ഉലകിന്നുയരാം
പ്രേമമതൊന്നല്ലോ
മുനീറ നസീർ
Ulloor was born at the Thamarassery Illam
at Perunnai, Changanassery. Since his ancestral home was at Ulloor, he came to
be known as Ulloor S. Parameswara Iyer. His father died when he was young and
his mother raised him. He graduated with Honors in Philosophy from Maharajas
College and joined the Travancore State Services.Later he took Degree in Law
and Master's in Malayalam and Tamil. He was later appointed as the income tax
officer and then as the Chief Secretary.
പ്രേമത്തിന്റെ സാർവലൗകികമായ മഹത്വത്തിന്റെ പ്രിയ കവിയാണ് ഉള്ളൂർ എസ് പരമേശ്വരയ്യർ. തൂണിലും തുരുമ്പിലും മാത്രമല്ല ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻ പുലയനിലും പ്രകൃതിയിലെ കൃമികീടങ്ങളിലും കുടികൊള്ളുന്ന പരമാത്മ ചൈതന്യത്തെ പാടി പുകഴ്ത്തുകയായിരുന്നു പ്രേമസംഗീതത്തിലൂടെ
ഉളളൂർ. കവി, സാഹിത്യചരിത്രകാരൻ,
ഭാഷ-ചരിത്ര ഗവേഷകൻ, പ്രബന്ധകാരൻ തുടങ്ങി ഒട്ടേറെ വേഷപ്പകർച്ചകളുണ്ട് ഉള്ളൂരിന്റെ സാഹിത്യ ജീവിതത്തിന്. 1877 ൽ ജൂൺ അഞ്ചിന് ഭഗവതി അമ്മാളിന്റെയും സുബ്രഹ്മണ്യ അയ്യരുടെയും മകനായി ജനനം. സാംബശിവൻ എന്നാണ് അച്ഛനമ്മമാർ മകനിട്ടപേരെങ്കിലും പരമേശ്വരൻ എന്ന വിളിപ്പേര് പിന്നീട് സ്വീകരിച്ചു. അച്ഛനിൽ നിന്നാണ് സംസ്കൃതത്തിന്റെ ബാലപാഠം പഠിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ ഉള്ളൂർ വിവിധ ജോലികൾക്ക് ശേഷം സെക്രട്ടേറിയറ്റിൽ
ജോലിയായി. തുടർന്ന് മുൻസിഫായും ദിവാൻ പേഷ്കാറായും ഔദ്യോഗിക ജീവിതം നയിച്ചു. ലാൻഡ് റവന്യു കമ്മിഷണറായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.
ഭാഷാപോഷിണി, മലയാളമനോരമ, രാമാനുജൻ തുടങ്ങിയ ആനുകാലികങ്ങളിലൂടെ ഉള്ളൂർ കാവ്യരംഗങ്ങളിലേക്ക് പ്രവേശിച്ചു. കേരളവർമമ വലിയകോയിത്തമ്പുരാനുമായുള്ള ഗാഢമായ ബന്ധമാണ് ഉള്ളൂരിന്റെ കാവ്യജീവിതത്തെ ഉണർത്തിയത്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സൗന്ദര്യത്തെ തന്നെ മാറ്റിമറിച്ച പ്രാസവാദ കോലാഹലത്തിൽ കേരള വർമ്മയോടൊപ്പം നിന്ന് പ്രാസത്തിന് വേണ്ടി വാദിച്ചു. കേരളവർമ്മയുടെ മയൂരസന്ദേശത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. കേരളവർമ്മയോടുള്ള കൂറ് കുറേക്കൂടി വെളിവാക്കി. ദ്വിതീയാക്ഷരപ്രാസം ഊട്ടി ഉറപ്പിച്ചുകൊണ്ട്
ഉമാകേരള മഹാകാവ്യം രചിച്ചു. ഇതോടെ മലയാളത്തിലെ ഏറ്റവും മികച്ച മഹാകാവ്യമായി ഉമാകേരളം മാറി. പ്രാചീന കാവ്യഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്ത് പഠനത്തോടെ പ്രസിദ്ധീകരിച്ചു. കിരണാവലി, താരഹാരം, തരംഗിണി തുടങ്ങിയ കൃതികൾ എഴുതിക്കൊണ്ട് നിയോ ക്ലാസിക് പാരമ്പര്യത്തിൽ നിന്നും വഴിമാറി സഞ്ചരിച്ചു. തുടർന്ന് മലയാള കവിതയിലെ കാൽപനിക സംസ്കാരത്തിന്റെ പ്രചാരകനായി മാറി.
ഭാരതീയ സംസ്കാരത്തോടും പൈതൃകത്തോടും ആത്മബന്ധം പുലർത്തിയ കവിയായിരുന്നു ഉള്ളൂർ. പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങൾക്ക് ശക്തിയും ചൈതന്യവും നൽകി അവതരിപ്പിക്കാൻ ഉള്ളൂരിന് ഉള്ള കഴിവ് പ്രശംസനീയമാണ്. ‘കർണഭൂഷണം’ എന്ന കവിത ഉദാഹരണം. കർണനെ ആർഷധർമത്തിന്റെയും
ആത്മത്യാഗത്തിന്റെയും ഉജ്ജ്വല പ്രതീകമായാണ് ഉള്ളൂർ അവതരിപ്പിക്കുന്നത്.
ഖണ്ഡകാവ്യങ്ങൾ, മഹാകാവ്യങ്ങൾ, 170 ഓളം കവിതകൾ അനുഷ്ടുപ്പ് വൃത്തത്തിൽ എഴുതിയ 500 സുഭാഷിതങ്ങൾ, 13 കൂട്ട് കവിതാ സമാഹാരങ്ങൾ, ലഘുകവിതകൾ, പതിനഞ്ചോളം ബാലകവിതകൾ, കേരള സാഹിത്യ ചരിത്രം എന്നിവ ഉള്ളൂരിന്റെ മഷി ഉണങ്ങാത്ത പേനയിൽ നിന്ന് പിറന്നു. 1937 ൽ തിരുവിതാംകൂർ ഭരണകൂടം അദ്ദേഹത്തിന് മഹാകവി പട്ടം നൽകി ആദരിച്ചു.
1949 ജൂൺ 15ന് ഉള്ളൂർ എസ് പരമേശ്വരയ്യർ തന്റെ വേഷങ്ങൾ എല്ലാം അഴിച്ചുവച്ച് ഈ ലോകത്ത് നിന്നും വിടപറഞ്ഞു.
Prof. John Kurakar
പ്രേമത്തിന്റെ സാർവലൗകികമായ മഹത്വത്തിന്റെ പ്രിയ കവിയാണ് ഉള്ളൂർ എസ് പരമേശ്വരയ്യർ. തൂണിലും തുരുമ്പിലും മാത്രമല്ല ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻ പുലയനിലും പ്രകൃതിയിലെ കൃമികീടങ്ങളിലും കുടികൊള്ളുന്ന പരമാത്മ ചൈതന്യത്തെ പാടി പുകഴ്ത്തുകയായിരുന്നു പ്രേമസംഗീതത്തിലൂടെ ഉളളൂർ. കവി, സാഹിത്യചരിത്രകാരൻ, ഭാഷ-ചരിത്ര ഗവേഷകൻ, പ്രബന്ധകാരൻ തുടങ്ങി ഒട്ടേറെ വേഷപ്പകർച്ചകളുണ്ട് ഉള്ളൂരിന്റെ സാഹിത്യ ജീവിതത്തിന്. 1877 ൽ ജൂൺ അഞ്ചിന് ഭഗവതി അമ്മാളിന്റെയും സുബ്രഹ്മണ്യ അയ്യരുടെയും മകനായി ജനനം. സാംബശിവൻ എന്നാണ് അച്ഛനമ്മമാർ മകനിട്ടപേരെങ്കിലും പരമേശ്വരൻ എന്ന വിളിപ്പേര് പിന്നീട് സ്വീകരിച്ചു. അച്ഛനിൽ നിന്നാണ് സംസ്കൃതത്തിന്റെ ബാലപാഠം പഠിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ ഉള്ളൂർ വിവിധ ജോലികൾക്ക് ശേഷം സെക്രട്ടേറിയറ്റിൽ ജോലിയായി. തുടർന്ന് മുൻസിഫായും ദിവാൻ പേഷ്കാറായും ഔദ്യോഗിക ജീവിതം നയിച്ചു. ലാൻഡ് റവന്യു കമ്മിഷണറായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.
ഭാഷാപോഷിണി, മലയാളമനോരമ, രാമാനുജൻ തുടങ്ങിയ ആനുകാലികങ്ങളിലൂടെ ഉള്ളൂർ കാവ്യരംഗങ്ങളിലേക്ക് പ്രവേശിച്ചു. കേരളവർമമ വലിയകോയിത്തമ്പുരാനുമായുള്ള ഗാഢമായ ബന്ധമാണ് ഉള്ളൂരിന്റെ കാവ്യജീവിതത്തെ ഉണർത്തിയത്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സൗന്ദര്യത്തെ തന്നെ മാറ്റിമറിച്ച പ്രാസവാദ കോലാഹലത്തിൽ കേരള വർമ്മയോടൊപ്പം നിന്ന് പ്രാസത്തിന് വേണ്ടി വാദിച്ചു. കേരളവർമ്മയുടെ മയൂരസന്ദേശത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. കേരളവർമ്മയോടുള്ള കൂറ് കുറേക്കൂടി വെളിവാക്കി. ദ്വിതീയാക്ഷരപ്രാസം ഊട്ടി ഉറപ്പിച്ചുകൊണ്ട് ഉമാകേരള മഹാകാവ്യം രചിച്ചു. ഇതോടെ മലയാളത്തിലെ ഏറ്റവും മികച്ച മഹാകാവ്യമായി ഉമാകേരളം മാറി. പ്രാചീന കാവ്യഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്ത് പഠനത്തോടെ പ്രസിദ്ധീകരിച്ചു. കിരണാവലി, താരഹാരം, തരംഗിണി തുടങ്ങിയ കൃതികൾ എഴുതിക്കൊണ്ട് നിയോ ക്ലാസിക് പാരമ്പര്യത്തിൽ നിന്നും വഴിമാറി സഞ്ചരിച്ചു. തുടർന്ന് മലയാള കവിതയിലെ കാൽപനിക സംസ്കാരത്തിന്റെ പ്രചാരകനായി മാറി.
ഭാരതീയ സംസ്കാരത്തോടും പൈതൃകത്തോടും ആത്മബന്ധം പുലർത്തിയ കവിയായിരുന്നു ഉള്ളൂർ. പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങൾക്ക് ശക്തിയും ചൈതന്യവും നൽകി അവതരിപ്പിക്കാൻ ഉള്ളൂരിന് ഉള്ള കഴിവ് പ്രശംസനീയമാണ്. ‘കർണഭൂഷണം’ എന്ന കവിത ഉദാഹരണം. കർണനെ ആർഷധർമത്തിന്റെയും ആത്മത്യാഗത്തിന്റെയും ഉജ്ജ്വല പ്രതീകമായാണ് ഉള്ളൂർ അവതരിപ്പിക്കുന്നത്. ഖണ്ഡകാവ്യങ്ങൾ, മഹാകാവ്യങ്ങൾ, 170 ഓളം കവിതകൾ അനുഷ്ടുപ്പ് വൃത്തത്തിൽ എഴുതിയ 500 സുഭാഷിതങ്ങൾ, 13 കൂട്ട് കവിതാ സമാഹാരങ്ങൾ, ലഘുകവിതകൾ, പതിനഞ്ചോളം ബാലകവിതകൾ, കേരള സാഹിത്യ ചരിത്രം എന്നിവ ഉള്ളൂരിന്റെ മഷി ഉണങ്ങാത്ത പേനയിൽ നിന്ന് പിറന്നു. 1937 ൽ തിരുവിതാംകൂർ ഭരണകൂടം അദ്ദേഹത്തിന് മഹാകവി പട്ടം നൽകി ആദരിച്ചു.
1949 ജൂൺ 15ന് ഉള്ളൂർ എസ് പരമേശ്വരയ്യർ തന്റെ വേഷങ്ങൾ എല്ലാം അഴിച്ചുവച്ച് ഈ ലോകത്ത് നിന്നും വിടപറഞ്ഞു.
No comments:
Post a Comment