Pages

Wednesday, June 22, 2016

OLYMPIAN ANJU BOBBY GEORGE RESIGNS AS SPORTS COUNCIL PRESIDENT OF KERALA

OLYMPIAN ANJU BOBBY GEORGE RESIGNS AS SPORTS COUNCIL PRESIDENT OF KERALA
സ്പോര്ട്സ് കൗണ്സില്‍:
അഞ്ജു ബോബി ജോര്ജ് രാജിവച്ചു
Olympian Anju Bobby George resigned as president of Sports Council of Kerala today,22nd June,2016, after she locked horns with Minister for Sports EP Jayarajan.
Anju announced her decision to resign from the post of president of Sports Council of Kerala at executive committee meeting of the Council held today. Other committee members also offered to resign.She was appointed as President of Sports Council of Kerala in 2015 November by Oommen Chandy government. Currently she is working with Customs and Central Excise Department in Bangalore.
"I've decided to resign from the post of president of Sports Council of Kerala. I can't stand humiliation. I've worked to the best of my ability to improve facilities for the development of sports in Kerala and nurture talents,"  Anju told India Today.
Her resignation took a political turn as Ramesh Chennithala, leader of Opposition blamed the Pinarayi government for "chucking her out of Sports Council". "Anju was forced to resign as the government had humiliated her. It's most unfortunate. She is an eminent sports person  and LDF government treated her like a party worker," Chennithala told India Today.
സ്പോര്ട്സ് കൗണ്സില്പ്രസിഡന്റ് സ്ഥാനം ഒളിമ്പ്യന്അഞ്ജു ബോബി ജോര്ജ് രാജിവെച്ചു. അപമാനം സഹിച്ച് തുടരാനാകില്ലെന്ന് അവര്തിരുവനന്തപുരത്ത് നടത്തിയവാര്ത്താ സമ്മേളനത്തില്പറഞ്ഞു. അഞ്ജുവിനൊപ്പം സ്പോര്ട്സ് കൗണ്സില്ഭരണസമതിയിലെ മുഴുവന്അംഗങ്ങളും രാജി പ്രഖ്യാപിച്ചു.
പല ഫയലുകളിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങള്തുടങ്ങിയതെന്ന് അഞ്ജു പറഞ്ഞു. ക്രമക്കേട് അന്വേഷിക്കാന്എത്തിക്സ് കമ്മിറ്റി കൊണ്ടു വരാന്ശ്രമിച്ചത് കടുത്ത എതിര്പ്പിന് ഇടയാക്കി. തന്റെ മെയില്ചിലര്ചോര്ത്തുന്നുവെന്ന് മനസിലാക്കിയപ്പോള്പരാതി നല്കി. സ്പോര്ട്സ് മതത്തിനും പാര്ട്ടിക്കും അതീതമാണെന്ന് ധരിച്ചുവെന്നും അഞ്ജു വാര്ത്താ സമ്മേളനത്തില്പറഞ്ഞു.
സ്പോര്ട്സിനെ തോല്പ്പിക്കാം എന്നാല്കായിക താരങ്ങളെ തോല്പ്പിക്കാനാവില്ല. ജി.വി രാജയെ കരയിപ്പിച്ചവര്ക്ക് മുന്നില്തങ്ങളുടെ വിഷമം ഒന്നുമല്ലെന്ന് അഞ്ജു വാര്ത്താസമ്മേളനത്തില്പറഞ്ഞു. സ്പോര്ട്സ് താരങ്ങളുടെ ഭാവി തന്നെ അടിസ്ഥാന വികസനങ്ങളില്ലാതെ നശിക്കുകയാണ്. സഹോദരന്അജിത് മാര്ക്കോസിനെ നിയമിച്ചത് സര്ക്കാരാണ്, സ്പോര്ട്സ് കൗണ്സിലല്ല. എന്നാല്തെറ്റിധാരണയുണ്ടായ സ്ഥിതിക്ക് തന്റെ സഹോദരനും പരിശീലക സ്ഥാനം രാജി വെയ്ക്കുകയാണ്. അഞ്ച് മെഡല്കിട്ടിയ കോച്ചെന്ന നിലയിലാണ് അജിത്തിനെ നിയമിച്ചത്കഴിഞ്ഞ 10 വര്ഷം കായിക രംഗത്ത് നടന്ന അഴിമതികള്അന്വേഷിക്കണം. മാധ്യമങ്ങളും ജനങ്ങളും ചേര്ന്ന് പ്രശ്നങ്ങള്പുറത്തുകൊണ്ടുവരണം. കൗണ്സിലിലെ അഴിമതികള്വിജിലന്സ് അന്വേഷിക്കണമെന്നും അഞ്ജു ബോബി ജോര്ജ് വാര്ത്താ സമ്മേളനത്തില്ആവശ്യപ്പെട്ടു.

തുടര്ന്ന് അവര്കായികമന്ത്രിക്ക് അയച്ച കത്ത് മാധ്യമങ്ങള്പുറത്തുവിട്ടിരുന്നു. താനും ഒപ്പമുള്ളവരും പണത്തിനുവേണ്ടി കായികരംഗത്തെ വഞ്ചിക്കില്ലെന്ന് അവര്അവര്കത്തില്വ്യക്തമാക്കിയിരുന്നു. ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും അവര്പറഞ്ഞിരുന്നു.

അഞ്ജുവിന്റെ രാജിയില്വളരെ സന്തോഷമെന്ന് കായികമന്ത്രി .പി ജയരാജന്‍. രാജിവെയ്ക്കണമെന്ന് താന്പറഞ്ഞിട്ടില്ല അവരുടെ പ്രവര്ത്തനത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തിയിട്ടുമില്ല. മാധ്യമങ്ങള്അവിടെ നടക്കുന്ന അഴിമതികള്‍  പുറത്തുകൊണ്ടു വന്നതോടെ പിടിച്ച് നില്ക്കാന്കഴിഞ്ഞില്ല. അതിനാലാണ് അവര്രാജിവെച്ചത്.  അഞ്ജുവിന്റെ രാജിക്കാര്യം താന്അറിഞ്ഞിരുന്നില്ല. മാധ്യമങ്ങള്പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും ജയരാജന്പറഞ്ഞു

Prof. John Kurakar

No comments: