ഭീകരസംഘടനകൾ അഴിച്ചുവിടുന്ന കൊലകൾക്കെതിരെ മാനവരാശി ഉണരണം
കേരളത്തിൽ നിന്നും കാണാതായ
യുവതീ-യുവാക്കളിൽ പലരും
ഐഎസിന്റെ വലയിൽഅകപെട്ടെന്ന വാർത്ത
ഞെട്ടലോടെയാണ് ശ്രവിച്ചത് . അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് ഇത്തരത്തിൽ തീവ്രവാദ സംഘങ്ങളിൽ
പെട്ടിരിക്കുന്നത് . ഇതിൽ മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവരും
മതംമാറി മുസ്ലിമായവരും ഉൾപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടുതന്നെ ഈ സംഭവം
അതീവ വൈകാരികതയുടെ തലത്തിലേക്ക്
ഉയരാൻ സാധ്യതയുണ്ട്. അന്താരാഷ്ട്രതലത്തിൽ കൊടുംഭീകരപ്രവർത്തനം നടത്തുന്നതിൽ കുപ്രസിദ്ധി നേടിയ ഐഎസ് പല
ലോകരാഷ്ട്രങ്ങളിലും തീവ്രവാദ പ്രവർത്തനത്തിന് നേതൃത്വം
നൽകുന്നുണ്ട്. പല രാജ്യതലസ്ഥാനങ്ങളിലുമുണ്ടായ
ബോംബ് സ്ഫോടനങ്ങളിലും ചാവേറാക്രമണത്തിലും നിരവധി നിരപരാധികൾ ഇതിനകം
കൊലചെയ്യപ്പെട്ടുകഴിഞ്ഞു. ബൊക്കോഹറാം, അൽഖ്വയ്ദ, താലിബാൻ, ലഷ്കർ
ഇ തൊയ്ബപോലുള്ള ഇസ്ലാമിക്
ഭീകരസംഘടനകൾ അഴിച്ചുവിടുന്ന കൊലകൾക്കെതിരെ അന്താരാഷ്ട്ര സമൂഹം വൻപ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.ലോകം മുഴുവൻ തീവ്രവാദികൾ
വലവിരിച്ചിരിക്കുകയാണ് .ഇന്ത്യയിലും ഇത്തരത്തിൽ ചില ആക്രമണങ്ങൾ
നടക്കുകയുണ്ടായി. ഇപ്പോൾ കേരളത്തിൽ നിന്നും
ഇത്തരം ഭീകരസംഘടനകളിലേയ്ക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതായി വന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്.
സിറിയയിലെ ഐഎസ് സംഘത്തിൽ ആറ്
ഇന്ത്യക്കാരുണ്ടെന്ന് അവർ തന്നെ
പ്രഖ്യാപിച്ചിട്ടുണ്ട്. പണവും മറ്റ് ആർഭാടകരമായ
വാഗ്ദാനങ്ങളും മുന്നോട്ടുവച്ച് പല ചെറുപ്പക്കാരെയും
ഇവർ ആദ്യം വലയിലാക്കും.
പിന്നീട് ഊരിപ്പോകാൻ കഴിയാത്ത കുരുക്കിലാണ്
തങ്ങളെന്ന് തിരിച്ചറിയുമ്പോഴേയ്ക്കും കാര്യങ്ങൾ കൈവിട്ടുപോയിട്ടുണ്ടാകും. ഇത്തരത്തിൽ കുടുങ്ങിയവരെ
കൂടാതെ മതതീവ്രവാദം കുത്തിനിറച്ച് ചെറുപ്പക്കാരെ മതഭ്രാന്തന്മാരാക്കി ഉന്മാദാവസ്ഥയിൽ എന്ത് ക്രൂരതയും കാണിക്കാൻ
പാകപ്പെടുത്തിയെടുക്കപ്പെടുന്നവരും
ഇവരിലുണ്ട്. ഏറ്റവും ദയാഹീനമായ പ്രവൃത്തികൾ
ചെയ്യാൻ ചങ്കുറപ്പുള്ളവരായാണ് ഇവർ യുവാക്കളെ
മാറ്റിമറിക്കുന്നത്. ക്രൂരമായ അരുംകൊലകൾ നടത്താനും
ചാവേറാകാനും ഇവർ തയ്യാറാവുന്നു.
വിദ്യാസമ്പന്നരായവരെ ഇങ്ങനെ മാറ്റിയെടുക്കുന്ന ഭീകരസംഘടനകൾക്ക്
ലോകമെങ്ങും വേരോട്ടമുണ്ടാക്കാൻ അവർ വൻതോതിൽ
വലവീശുന്നുണ്ട്. ഇതിൽ കേരളത്തിലെ 17 യുവതീ-യുവാക്കൾ പെട്ടിട്ടുണ്ടെന്ന സംശയം
അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ട
വിഷയം കൂടിയാണിത്. നിരപരാധികളെ
അരുംകൊല ചെയ്യാൻ ഒരു മതസംഹിതയും
ആഹ്വാനം ചെയ്യുന്നില്ല. മതത്തിൻറെ മറവിൽ ഭീകരർ നടത്തുന്ന കൂട്ടക്കുരുതികൾ
പൊതുസമൂഹം ഒറ്റക്കെട്ടായി നിന്നാണ് അമർച്ച ചെയ്യേണ്ടത്.
. മതങ്ങളുടെ ഉറച്ച ഉൽബോധനം മറ്റ്
ഭരണകൂട നടപടികളോടൊപ്പം ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. അതേസമയം ഇതിന്റെ പേരിൽ
വർഗീയധ്രുവീകരണമുണ്ടാക്കാൻ ആരും തുനിയുകയുമരുത്. . ഭീകരർക്ക്
തീറെഴുതിക്കൊടുക്കാനുള്ളതല്ല ഒരു മതവിശ്വാസിയുടെയും
ജീവിതം. മാനവികതയ്ക്കും സമാധാനത്തിനും സഹവർത്തിത്തത്തിനും വേണ്ടിയാണ് മതങ്ങളും വിശ്വാസങ്ങളും നിലകൊള്ളുന്നത്
.മതത്തെ തെറ്റായി വ്യാഖ്യാനിച്ച്
യുവജനങ്ങളെ വഴിതെറ്റിക്കുന്നവരെ ഒറ്റപ്പെടുത്താൻ
യഥാർഥ മതനേതാക്കൾ രംഗത്തുവരണം .
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment