Pages

Tuesday, June 28, 2016

NJATTUVELA (ഞാറ്റുവേല)


Influence of Climate change plays a major role for agriculture cultivation and harvesting. NjattuvelaChakram was developed by our ancestors by considering the changes in climate and its impact on different type crops. They had defind clearly about the way for seeding,protection and harvesting crops. Njatuvela is closely related with sun
ഞാറ്റുവേല എന്ന്മലയാളികൾ ഒരുവിധം എല്ലാവരും കേട്ടിരിക്കും. പക്ഷെ എല്ലാവരുടെയും മനസ്സിൽ തിരുവാതിര ഞാറ്റുവേല മാത്രമാണ്വരിക. കാരണം സമയങ്ങളിലാണ്കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നമ്മുടെ പഴയ തലമുറ ഞാറ്റുവേലയെപ്പറ്റി കൂടുതലായി പറയുന്നത്‌.
സൂര്യന്റെ (ഞായർ) വേള (വേല)കളെ ആധാരമാക്കി കാലാവസ്ഥാ വ്യതിയാനത്തെ പ്രവചിക്കുന്നതിനായി നമ്മുടെ ജ്യോതിശാസ്ത്രം ഉപയോഗിച്ചിരിക്കുന്ന ഒരു ക്രമമാണ്ഞാറ്റുവേല. കൊല്ലവർഷ കലണ്ടർ പ്രകാരം ഇരുപത്തിയേഴ്നാളുകളാണല്ലോ. അതായത്ചന്ദ്രന്ഭൂമിയെ ചുറ്റുന്നതിനു വേണ്ടുന്ന ദിവസം. ചന്ദ്രൻ ഒരു ദിവസം കൊണ്ട്ഏതു നക്ഷത്ര(സമൂഹ)ത്തെ കടന്നുപോകുന്നു എന്നതു നോക്കിയാണ്ഇന്ന്അശ്വതിനാളാണ്‌, ഭരണിയാണ്എന്നൊക്കെ പറയുന്നത്‌. ഭൂമി സൂര്യനെ ചുറ്റുന്നതിന്‌ 365 ദിവസം വേണമല്ലോ. ചലനത്തിൽ അശ്വതി, ഭരണി തുടങ്ങിയ നക്ഷത്രങ്ങൾ സൂര്യന്നേരെയും വരും. പക്ഷെ, സൂര്യന്ഒരു നക്ഷത്ര(സമൂഹ)ത്തെ കടന്ന്പോകുന്നതിന്ഏകദേശം 13-14 ദിവസം വേണ്ടിവരുന്നു. സൂര്യൻ ഏതു നക്ഷത്രത്തിലൂടെയാണോ കടന്നുപോകുന്നത് കാലയളവിനു പറയുന്ന പേരാണ്ഞാറ്റുവേല.
സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്ന മേടം ഒന്നാം തീയതിയോട്അടുപ്പിച്ച്അശ്വതി ഞാറ്റുവേല തുടങ്ങുന്നു. പിന്നെ 13-14 ദിവസം കഴിഞ്ഞാൽ ഭരണി ഞാറ്റുവേല തുടങ്ങുകയായി. മേടം പത്തിന്‌ (പത്താമുദയം) തെങ്ങുംതൈയും വാഴക്കന്നും നട്ട്വെള്ളം കോരണം എന്ന്പണ്ടുള്ളവർ പറഞ്ഞ്കേട്ടിട്ടുണ്ട്‌. ഇവയ്ക്ക്ഒന്നോരണ്ടോ നാമ്പ്വരുമ്പോഴേക്കും മഴ തുടങ്ങും. അങ്ങനെയെങ്കിൽ അവയ്ക്ക്വേരുപിടിക്കുകയും കുഴിയിൽ വെള്ളം കിടക്കുന്നതുകൊണ്ട്നല്ലതുപോലെ വളരുകയും ചെയ്യും. ഓരോ മാസത്തിലും ഈരണ്ടു ഞാറ്റുവേല വീതം ഉണ്ടാകും. നമ്മുടെ പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേല ആറാമതായി വരുന്നു. ഞാറ്റുവേല കലണ്ടർ നോക്കിയാൽ അത്കൃത്യമായി അറിയാം.
ഞാറ്റുവേലയെക്കുറിച്ചുള്ള ചില പഴമൊഴികൾ ശ്രദ്ധിച്ചാൽ കാലാവസ്ഥയെക്കുറിച്ച്അത്യാവശ്യം ധാരണ കിട്ടും. മാത്രവുമല്ല ചെറിയ കൃഷിയൊക്കെ ചെയ്യുന്ന നമ്മുടെ പുത്തൻ തലമുറക്ക്അതൊരറിവാകുകയും ചെയ്യും. മലയാളം കലണ്ടറുകളിൽ ഓരോ ഞാറ്റുവേലയും എന്നാണ്തുടങ്ങുന്നതെന്ന്പറയുന്നുണ്ട്‌. അങ്ങനെ നമുക്ക്നമ്മുടെ അടുക്കള തോട്ടത്തിൽ എന്തൊക്കെ ഏതൊക്കെ സമയത്ത്നടണമെന്ന്മനസിലാക്കാം. “ഞാറ്റിൽ പിഴച്ചാൽ ചോറ്റിലും പിഴയ്ക്കുംകാലാവസ്ഥയ്ക്കനുസരിച്ച്കൃഷിയിറക്കി കാലയാപനം കഴിച്ചിരുന്ന നമ്മുടെ പൂർവികർ പണ്ടേയ്ക്കുപണ്ടേ പറഞ്ഞുവച്ച ഒരു പതിരില്ലാച്ചൊല്ലാണ്ഇത്‌.

നമ്മുടെ പ്രധാന കൃഷിയായ നെല്ല്‌, അശ്വതി ഞാറ്റുവേല മുതൽ ചോതി ഞാറ്റുവേല വരെയുള്ള കാലഘട്ടത്തിലാണ്ചെയ്യുന്നത്‌. ‘അശ്വതിയിലിട്ട വിത്തും അച്ഛൻ വളർത്തിയ മകനും ഭരണിയിലിട്ട മാങ്ങയും പിഴക്കില്ല’, ‘അശ്വതി കള്ളനാണ്‌,ഭരണി വിതയ്ക്കാൻ കൊള്ളാം’, ‘ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം’. എന്നുവെച്ചാൽ അശ്വതി ഞാറ്റുവേലയിൽ വിത്തിട്ടാൽ മുളക്കാതിരുന്നാലും ഭരണിയിലിട്ട മാങ്ങ പോലെ കേടുവരാതെ ഇരിക്കും. ഭരണി ഞാറ്റുവേലക്ക്പെയ്യുന്ന മഴയിൽ മുളച്ചുകൊള്ളും. അങ്ങിനെ ഏപ്രിലിൽ മഴ പെയ്തില്ലെങ്കിലും ഭരണി ഞാറ്റുവേലയിൽ അതായത്മെയ്ആദ്യവാരത്തിൽ ഒരു മഴ കിട്ടി, മഴക്ക്വിത്ത്മുളക്കുമെന്ന്സാരം. ‘വിതയ്ക്കാൻ ഭരണി, പാകാൻ മകീരം, പറിച്ചുനടാൻ തിരുവാതിരഎന്ന ചൊല്ലിൽ തന്നെയുണ്ട്കൃഷിരീതി. ഭരണി ഞാറ്റുവേലയിൽ പൊടി വിത്ത്വിതക്കുക, മകയിരം ഞാറ്റുവേലയിൽ മുളപ്പിച്ച വിത്ത്പാകണം, തിരുവാതിര ഞാറ്റുവേലയിൽ പറിച്ചു നടണം. അറിവിലാണ്നമ്മുടെ പൂർവ്വികർ കൃഷി ചെയ്തിരുന്നത്‌. മുച്ചിങ്ങം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയല്ലെന്ന്അവർക്ക്അറിയാമായിരുന്നു.
കാർത്തികയിൽ കാശോളം വിത്ത്‌.’ ഇഞ്ചി കൃഷിക്ക്പറ്റിയ സമയം. കാശോളം വലിപ്പത്തിലുള്ള വിത്തിട്ടാലും മതി, ധാരാളം വിളവ്കിട്ടും. രോഹിണി ഞാറ്റുവേലയിൽ പയറിട്ടാൽ അതായത്ആദ്യ മഴയ്ക്ക്ശേഷം വിത്തിട്ടാൽ, ധാരാളം പയർ പറിക്കാം. ‘മകയിരത്തിൽ മദിക്കും’ (ജൂൺ ആദ്യവാരത്തിലാണ്മകയിരം ഞാറ്റുവേലയുടെ ആരംഭം) എന്നുപറഞ്ഞാൽ മകയിരത്തിൽ വിത്തിട്ടാൽ ധാരാളം ഇലയും പടർപ്പും ഉണ്ടാകുമെന്നല്ലാതെ കായ്ഫലം കുറവായിരിക്കും.

പിന്നെ വരുന്ന തിരുവാതിര ഞാറ്റുവേലയാണ്ഏറ്റവും പ്രധാനമായി കൃഷിക്കാർ കരുതുന്നത്‌. ‘തിരുവാതിര തിരിമുറിയാതെ പെയ്യണംഎന്നാണ്ചൊല്ല്‌. മഴ മദിച്ചു പെയ്യേണ്ട തിരുവാതിര ഞാറ്റുവേല, ഒന്നാംവിള നെല്ല്പറിച്ചുനടാൻ അനുകൂല സമയമാണ്‌. നെൽ കൃഷിക്കു മാത്രമല്ല കുരുമുളകു കൃഷിക്കും തിരുവാതിരയിൽ മഴ കൂടിയേ തീരൂ. 101 മഴയും 101 വെയിലും ലഭിക്കുന്ന തിരുവാതിരയിൽ വിരലൊടിച്ചു കുത്തിയാലും മുളക്കും എന്നാണ്പഴമൊഴി. തിരുവാതിര ഞാറ്റുവേലയിലെ മഴവെള്ളംഗംഗാമ്പൂഎന്നാണ്അറിയപ്പെടുന്നത്‌. ആയുർവേദ വിധിപ്രകാരം കാലത്തെ വെള്ളം വളരെ പ്രാധാന്യമുള്ളതാണ്‌. പേരുകൊണ്ട്തന്നെ അപ്പോഴത്തെ മഴയുടെ പ്രാധാന്യം വ്യക്തമാണല്ലോ.
നമ്മുടെ നാട്ടിലെകറുത്ത പൊന്നിന്റെസമൃദ്ധി കണ്ടിട്ട്പോർച്ചുഗീസുകാർ കുരുമുളക്കൊടി (തൈ) അവരുടെ നാട്ടിലേക്ക്കൊണ്ടുപോകാനൊരുങ്ങി. അതുകണ്ട്നമ്മുടെ പ്രധാന വരുമാനമാർഗ്ഗം നിന്നുപോകുമോ എന്ന്ഭയന്ന മന്ത്രിയോട്‌ ‘കുരുമുളക്കൊടിയല്ലേ അവർക്ക്കൊണ്ടുപോകാൻ പറ്റുകയുള്ളു, ഞാറ്റുവേല കൊണ്ട്പോകാൻ പറ്റില്ലല്ലോഎന്ന്പണ്ടു സാമൂതിരി രാജാവ്പറഞ്ഞതായ കഥ പ്രസിദ്ധമാണല്ലോ.
പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ’, ‘പുണർതത്തിൽ പുകഞ്ഞ മഴയാണ്‌’ ‘പൂയത്തിൽ നട്ടാൽ പുഴുക്കേട്കൂടും’, ‘പൂയത്തിൽ പുല്ലും പൂവണിയും’ – ഒരേ ഞാറ്റുവേലയ്ക്ക്ഗുണവും ദോഷവും ഉണ്ടെന്ന പണ്ടുള്ളവരുടെ അറിവാണ് ചൊല്ലുകളിലൂടെ നമുക്ക്ലഭിക്കുന്നത്‌. പൂയത്തിൽ മഴപെയ്താൽ ധാരാളം നെല്ല്ഉണ്ടാകുമെന്ന അനുഭവവും അതേസമയം പൂയത്തിൽ ഞാറു നട്ടാൽ പുഴുക്കേട്അധികമാകുമെന്ന അനുഭവവും ചൊല്ലുകൾക്ക്പുറകിലുണ്ട്‌. അതാണ്ജൂലൈ അവസാന വാരങ്ങളിൽ നടുന്നവയിൽ തണ്ട്തുരപ്പന്റെയും ഈച്ചയുടെയും മറ്റും ശല്യം കൂടുതലായി കാണുന്നത്‌. പുണർതം ഞാറ്റുവേലയിൽ നല്ല മഴയായിരിക്കും. അപ്പോഴിടുന്ന വിത്ത്പൂയത്തിലെ മഴയും കൊണ്ടാൽ പുഴുക്കേട്കുറഞ്ഞിരിക്കുമത്രേ.

ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം.’ ആഗസ്റ്റ്രണ്ടാം വാരം വരെയാണ്ആയില്യം ഞാറ്റുവേല. അപ്പോൾ രണ്ടാം വിള നെല്ല്പാകാം. വെള്ളരി, മത്തൻ എന്നിവ പാകാനും ഉത്തമമാണ്‌. ‘മകം മുഖത്തെള്ളെറിയണംഎന്നാൽ കർക്കിടകകൊയ്ത്ത്കഴിഞ്ഞാൽ അവിടെ എള്ള്വിതക്കണം. ‘അത്തമുഖത്ത്എള്ളെറിഞ്ഞാൽ ഭരണിമുഖത്ത്എണ്ണ’, ‘അത്തത്തിൽ അകലെ കൊണ്ടു വടിച്ചു നട്ടാൽ മതി’, ‘അത്തവർഷം അതിശക്തം’, ‘അത്തവെള്ളം പിത്തവെള്ളംതുടങ്ങി ഏറെയാണ്അത്തം ഞാറ്റുവേലയെക്കുറിച്ചുള്ള മൊഴികൾ. ഇരുപ്പൂ നിലങ്ങളിൽ അത്തം ഞാറ്റുവേലയിലെ കൊയ്ത്ത്കഴിഞ്ഞതിനുശേഷം അപ്പോൾത്തന്നെ എള്ളിട്ടാൽ ഭരണി നിറയെ എണ്ണ കിട്ടുമത്രേ. അതായത്എള്ളിനു നല്ല വിളവ്കിട്ടുമെന്ന്സാരം. ‘ചോതി വർഷിച്ചാൽ ചോറിന്പഞ്ഞമില്ല’ – അതായത്നല്ല തുലാവർഷം കിട്ടിയാൽ നല്ല വിളവ്കിട്ടും. ‘ചോതി കഴിഞ്ഞാൽ ചോദ്യമില്ല.’ മഴയില്ലാത്തതിനാൽ പിന്നെ കൃഷി പാടില്ല എന്നർത്ഥം.

അശ്വതി മുതൽ രേവതിവരെയുള്ള 27 ഞാറ്റുവേലകളിൽ പ്രധാനമാണ്തിരുവാതിര, പുണർതം, പൂയം, ആയില്യം ഞാറ്റുവേലകൾ. ഇവയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്തിരുവാതിരയും. ‘തിരിമുറിയാ മഴ പെയ്യും തിരുവാതിരയെവിടെപ്പോയി, തിരുവാതിരയിൽ തിരുതകൃതി, തിരുവാതിരയിൽ പറിച്ചു നടണം നടുതലകൾ…’ തുടങ്ങിയ പഴഞ്ചൊല്ലുകൾ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. കാർഷിക ചെലവുകൾ പരമാവധി കുറയ്ക്കാൻ ഞാറ്റുവേലകൾ നോക്കി കൃഷി ചെയ്തിരുന്ന പൂർവികർ നമുക്കുണ്ടായിരുന്നു. വലിയ പഠിപ്പോ പത്രാസോ ഇല്ലെങ്കിലും സമഗ്രമായൊരു ഞാറ്റുവേല കലണ്ടർ തന്നെ അവർ തയാറാക്കി. അവരുടെ ജീവിതത്തെ ക്രമപ്പെടുത്തിയതും ജീവൻ നിലനിർത്തിയതും ഞാറ്റുവേലകളായിരുന്നു. ജീവിതരീതിയിൽ വന്ന മാറ്റവും ഒന്നിനും സമയമില്ലാതായതും മലയാളിയേയും ഞാറ്റുവേലകളെയും തമ്മിലകറ്റി. നാട്ടുനന്മയുടെ പകർച്ചകളെ തിരിച്ചുപിടിക്കാതെ, മണ്ണിനെ പുണരാതെ, പുഴകളെയും പച്ചപ്പിനെയും വരുംതലമുറയ്ക്കായി കരുതിവയ്ക്കാതെ നമുക്കില്ല ശാന്തി. അവസാനം പുഴകളും കിളികളും പൂമ്പാറ്റകളും പുല്ലും പുൽച്ചാടികളും മലകളും കുന്നുകളുമെല്ലാം ഇവിടെ തന്നെയുണ്ടാകും. എന്നാൽ ഭൂമിയെ വാസയോഗ്യമല്ലാതാക്കിയ മനുഷ്യൻ നീലഗൃഹത്തിൽ നിന്ന്പുറന്തള്ളപ്പെടും, തീർച്ച.

Prof. John Kurakar

No comments: