Pages

Monday, June 6, 2016

WORLD ENVIRONMENT DAY CELEBRATION IN KOTTARAKARA

കൊട്ടാരക്കരയിൽ ലോക 
പരിസ്ഥിതി ദിനം ആചരിച്ചു
കൊട്ടാരക്കരയിൽ വിവിധ സാമൂഹ്യ ,സാംസ്ക്കാരിക ,ആദ്ധ്യാത്മീക സംഘടനകൾ ജൂൺ  5 ,പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു .ഐപ്പള്ളൂർ ശാലേം സെൻറ് ജോർജ് ഓർത്തഡോൿസ്‌ പള്ളിയിൽ ലോക പരിസ്ഥിതി ദിനത്തോടുനുബദ്ധിച്ച് ഇടവക വികാരി ഫാ.ഫിലിപ്പ് മാത്യു വൃക്ഷതൈ നാട്ടുകൊണ്ട്‌  പരിപാടികൾ ഉദ്ഘാടനം ചെയ്തു .കൊട്ടാരക്കര JCI യുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. ജ്യോതി മറിയം ജോൺ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു , പ്രശസ്ത സിനിമ - സീരിയൽ താരം സരസൻ കൊട്ടാരക്കര, പ്രസിഡന്റ് സാംസൺ പാളക്കോണം, സെക്രട്ടറി അനിയൻകുഞ്ഞ്, ട്രഷറർ റോയി ജോർജ്ജ് എന്നിവർ പങ്കെടുത്തു .കേരള കാവ്യ കലാ സാഹിതിയുടെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി സെമിനാർ  പ്രൊഫ്‌.. ജോൺ കുരാക്കാർ ഉദ് ഘാടനം ചെയ്തു . കൊട്ടാരക്കര CCHR  നടത്തിയ പരിസ്ഥിതി ദിനാചരണം ഡോക്ടർ  റോയ് കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു .യു .ആർ .ഐ , വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു .

Prof. John Kurakar




No comments: