Pages

Tuesday, June 28, 2016

ജീവിതത്തെക്കാൾ വലുതായി നാടകത്തെ കണ്ടപ്രതിഭാധനായിരുന്നു കാവാലം നാരായണ പണിക്കർ

ജീവിതത്തെക്കാൾ  വലുതായി നാടകത്തെ കണ്ടപ്രതിഭാധനായിരുന്നു കാവാലം നാരായണ പണിക്കർ

മലയാള നാടകത്തെ നവീകരണത്തിനും പരീക്ഷണങ്ങൾക്കും വിധേയനാക്കിയപ്രതിഭാശാലിയായിരുന്നു കാവാലം നാരായണ പണിക്കർ .ജീവിതത്തെക്കാളും വലുതായി നാടകത്തെ കാണണമെന്ന്‌ അദ്ദേഹം  ആഗ്രഹിച്ചിരുന്നു .. എന്നാൽ ജീവിതത്തിന്റെ അതേ പടിയുള്ള അനുകരണമല്ല നാടകം. ജീവിതം കാണാൻ പോകുന്നുവെന്ന്‌ ആരും പറയില്ല. നാടകം കാണാൻ പോകുന്നുവെന്നേ പറയൂ. നാടകം ഭാഷകൾക്കതീതമാണ്‌. ഏത്‌ ഭാഷയിൽ രചിക്കപ്പെട്ടാലും ഭാഷ അറിയാത്തവനിലേക്ക്‌ സംക്രമിപ്പിക്കാൻ സാധിക്കണം, അതിലെ ധ്വനിയും പാഠവും. ഭാഷാതീതമായ ഭാഷ നാടകത്തിനുണ്ടായിരിക്കണം. മഹത്തായ നാടകകൃതി തന്നു എന്നതല്ല മഹത്തായ സന്ദർഭം നിങ്ങൾക്ക്‌ നൽകുവാൻ പറ്റുക എന്നതാണ്‌ പ്രധാനം.” കാവാലത്തിൻറെ  ഈ വാക്കുകൾ അർത്ഥവർത്താണ് .
നാടകത്തിൽ വേറിട്ട പരീക്ഷണങ്ങളിലൂടെ അദ്ദേഹം തന്റെ പേരിനെ അടയാളപ്പെടുത്തി. കേരളത്തിന്റെ തനതായ രംഗകലാ പാരമ്പര്യങ്ങളെ ഉൾച്ചേർത്തുകൊണ്ടുള്ള പരീക്ഷണങ്ങളും വ്യതിയാനങ്ങളും അദ്ദേഹത്തിന്റെ നാടകങ്ങൾ വ്യത്യസ്തമായ അനുഭവങ്ങളാക്കി മാറ്റി. കൂടിയാട്ടം, കഥകളി, തിറ, തെയ്യം, നാടൻ കലകൾ എന്നിങ്ങനെ കേരളത്തിന്റെ കലാരൂപങ്ങൾ നാടകരൂപത്തിലേക്ക്‌ എത്തിയത്‌ കാവാലത്തിന്റെ സർഗവൈഭവത്തിലൂടെയായിരുന്നു. തനതുനാടകവേദി എന്ന ആശയത്തിന്‌ പ്രായോഗികമായ തലം നൽകിയത്‌ കാവാലമായിരുന്നു. പരീക്ഷണങ്ങളായാലും നമ്മുടെ നാടിന്റെ കലാപരമായ അടിത്തറയിൽ നിന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങളെല്ലാം. സംസ്കൃത നാടകങ്ങളും യൂറോപ്യൻ നാടകങ്ങളും മലയാളത്തിലേക്ക്‌ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുക വഴി മലയാളിക്ക്‌ ലോക നാടകങ്ങൾ പരിചയപ്പെടുത്തിയതിലും കാവാലത്തിന്‌ പ്രത്യേകമായ സ്ഥാനമുണ്ടായിരുന്നു.
നാടകകൃത്ത്‌ എന്നതിനു പുറമെ കവി, ഗാന രചയിതാവ്‌ എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അവയെയും നാടോടിത്തനിമയും ഗ്രാമീണാനുഭവങ്ങളും തന്നെയാണ്‌ സമ്പുഷ്ടമാക്കിയത്‌. അതിരുകാക്കും മലയൊന്നു തുടുത്തേ എന്ന്‌ തുടങ്ങുന്ന അദ്ദേഹത്തിന്റെ വരികൾ സിനിമയിലെത്തുമ്പോൾ നെടുമുടി വേണുവിന്റെ വാഗ്മയത്തിലൂടെ മലയാളിക്ക്‌ അനുഭവവേദ്യമായി. നാടകത്തെ കേരളം ഹൃദയത്തിലേറ്റിയിരുന്നൊരു കാലത്തായിരുന്നു കാവാലത്തിന്റെയും നാടകകാലം. പിന്നീട്‌ സാങ്കേതികവിദ്യയുടെ പല പടികൾ കടന്ന്‌ സിനിമയും സീരിയലും ടെലിവിഷനുമൊക്കെ സർവാധിപത്യം സ്ഥാപിച്ചിട്ടും നാടകത്തെ ജനകീയമായി തന്നെ നിലനിർത്തുന്നതിൽ കാവാലത്തിനുണ്ടായിരുന്ന പങ്ക്‌ നിസ്തുലമായിരുന്നു. 26 നാടകങ്ങളാണ്‌ കാവാലത്തിൽ നിന്ന്‌ സാംസ്കാരിക കേരളത്തിന്‌ ലഭിച്ചത്‌. നാടകകൃത്ത്‌, സംവിധായകൻ, കവി, സിനിമാ ഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവ്‌, നാടൻ പാട്ടുകളുടെ പ്രചാരകൻ, ഗ്രന്ഥകർത്താവ്‌, പ്രഭാഷകൻ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം സുവർണമുദ്ര പതിപ്പിച്ചാണ്‌ കാവാലം കടന്നുപോയത്‌. നാടകരചനയും രംഗാവിഷ്കരണങ്ങളും വഴി കേരളീയമായ തനതുനാടകത്തിന്റെ രാജശില്പിയായി അദ്ദേഹം മാറി. പാശ്ചാത്യനാടകാവതരണ രീതികൾ പിന്തുടർന്നുകൊണ്ടുള്ള യഥാതഥ നാടകങ്ങൾ ജനപ്രിയമായി നിലനിന്നിരുന്ന കാലത്താണ്‌, സി.എൻ. ശ്രീകണ്ഠൻ നായരുടെയും ജി. ശങ്കരപ്പിള്ളയുടെയും നേതൃത്വത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ തനതായ കേരളീയ നാടകരീതിക്കുവേണ്ടിയുള്ള അന്വേഷണങ്ങൾ ആരംഭിച്ചത്‌. 1967-ലെ ഓണാവധിക്കാലത്ത്‌ ശാസ്താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ സി.എൻ., ശങ്കരപ്പിള്ള, അയ്യപ്പപ്പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ നാടകക്കളരിയിലാണ്‌ ‘തനതുനാടകം’ എന്ന നവീനാശയം സി.എൻ. ശ്രീകണ്ഠൻ നായർ അവതരിപ്പിച്ചത്‌. എന്നാൽ, ...
‘ദൈവത്താർ’ എന്ന സ്വന്തം നാടകത്തിലൂടെ 1973-ൽ അത്‌ സാക്ഷാത്കരിച്ചത്‌ കാവാലമായിരുന്നു. തുടർന്നുള്ള ജീവിതമത്രയും അദ്ദേഹം നിരന്തരപരീക്ഷണങ്ങളിലൂടെ തനതുനാടകവേദിക്കു സമർപ്പിച്ചു. ഭാരതീയ നാട്യശാസ്ത്രസങ്കല്പങ്ങളിലൂന്നിനിന്നുകൊണ്ട്‌ കേരളീയ നാടോടിക്കലാപാരമ്പര്യത്തിന്റെ രീതികളിലൂടെ അവതരിപ്പിക്കപ്പെട്ട.ആ നാടകം, മലയാളത്തിലെ നവനാടകവേദിക്ക്‌ ശക്തമായ അടിത്തറയിട്ടു. അദ്ദേഹത്തിന്റെ ‘അവനവൻ കടമ്പ’ എന്ന നാടകത്തിന്‌ ചലച്ചിത്രകാരനായ ജി. അരവിന്ദൻ ..നൽകിയ രംഗപാഠമായിരുന്നു മറ്റൊരു നാഴികക്കല്ല്‌. തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ 1976 മെയ്‌ ഏഴിന്‌ അരങ്ങേറിയ ‘അവനവൻ കടമ്പ’, തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ 1976 മെയ്‌ ഏഴിന്‌ അരങ്ങേറിയ ‘അവനവൻ കടമ്പ’, ഭരത്‌ ഗോപി, നെടുമുടി വേണു എന്നീ വലിയ നടന്മാരെ മലയാളത്തിനു സമ്മാനിച്ചു.
സാക്ഷി, തിരുവാഴിത്താന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കരിങ്കുട്ടി തുടങ്ങിയ നാടകങ്ങള്‍ കാവാലത്തിനെ ആധുനിക മലയാള നാടകവേദിയില്‍ ലബ്ധപ്രതിഷ്ഠനാക്കി. ഭാസന്റെ അഞ്ചു നാടകങ്ങളും ഭഗവദജ്ജുകം, മത്തവിലാസം തുടങ്ങിയ സംസ്കൃതനാടകങ്ങളും കേരളീയച്ഛായ നല്‍കി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുട്ടനാടിന്റെയും അതുവഴി കേരളത്തിന്റെയും തനത് കലാപാരമ്പര്യങ്ങളെ ഇവയിലേക്ക് സന്നിവേശിപ്പിച്ചുവെങ്കിലും കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ളാസിക്കല്‍ കലകളുടെ സാരാംശവും കൂട്ടിയോജിപ്പിച്ചു. താളബോധവും സംഗീതബോധവും തന്റെ നാടകങ്ങളിൽ മാത്രമല്ല, കവിതയിലും ഗാനങ്ങളിലും പൂർണമായും ഉപയോഗിച്ചു. ...നാടോടിത്തത്തിന്റെ മണ്ണുകൊണ്ടു വേകിച്ചെടുത്തവയാണ്‌ കാവാലത്തിന്റെ കവിതകൾ. നാടൻപാട്ടിന്റെ രൂപവും വായ്‌ത്താരികളുടെ മാതൃകയിലുള്ള ഈണവും  താളവും ഗ്രാമീണകാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട പ്രമേയവും അവയിൽ നിറഞ്ഞുനിൽക്കുന്നു. അതേസമയം, ആധുനികതയുടെ ഭാവുകത്വസംസ്കാരമാണ്‌ ‘മണ്ണ്‌’ എന്ന കവിതയിൽ എഴുതിയ വരികൾ കാവാലത്തിന്റെ സ്വയം നിർവചനമായിക്കൂടി വായിക്കാം: "മണ്ണാണടിയൻ, മണ്ണിലരിച്ച മുളയാണടിയൻ, മുളയിലെണീറ്റ ഞാറാണടിയൻ, ഞാറ്റുപുതച്ച  നിറമാണടിയൻ കതിരാണടിയൻ" കേരളീയകലയ്ക്കും സാഹിത്യത്തിനും കാവാലം നൽകുന്ന പൈതൃകം മണ്ണിന്റെയും ഞാറിന്റെയും നാടോടിത്തമാണ്‌. കാവാലത്തിൻറെ സ്മരണയ്ക്കു മുന്നിൽ " window  of Knowledge"  ൻറെ പ്രണാമം 

പ്രൊഫ. ജോൺ കുരാക്കാർ

No comments: