന്റ് തുടങ്ങി
8 മേഖലകൾ ഇതുവരെ സൃഷ്ടിച്ചിരുന്ന തൊഴിൽ
സാധ്യതകളിലാണ് ഏറ്റവും വലിയ ഇടിവ്
സംഭവിച്ചിരിക്കുന്നത്. ഖനന
വ്യവസായം, കൈത്തറി, ഗതാഗതം, വജ്രാഭരണ
നിർമാണം എന്നിവയും പ്രതിസന്ധി നേരിടുന്നു.
ആഭ്യന്തര വ്യവസായ മേഖല കരുപ്പിടിപ്പിക്കുന്നതിനുള്ള
ശക്തമായ വ്യവസായ നയത്തിന്റെ അഭാവമാണ്
തൊഴിൽരംഗത്ത് കരിനിഴൽ വീഴ്ത്തുന്നത്. 49 ശതമാനം
പേർ കൃഷിയെ ആശ്രയിക്കുന്ന
രാജ്യത്ത് കാർഷികമേഖലകൂടി അവതാളത്തിലായതോടെ സംഘടിത അസംഘടിത മേഖലകളിലെ
തൊഴിൽപ്രശ്നം തൊഴിലന്വേഷകരെ തുറിച്ചുനോക്കുന്നു. 68 ശതമാനം
തൊഴിൽ ഇടിവ് രാജ്യത്തെ അസ്വസ്ഥതയുടെയും
അസ്ഥിരതയുടെയും പടുകുഴിയിൽ തള്ളുമെന്ന യാഥാർത്ഥ്യം
ജനങ്ങൾക്ക് കൂടുതൽ കൂടുതൽ ബോധ്യമാകുന്നുണ്ട്.
അശാസ്ത്രീയമായ വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ ബാഹുല്യവും കേരളത്തെ തൊഴിലില്ലാ
കളരിയാക്കി മാറ്റിയിരിക്കുകയാണ് .മെഡിക്കൽ -എഞ്ചിനിയർ ബിരുദധാരികൾ ആയിരകണക്കിന് തൊഴിലില്ലാതെ അലയുന്നു .പലർക്കും ബാങ്ക്
ലോൺ പോലും തിരിച്ചടക്കാൻ
കഴിയുന്നില്ല . അഭ്യസ്ത വിദ്യരുടെ തൊഴിൽ
ഇല്ലായ്മ കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്
. വരും നാളുകൾ രാജ്യത്ത്
അശാന്തിയുടെ ദിനങ്ങളാകാം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment