ഏകീകൃത സിവിൽകോഡ്
വീണ്ടും ഏകീകൃത സിവിൽകോഡ്
രാജ്യത്ത്
സജീവചർച്ചാ വിഷയമായിരിക്കുകയാണ് .നിരവധി മതങ്ങളും
ധാരാളം ആചാരാനുഷ്‌ടാനങ്ങളുമുള്ള ഭാരതത്തിൽ
അഭിപ്രായ സമന്വയത്തിലൂടെ
മാത്രമേ ഏകീകൃത വ്യക്തിനിയമത്തിലേയ്ക്ക് എത്തിച്ചേരാനാകൂ .ഇക്കാര്യത്തിൽ വിശദമായ
ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും മതങ്ങൾ
തയാറാകണം .എല്ലാ
മതസമുദായങ്ങളെയും
ഉപവിഭാഗങ്ങളെയും സന്നദ്ധമാക്കാൻ
ഉന്നതമായ
രാഷ്ട്രതന്ത്രജ്ഞതയും കലവറയില്ലാത്ത മതനിരപേക്ഷ കാഴ്ചപ്പാടും കൂടിയേ
തീരൂ. ഇപ്പോഴത്തെ
കേന്ദ്ര ഭരണ കക്ഷിക്ക്
അതിനു കഴിയുമെന്ന് തോന്നുന്നില്ല .എടുത്തുചാടിയുള്ള ഏത് നീക്കവും
യോജിപ്പിനും ഐക്യത്തിനും പകരം
രാജ്യത്തെ കൂടുതൽ ഭിന്നിപ്പിലേയ്ക്കും
സംഘർഷത്തിലേയ്ക്കുമായിരിക്കും
നയിക്കുക.
.മുസ്ലിം വ്യക്തിനിയമങ്ങൾക്കെതിരെ
ആ സമൂഹത്തിലെ തന്നെ ഉല്പതിഷ്ണുക്കളായ
സ്ത്രീപുരുഷന്മാർ ശക്തമായ
ചെറുത്തുനിൽപ്പാണ് തുടർന്നുവരുന്നത്.എങ്കിലും മുസ്്‌ലിംകളെ
സംബന്ധിച്ചിടത്തോളം ശരീഅത്താണ് വ്യക്തിനിയമത്തിന്റെ അടിസ്ഥാനം.രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ
വിശ്വാസത്തെയും ജീവിതരീതിയെയും ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങളെയുമെല്ലാം
ബാധിക്കുന്ന നീക്കമെന്ന നിലയില്‍ വലിയ
ആശങ്കയും ഇത് ഉയര്‍ത്തിവിടുന്നുണ്ട്. ഓരോ പൗരനും
ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനും അതനുസരിച്ചുള്ള
ജീവിത രീതി പിന്തുടരാനും അവകാശമുണ്ടെന്ന്
ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
അതാതു മതത്തിലുള്ള പോരായ്മകൾ
ആ മതത്തിൽ മാറ്റം
ആഗ്രഹിക്കുന്നവർ അതിനു
ശ്രമിക്കട്ടെ .ഏക സിവില്‍കോഡ് എന്ന ആശയം
നല്ലതുതന്നെ . എന്നാൽ എല്ലാവരും ഒരു
നിയമം മാത്രം(പൊതുസിവില്‍കോഡ്)
അനുസരിക്കണമെന്ന വ്യവസ്ഥ അടിച്ചേല്‍പ്പിക്കപ്പെടുന്നത്
ശരിയല്ല .വിവാഹം, വിവാഹമോചനം, ജീവനാംശം,
ദായക്രമം തുടങ്ങിയ ജീവിതരീതികളുമായി ബന്ധപ്പെട്ടാണ്
വ്യക്തിനിയമങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
ഓരോ മതങ്ങളും ഇക്കാര്യത്തില്‍
സ്വന്തമായ രീതികളാണ് പിന്തുടരുന്നത്. അതില്‍
പോരായ്മകളുണ്ടെങ്കില്‍ പുരോഗമനപരമായ ചര്‍ച്ചകളിലൂടെയും
സംവാദങ്ങളിലൂടെയും അവർ
പരിഹരിക്കട്ടെ .ഭൂരിപക്ഷരീതി ഒരിക്കലും അടിച്ചേൽപ്പിക്കരുത് .ബി.ജെ.പിയുടെ
ഏത് നീക്കവും ന്യൂനപക്ഷം വര്‍ഗീയ
വികാരം ഇളക്കിവിടല്‍ എന്ന തന്ത്രമായി മാത്രമേ
കാണുകയുള്ളൂ .ബീഫ് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത് ആരും മറന്നിട്ടില്ല .മതേതര
കക്ഷികൾ വളരെ ജാഗ്രതയോടെയിരിക്കേണ്ട കാലഘട്ടമാണ്
.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment