കുരുമുളക് കർഷകർക്കും
കണ്ണീർ നാളുകൾ വരാൻ പോകുന്നു
കേരളത്തിലെ കർഷകർക്കുമേൽ പ്രതിസന്ധിയുടെ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ശ്രീലങ്കയിൽ നിന്ന്
25000 ടൺ
കുരുമുളക് ഇറക്കുമതി ചെയ്യുന്നതിന്
കേന്ദ്രം അനുമതി നൽകി. ഇന്തോ
ശ്രീലങ്ക സ്വതന്ത്ര വ്യാപാരകരാറിന്റെ
അടിസ്ഥാനത്തിലാണ്
നികുതിയില്ലാത്ത
ഇറക്കുമതിക്ക്
അനുമതി നൽകിയിരിക്കുന്നത്. ഇതുമൂലം കുരുമുളകിന് വൻ
വിലത്തകർച്ചയുണ്ടാകും.
അസമയത്തുണ്ടായ
മഴയും രോഗബാധയും കൂലിവർധനയും കാരണം
പ്രതിസന്ധി നേരിടുന്ന കർഷകർക്ക് ഇത് മറ്റൊരാഘാതം കൂടി
സൃഷ്ടിക്കും.
2016 – 17 വർഷത്തേക്കുള്ള ഉഭയകക്ഷി കരാർ പ്രകാരമാണ് കേന്ദ്ര വിദേശ വ്യാപാര ഡയറക്ട്രേറ്റ് 12 കമ്പനികൾക്ക് കുരുമുളക് ഇറക്കുമതിക്ക് അനുമതി നൽകിയിരിക്കുന്നത്. വ്യത്യസ്ത അളവുകളിൽ ഇറക്കുമതിക്ക് മെയ് 27 നായിരുന്നു അനുമതി നൽകിയത്.
ഒരു സുരക്ഷാ വലയവുമൊരുക്കാതെ, ആഗോള വിപണി താൽപര്യങ്ങൾക്ക് കേരളത്തിലെ കർഷകരെ പണയപ്പെടുത്തുന്ന തീരുമാനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. കുരുമുളക് സത്ത് കൊണ്ടുണ്ടാക്കുന്ന ഒളിയോറസിൻ വ്യവസായത്തിന് ഇറക്കുമതി ചെയ്യുന്ന കുരുമുളക് വ്യാപകമായി ഉപയോഗിക്കുന്നത് ആഭ്യന്തര മാർക്കറ്റിൽ വില ഇടിയുന്നതിന് കാരണമാകുമെന്നാണ് വ്യാപാരികളും കർഷകരും ആശങ്കപ്പെടുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ
ഒത്താശയോടെ കമ്പനികൾ അനുവദനീയമായ അളവിൽ കൂടുതൽ കുരുമുളക് ഇറക്കുമതി ചെയ്യുമെന്നും കർഷകർ
ഭയപ്പെടുന്നുണ്ട്.
വിപണിയിൽ ആവശ്യത്തിലധികം
കുരുമുളക് വിപണിയിലെത്തുന്നതോടെ
വിലത്തകർച്ച ഭീമമായിരിക്കുമെന്നും
ആശങ്കയുണ്ട്. ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ കുരുമുളക് ഗുണനിലവാരം കൂടിയ
നാടൻ കുരുമുളകുമായി കൂട്ടിക്കലർത്തി ആഭ്യന്തര വിപണിയിലും വിദേശ
വിപണിയിലും വിൽപന നടത്താനിടയുണ്ടെന്നും സംശയിക്കപ്പെടുന്നു. ഉൽപ്പന്ന വില
ഉയരുമ്പോൾ വില പിടിച്ചു നിറുത്തുന്നതിന് വൻകിടക്കാരെ സഹായിക്കുന്ന വില
കുറയുമ്പോൾ കർഷകരെ സഹായിക്കുന്ന ഒരു
നടപടിയും സ്വീകരിക്കുന്നില്ലെന്നു
മാത്രമല്ല ഇറക്കുമതിയിലൂടെയും
മറ്റും വൻകിട വ്യാപാരികളെയും വ്യവസായികളെയും സഹായിക്കുന്ന സമീപനം
സ്വീകരിക്കുകയാണെന്നും
കർഷകർ കുറ്റപ്പെടുത്തുന്നു. പത്ത്
ആസിയാൻ രാജ്യങ്ങളും ചൈന
അടക്കമുള്ള മറ്റ് ആറു രാജ്യങ്ങളുമുൾപ്പെടുന്ന മേഖലാ
സമഗ്ര സാമ്പത്തിക സഹകരണം
(ആർസിഇപി) യാഥാർഥ്യമാകുന്നതോടെ
സ്വതന്ത്ര വ്യാപാര കരാറിനെക്കാൾ കനത്ത ആഘാതമാണ് കർഷകർക്ക് ഉണ്ടാകാൻ പോകുന്നതെന്നാണ് കാർഷിക
വ്യാപാര മേഖലയിലുള്ളവരുടെ
നിഗമനം. ആസിയാൻ കരാർ
ഭയജനകമാണെങ്കിൽ
ആർഇസിപി സംസ്ഥാനത്തെ കർഷകർക്കുമേൽ ദുരന്തത്തിന്റെ
പെരുമഴപ്പെയ്ത്തായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ചൈനയിൽ
നിന്നുള്ള ഇറക്കുമതിയുടെ
കുത്തൊഴുക്കിൽ
കേരളത്തിലെ കർഷകർ വെന്തുരുകുമെന്നർഥം.
കുരുമുളകിന് സാമാന്യം വില ലഭിക്കുന്നതിനാൽ കർഷകർ പ്രസ്തുത കൃഷിയിലേക്ക് തിരിയുകയും ഉൽപാദനം വർധിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഈയൊരു സാഹചര്യത്തിൽ ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി കുരുമുളക് കർഷകരെയും ദുരിതത്തിലാക്കുമെന്നുറപ്പാണ്.
കേരളത്തിലെ കുരുമുളക് നല്ല ഗുണനിലവാരമുള്ളതായതിനാൽ ലോക രാജ്യങ്ങളിൽ പ്രിയം കൂടുതലാണ്. ഇപ്പോൾ വിവിധയിനങ്ങൾക്ക് കിലോയ്ക്ക് 650-750രൂപ വരെ വില ലഭിക്കുന്നുണ്ട്. റബറിന് വിലത്തകർച്ചയുണ്ടായപ്പോൾ പല കർഷകരും കുരുമുളക് കൃഷിയിലേക്ക് തിരിയുന്ന അവസ്ഥയുമുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് കേരളത്തിന്റെ മറ്റൊരു നാണ്യവിളയെക്കൂടി പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

Prof. John Kurakar
No comments:
Post a Comment