ജിഷ വധക്കേസ് പ്രതി
അമിയൂര്‍ ഇസ്ലാമിനെ റിമാന്ഡ് ചെയ്തു
നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ
പ്രതിയായ അസം സ്വദേശി അമിയൂര്‍ ഇസ്ലാമിനെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ജഡ്ജിയുടെ ചേംബറിലാണ് പ്രതിയെ ഹാജരാക്കിയത്.
ഇരുപത് മിനിറ്റില്‍ കോടതി നടപടികള്‍ പുര്‍ത്തിയാക്കിയ
ശേഷം ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റി. വന്‍ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ്
പ്രതിയെ കോടതിയില്‍ എത്തിച്ചതും
തിരികെ കൊണ്ടു പോയതും.
പോലീസ് കസ്റ്റഡിക്കായി
അപേക്ഷ നല്‍കിയിരുന്നില്ല.
തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള തുടര്‍ നപടികള്‍ വരും ദിവസങ്ങളില്‍ നടക്കും. മാധ്യമങ്ങളുടെയും
പൊതുജനങ്ങളുടെയും കണ്ണില്‍ നിന്ന് പ്രതിയെ മറയ്ക്കുന്നതിന് ഇയാളെ പോലീസ് വാഹനത്തിന്റെ പ്ലാറ്റ്ഫോമില്‍
കിടത്തിയാണ് തിരികെ കൊണ്ടു പോയത്. നിയമസഹായം വേണമെന്ന് അമിയൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അഡ്വ. പി. രാജന്‍ പ്രതിക്ക് വേണ്ടി ഹാജരാകും.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjn9Ga_a8atsp9KWWXqYsApVTY6zk4Rsg-NTo-W59l38M99y6G5VrR7KPHh_2IQjjamqfrv8pz1Acvc7ZY3kDKpJ4CCRLFuHA7106wJgwUyyqOu0NKzD0AIM708KVf0Quj-wYBmVaT8wpkC/s320/JISH-2.jpg)
മുപ്പതോളം പോലീസുകാരുടെ
അകമ്പടിയോടെ പോലീസ് ബസിലാണ് ആലുവ പോലീസ് ക്ലബ്ബില്‍ നിന്നും പ്രതിയെ എത്തിച്ചത്. ബസിന്റെ മുന്നിലും പിന്നിലുമായി
പോലീസിന്റെ അകമ്പടി വാഹനവും ഉണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബ് മുതല്‍ പെരുമ്പാവൂര്‍
കോടതി വരെ സിഗ്‌നലുകള്‍ ഓഫ് ചെയ്ത് പോലീസ് വാഹനത്തിന്റെ യാത്ര സുഖമമാക്കിയിരുന്നു.
Prof. John Kurakar
No comments:
Post a Comment