GUINNESS RISHI, THE MAN WHO GOT OVER TATTOOS FOR A WORLD
RECORD
റിഷിക്ക് ഇനിയും വേണം റെക്കോർഡുകൾ.
Guinness Rishi aka Har Prakash Rishi, is obsessed with setting Guinness
world records. Known widely for his tattoos, Rishi has over 500 of them, of
which 200 are country flags with a world map on his abdomen. He confesses
that removing all his teeth to fit in over 496 drinking straws in his mouth was
the most difficult record to make. Born in 1942, Rishi first entered the
Guinness Book of World Records in 1990, when he rode a scooter for 1001 hours
with two of his friends. His record-breaking obsession took him from
Delhi to Ripley's Believe It or Not museum in San Francisco, in an endeavour to
set the record for the longest distance travelled in hand delivering pizza.
An auto parts manufacturer by profession, he also holds a record
for finishing a 500 ml bottle of ketchup in under 40 seconds.He even got his
family involved, with his wife being he record holder for the shortest will:
"All to son."Now, he is getting tattoos of world leaders on his body
and already has President Barack Obama, Queen Elizabeth, Narendra Modi and
Mahatma Gandhi.
വയസ്സ് 74, റിഷിക്ക് ഇനിയും വേണം റെക്കോർഡുകൾ.ഏഴ് ലോക റെക്കോര്ഡും 22 മറ്റ് റെക്കോര്ഡുകളുമായി എഴുപത്തിനാലാമത്തെ വയസിലും പുതിയ റെക്കോര്ഡ് നേട്ടം സ്വപ്നം കാണുകയാണ് പൂന സ്വദേശി ഗിന്നസ് റിഷി. വാഹനങ്ങളുടെ സ്പെയര്പാര്ട്സ് കടയുടമയില്‍ നിന്നും ഹര് പ്രകാശ് റിഷി ഗിന്നസ് റിഷിയാതിന് പിന്നില്‍ നിശ്ചയദാര്‍ഡ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കഥയുണ്ട് . 1990-ല്‍ രണ്ട് സുഹൃത്തുക്കളോടൊപ്പം പൂനയില്‍ നിന്ന് കൈനെറ്റിക് ഹോണ്ട സ്കൂട്ടര്‍ നിര്‍ത്താതെ 1001 മണിക്കൂര്‍ ഓടിച്ചാണ് ആദ്യമായി റിഷി ലോക റെക്കോര്ഡ് സ്വന്തമാക്കിയത്. ഇത് കൂടാതെ ആറ് ലോക റെക്കോര്ഡുകളും 22 മറ്റ് റെക്കോര്ഡുകളുമായി റെക്കോര്ഡുകളുടെ കൂട്ടുകാരനായി മാറിയതോടെ പേര് ഗിന്നസ് റിഷി എന്നാക്കി. ഇതോടെ തന്റെ പേര് അന്താരാഷ്ട് നിലവാരത്തിലേക്കുയര്ത്താനും റിഷിക്കായി.
489 പേജുകള്‍ പേനകൊണ്ടെഴുതി ഏറ്റവും കൂടുതല്‍ സമയം പേന കൊണ്ട് എഴുതിയ വ്യക്തി, ഓള് ടു സണ്‍ എന്ന് മാത്രം പറഞ്ഞുകൊണ്ട് ഏറ്റവും ചെറിയ വില്പ്പത്രം ഭാര്യക്ക് എഴുതിയും ന്യൂഡല്‍ഹിയില്‍ നിന്ന് സാന്ഫ്രാന്സിസ്കോയിലേക്ക് പിസ എത്തിച്ച് ഏറ്റവും വലിയ ഡെലിവറി ഏറ്റെടുത്തും റിഷി തന്റെ പേരില്‍ റെക്കോര്ഡ് കുറിച്ചിരുന്നു. ഇതിന് പുറമെ ഏറ്റവും കൂടുതല്‍ ടാറ്റു ശരീരത്തിലൊട്ടിച്ച് ഗിന്നസ് റെക്കോര്ഡ് നേടിയ ഏഴ് പേരിലും റിഷിയുണ്ട്. തന്റെ എല്ലാ പല്ലും പറിച്ചെടുത്താണ് വായില്‍ ഏറ്റവും കൂടുതല്‍ ജ്യൂസ് സ്ട്രോ തിരുകിക്കയറ്റുന്ന ആളെന്ന റെക്കോര്ഡ് റിഷി കരസ്ഥമാക്കിയത്
366 സ്ഥിരം ടാറ്റുകള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ട് അതില്‍ 199 മാപ്പുകളും, 165 കൊടികളും, നമുക്ക് തീവ്രവാദത്തിനെതിരെ ഒന്നിക്കാം എന്ന് അര്ത്ഥം വരുന്ന ഇംഗ്ലീഷ്, ഹിന്ദി, ഉര്ദു, അറബി, ഇറ്റാലിയന്‍, ജെര്മന്‍, ഹീബ്രു, റഷ്യന്‍ എന്നീ ഭാഷകളിലെ 2985 എഴുത്തുകളും ഉള്പ്പെടും. കൂടാതെ ഇടത് നെഞ്ചില്‍ മഹാത്മാ ഗാന്ധിയുടെയും വലത് നെഞ്ചില്‍ നരേന്ദ്രമോദിയുടേയും ചിത്രവും ടാറ്റുവിലൂടെ പ്രദശര്ശിപ്പിച്ചിട്ടുണ്ട്. ഒബാമ, കോഹിനൂര്‍ രത്നം പതിച്ച കിരീടത്തോട് കൂടിയ എലിസബത്ത് രാജ്ഞിയുടെ ചിത്രവും റിഷിയുടെ ശരീരത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമക്കൊപ്പം ചായ കുടിക്കുക എന്നതാണ് റിഷിയുടെ അടുത്ത ലക്ഷ്യം. തന്റെ ആഗ്രഹം അറിയിച്ച് അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ടെന്നും റിഷി പറയുന്നു.
Prof. John Kurakar
No comments:
Post a Comment