Pages

Tuesday, July 26, 2016

ദുബായ് വാഹനാപകടം: ഏഴുമരണം; മലയാളിയടക്കം ആറ് ഇന്ത്യക്കാർ

ദുബായ് വാഹനാപകടം: ഏഴുമരണം; മലയാളിയടക്കം ആറ് ഇന്ത്യക്കാർ

മിനി ബസ് ട്രക്കിലിടിച്ച് മരിച്ച ഏഴു പേരിൽ ആറ് ഇന്ത്യക്കാർ. ഇവരിൽ ഒരു മലയാളിയെയും ഉത്തരേന്ത്യക്കാരനെയും തിരിച്ചറിഞ്ഞു. എൻജിനീയറായ എറണാകുളം പിറവം സ്വദേശി എവിൻകുമാർ(29) ആണ് മരിച്ച മലയാളി. മറ്റൊരാൾ ഉത്തരേന്ത്യൻ സ്വദേശി ഹുസൈൻ ആണ്. അപകടത്തിൽ 13 പേർക്കു പരുക്കേറ്റിരുന്നു. ഇവരെ ദുബായിലെ റാഷിദ്, ദുബായ്, അൽ ബറഹ, സൗദി ജർമൻ ലൈഫ്‌ലൈൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ദുബായിലെ സ്റ്റീൽ കമ്പനിയിലെ എൻജിനീയർമാരടക്കമുള്ള ജോലിക്കാർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ആകെ 20 പേരായിരുന്നു ബസിലുണ്ടായിരുന്നത്. എമിറേറ്റ്സ് റോഡ് ദുബായ് – അബുദാബി റൂട്ടിൽ ജബൽ അലി അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തായി ചൊവ്വ രാവിലെ (26th July,2016)എട്ടോടെയായിരുന്നു അപകടം. പിക്കപ്പിൽ ഇടിച്ചതിനെ തുടർന്ന് റോഡിന്റെ മൂന്നാമത്തെ ലൈനിൽ നിർത്തിയിട്ടിരുന്ന, കരിങ്കൽക്കഷ്ണങ്ങൾ കയറ്റിയ ട്രക്കിനു പിന്നിൽ മിനി ബസ് ഇടിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് തലവൻ ലഫ്.ജനറൽ ഖാമിസ് മത്താർ അൽ മസീന പറഞ്ഞു....

മിനി ബസ് പൂർണമായും തകർന്നു. പൊലീസെത്തിയാണ് മൃതദേഹങ്ങളും പരുക്കേറ്റവരെയും പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ഇൗ ഭാഗത്തു മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടായി. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. മരിച്ച മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Prof. JohnKurakar

No comments: