Pages

Saturday, June 4, 2016

TOP AFGHAN CIVILIAN HONOUR AWARDED TO PM NARENDRA MODI

TOP AFGHAN CIVILIAN HONOUR AWARDED TO PM NARENDRA MODI
മോദിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത ബഹുമതി
The Amir Amanullah Khan Award, the highest covilian honour, was conferred to PM Narendra Modi on 4th June, 2016Prime Minister Narendra Modi, on a brief visit to Afghanistan, was conferred with Amir Amanullah Khan Award on Saturday, the country's highest civilian honour. He was awarded the honour by Afghan President Ashraf Ghani after the inauguration of the landmark Afghan-India Friendship Dam."A true brotherhood is honoured. PM is awarded the Amir Amanullah Khan Award, Afghanistan's highest civilian honour," External Affairs Ministry
അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയന് ബഹുമതിയായ അമിര് അമാനുള്ള ഖാന് പുരസ്കാരം പ്രസിഡന്റ് അഷ്റഫ് ഗാനി മോദിക്ക് സമര്പ്പിച്ചു . പടിഞ്ഞാറന് അഫ്ഗാനിസ്ഥാനിലെ ഹീറതില് ഹാരി നദിയില് ഇന്ത്യ നിര്മ്മിച്ച് നല്കിയ അണക്കെട്ട് ഇരു നേതാക്കളും സംയുക്തമായി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പുരസ്കാര സമര്പ്പണം. ഇരു രാജ്യങ്ങള്ക്കിടയിലെ യഥാര്ത്ഥ സാഹോദര്യമാണ് ഇതിലൂടെ ആദരിക്കപ്പെട്ടിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
പടിഞ്ഞാറന് അഫ്ഗാനിസ്ഥാനിലെ ഹീറതില് ഹാരി നദിയില് ഇന്ത്യ നിര്മ്മിച്ച് നല്കിയ അണക്കെട്ട് 'സല്മ ഡാം' പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഹെറാത്തിലെത്തിയ മോദി ഉച്ചയോടെയാണ് ഉദ്ഘാടന പരിപാടിയില് പങ്കെടുത്തത്. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയും സന്നിഹിതനായിരുന്നു. ഹെറാത്ത് നഗരത്തില് നിന്നും 165 കിലോമീറ്റര് ദൂരത്ത് സ്ഥിതി ചെയ്യുന്ന ഡാമിന് 48 മെഗാവാട്ട് വൈദ്യുതി ഉല്പ്പാദിപ്പിക്കാന് ശേഷിയുണ്ട്കൂടാതെ 75000 ഹെക്ടര് ഭൂമിയിലേക്കുള്ള ജലസേചനവും പദ്ധതിയിലൂടെ സാധ്യമാകും. ഇന്ത്യ അഫ്ഗാനിസ്ഥാന് പങ്കാളിത്തത്തോടെയുള്ള സുപ്രധാന നിര്മ്മിതികൂടിയാണ് ഇത്. ഇന്ത്യന് ജലവിഭവ മന്ത്രാലയത്തിന് കീഴില് പ്രവര്ത്തിക്കുന്ന വാപ്കോസ് ലിമിറ്റഡിനായിരുന്നു(WAPCOS .Ltd) ഡാമിന്റെ നിര്മ്മാണച്ചുമതല.

Prof. John Kurakar

No comments: