Pages

Friday, July 8, 2016

ഓടുന്ന ട്രെയിനില്‍ നിന്നും രണ്ടുവയസ്സുകാരനെ അച്ഛന്‍ എറിഞ്ഞുകൊന്നു

ഓടുന്ന ട്രെയിനില്നിന്നും രണ്ടുവയസ്സുകാരനെ അച്ഛന്എറിഞ്ഞുകൊന്നു

ഓടുന്ന ട്രെയിനില്‍ നിന്നും പിഞ്ചുകുഞ്ഞിനെ അച്ഛന്‍ എറിഞ്ഞുകൊന്നു. രണ്ട് വയസ്സുള്ള കൈഫ് ഖാനെയാണ് അച്ഛന്‍ ബീഡ് സ്വദേശി ഖാദിര്‍ ഖാന്‍(40) എറിഞ്ഞ് കൊന്നത്. ഖാദിര്‍ ഇപ്പോള്‍ ഒളിവിലാണ്. ചൊവ്വാഴ്ച്ചയാണ് മുംബൈയിലെ ജെജെ മാര്‍ഗ്ഗില്‍ ഈ അതിദാരുണമായ സംഭവം നടന്നത്.
 ഈദ് ആഘോഷങ്ങള്‍ക്കായി മുംബൈയില്‍ എത്തിയ ഖാദിര്‍ ഖാനും ഭാര്യ സമിനാ ഖാനും ആറ് മക്കളുണ്ട്. ഇളയ കുട്ടിയാണ് കൈഫ് ഖാന്‍. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് സമീന പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പരാതി നല്‍കി രണ്ട് മണിക്കൂറിന് ശേഷം ഭര്‍ത്താവ് ഖാദര്‍ സമിനയെ ഫോണില്‍ വിളിച്ച് താന്‍ മകനെ ട്രെയിനില്‍ നിന്നും എറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കുളയിലെ റെയില്‍വെ ട്രാക്കിലാണ് കുട്ടിയെ എറിഞ്ഞത്. തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച നുള്ളയില്‍ റെയില്‍വെ ട്രാക്കില്‍ നിന്നും കൈഫിനെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും നേരത്തെതന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
 മകനെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതിന്റെ കാരണം അച്ഛന്‍ ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Prof. John Kurakar


No comments: