Pages

Sunday, June 5, 2016

MANOHAR AICH, INDIA’S FIRST MR UNIVERSE DIES AT 102

MANOHAR AICH, INDIA’S FIRST MR UNIVERSE DIES AT 102
ഇന്ത്യയുടെ ആദ്യ മിസ്റ്റർ യൂണിവേഴ്സ് 104–ാം വയസിൽ അന്തരിച്ചു

Legendary Indian body builder and the country's very first Mr Universe Manohar Aich died on Sunday. He was 102. Aich breathed his last at his north Kolkata residence following age related health issues.A three-time Asian Games gold medalist, Aich was the first Indian to win the Mr Universe title post-independence in 1952.  At 4 feet 11 inch, he famously nicknamed 'Pocket Hercules'.
Age was never a deterrent for the veteran body builder who kept a stringent routine and even performed in his eighties. Born in Comilla district, now in Bangladesh, he began his career as a stuntman performing with the legendary magician PC Sorkar.He would often enthral the audience with his daredevil stunts like bending steel with his teeth or lying on a sword. But it was during his stint with the Royal Indian Air Force under the British rule in 1942 that Aich took up bodybuilding, encouraged by British officers.He even tried his luck in politics when he was fielded in the Lok Sabha elections of 1991 by the Bharatiya Janata Party. Aich is survived by his two sons and two daughters.
ഇന്ത്യയുടെ ആദ്യത്തെ മിസ്‌റ്റർ യൂണിവേഴ്‌സ് മനോഹർ ഐച്ച് (104) അന്തരിച്ചു. ഉച്ചയ്ക്ക്ശേഷം ബംഗാളിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 10–15 ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഇന്ന് 3.30ന് ശ്വാസം നിലയ്ക്കുകയായിരുന്നു. ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ല ജില്ലയിലാണ് ഐച്ച് ജനിച്ചത്. നാലടി 11 ഇഞ്ചുള്ള ഐച്ചിനെ ഇന്ത്യയുടെ ‘പോക്കറ്റ് ഹെർക്കുലീസ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ബ്രിട്ടീഷ് റയിൽവേയിൽ ഉദ്യോഗസ്‌ഥനായിരിക്കുമ്പോഴാണ് മനോഹർ ഐച്ച് മിസ്‌റ്റർ യൂണിവേഴ്‌സ് ആവുന്നത് 1952ൽ. 1951, 1960 വർഷങ്ങളിൽ രണ്ടാം സ്‌ഥാനവും 1955ൽ മൂന്നാം സ്‌ഥാനവും ലഭിച്ചിട്ടുണ്ട്. 1942ൽ ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിൽ ചേർന്നാണ് അദ്ദേഹം ബോഡി ബിൽഡിങ്ങിൽ പരിശീലനം ആരംഭിച്ചത്. ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്ന മനോഹർ ഇടയ്‌ക്കു രാഷ്‌ട്രീയത്തിലും പയറ്റിനോക്കി. 1991ൽ ബിജെപിക്കുവേണ്ടി മൽസരിച്ചു. പക്ഷേ, തോറ്റുപോയി. രണ്ടു ആൺമക്കളും രണ്ടു പെൺമക്കളുമാണ് ഐച്ചിനുള്ളത്.

Prof.John Kurakar

No comments: