ആഫ്രിക്കന്‍ ഒച്ചുകൾ
കേരളത്തെ കീഴടക്കുന്നു
ആഫ്രിക്കന്‍ ഒച്ചുകള്‍ കേരളത്തിലെ ജനജീവിതം ദുഷ്‌കരമാക്കിക്കൊണ്ടിരിക്കയാണ്. ഈ ഒച്ചുകളെ ഉന്മൂലനം ചെയ്യുന്ന കാര്യത്തിലും കേരളത്തിൽ
പല അഭിപ്രായങ്ങളാണ് .ഇവ
ഭക്ഷ്യയോഗ്യമാണെന്ന് ഒരു
കൂട്ടം ശാസ്ത്രജ്ഞന്മാര്‍.അഭിപ്രായപ്പെടുന്നു .ഏത് അടിസ്ഥാനത്തിനിലാണ്
ഇവർ ഇതു പറയുന്നത്
എന്നറിയില്ല .കക്ക ഇറച്ചി, കല്ലുമ്മക്കായ
എന്നിവ കഴിക്കുന്നതുപോലെ ആഫ്രിക്കന്‍ ഒച്ചുകളും ഭക്ഷ്യയോഗ്യമാണെന്നും ബിരിയാണി
വെച്ചും അച്ചാറിട്ടും കട്‌ലറ്റും
ചിപ്‌സുമുണ്ടാക്കിയും ഉപയോഗിക്കാമെന്നും
കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലേയും
(സി.എം.എഫ്.ആര്‍.ഐ) കേരള
സമുദ്ര പഠന സര്‍വകലാശാലയിലെയും (കുഫോസ്) ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുകയും
അവര്‍ അത് പ്രഖ്യാപിക്കുകയും
ചെയ്തിരിക്കുന്നു .ഇവർ ഭക്ഷിച്ചു
നോക്കിയോ ആവോ .? ഇത് ഒരു
കാരണവശാലും ഭക്ഷിക്കരുത് അപകടകാരികളാണ്
മസ്തിഷ്‌ക ജ്വരത്തിന്
കാരണമാകുന്ന വിര ഇതിന്റെ
ശരീരത്തിലുണ്ടെന്നുമുള്ള മുന്നറിയിപ്പുമായി ഏഷ്യാ പസഫിക് ഫോറസ്റ്റ്
ഇന്‍വെസീവ് സ്പീഷിസ്
നെറ്റ്‌വര്‍ക്കിലെ
(എ.പി.എഫ്.ഐ.എസ്.എന്‍) ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു .ഉപ്പിട്ടും വിനാഗിരി ഉപയോഗിച്ചും
പുകയിലക്കഷായം ഉണ്ടാക്കിയും ഒച്ചു ശല്യത്തില്‍ നിന്ന്
രക്ഷ നേടാന്‍ വിവിധ
മാര്‍ഗങ്ങളുമായി മുന്നോട്ടുപോകുന്ന
ജനത്തിന് ശാസ്ത്ര ലോകത്തിന്റെ ഈ
രണ്ടു തട്ട് തീര്‍ത്തും
ആശയക്കുഴപ്പമുണ്ടാക്കിയിരിക്കയാണ്.വരും നാളുകളില്‍ കേരളത്തിന്
ഏറ്റവും വലിയ ഉപദ്രവമായി മാറുമെന്ന്
ഉറപ്പുള്ള ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താനുള്ള മാര്‍ഗം തേടി
കൊച്ചിയില്‍ നടത്തിയ ശില്‍പശാലയിലാണ്
ഒച്ചിനെ ഭക്ഷിക്കാമെന്നും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് ഭക്ഷ്യ
ആവശ്യത്തിനായി കയറ്റി അയക്കാമെന്നും സി.എം.എഫ്.ആര്‍.ഐയിലേയും കുഫോസിലേയും
വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ആഫ്രിക്കന്‍ ഒച്ചിന്റെ പുറന്തോട് കരകൗശല
വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാമെന്നും
മത്സ്യങ്ങള്‍ക്കും താറാവുകള്‍ക്കും
തീറ്റയായി ഇതിന്റെ ഇറച്ചി ഉണക്കിയെടുക്കാമെന്നും
ശില്‍പശാല പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്ക്
ശല്യമായ ഒരു മാരക
ജീവിയെ തുരത്താനുള്ള
എളുപ്പമാർഗം തിന്നു
തീർക്കാമെന്ന് എന്തുപെട്ടെന്നു ശിൽപശാല തീരുമാനമെടുത്തു ..
ആഫ്രിക്കന്‍ ഒച്ചുകള്‍ മനുഷ്യജീവന് മാത്രമല്ല
കാര്‍ഷിക വിളകള്‍ക്കും കെട്ടിടങ്ങള്‍ക്ക്
പോലും ഭീഷണിയാണെന്ന് പീച്ചിയിലെ കേരള വന
ഗവേഷണ സ്ഥാപനം നേരത്തെ തന്നെ
ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് വരെ
തിന്നുതീര്‍ക്കാന്‍ ഇവക്കാകുമെന്നും ഇവയെ
ഇല്ലാതാക്കുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കില്‍ കേരളം നേരിടുന്ന ഏറ്റവും
ഗുരുതരമായ പ്രശ്‌നമായി ഇത്
മാറുമെന്നും ഇതിനകം വ്യക്തമായിരിക്കയാണ്. സംസ്ഥാനത്തുടനീളമുള്ള
മാലിന്യക്കൂമ്പാരങ്ങളും കെട്ടിടാവശിഷ്ടങ്ങളുമാണ് തെരുവുനായകള്‍ എന്നതുപോലെ ആഫ്രിക്കന്‍ ഒച്ചുകളും
പെറ്റുപെരുകാന്‍ വഴിവെക്കുന്നത്.ആഫ്രിക്കന്‍ ഒച്ചിന്റെ പ്രത്യേക സ്രവം
ശരീരത്തില്‍ വീണ് ചൊറിച്ചിലും വേദനയും
പല പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യജീവിതം
ദുഷ്ക്കരമാക്കുന്നതൊക്കെ തിന്നുതീർക്കാൻ പറ്റില്ലല്ലോ ?
പ്രൊഫ. ജോൺ കുരാക്കാർ

No comments:
Post a Comment