INDIA FIFTH BIGGEST
GENERATOR OF E-WASTE IN 2004
ഇന്ത്യയിൽ ഇ– മാലിന്യം കുമിഞ്ഞു കൂടുന്നു
India is the fifth biggest producer of
e-waste in the world, discarding 1.7 million tonnes (Mt) of electronic and
electrical equipment in 2014, a UN report has warned that the volume of global
e-waste is likely to rise by 21 per cent in next three years.The ‘Global
E-Waste Monitor 2014’, compiled by U.N.’s think tank United Nations University
(UNU), said at 32 per cent, the U.S. and China produced the most e-waste
overall in 2014.India is behind the U.S., China, Japan and Germany.
Most e-waste in the world in 2014 was
generated in Asia at 16 Mt or 3.7 kg per inhabitant. The top three Asian
nations with the highest e-waste generation in absolute quantities are China
(6.0 Mt), Japan (2.2 Mt) and India (1.7 Mt).The top per capita producers by far
are the wealthy nations of northern and western Europe, the top five being
Norway, Switzerland, Iceland, Denmark, and the U.K.The lowest amount of e-waste
per inhabitant was generated in Africa (1.7 kg/inhabitant). The continent
generated 1.9 Mt of e-waste in total.
In 2014, people worldwide discarded all but
a small fraction of an estimated 41.8 Mt of electrical and electronic equipment
— mostly end-of-life kitchen, laundry and bathroom equipment like microwave
ovens, washing machines and dishwashers.While only 7 per cent of e-waste last
year was made up of mobile phones, calculators, personal computers, printers,
and small information technology equipment, almost 60 per cent was a mix of
large and small equipment used in homes and businesses, such as vacuum
cleaners, toasters, electric shavers, video cameras, washing machines, electric
stoves, mobile phones, calculators, personal computers, and lamps.
ഇലക്ട്രോണിക് മാലിന്യത്തിന്റെ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിൽ 2020 ആകുമ്പോഴേക്ക് മാലിന്യക്കൂമ്പാരത്തിന്റെ അളവ് 52 ലക്ഷം ടൺ ആകുമെന്നു പഠനം. നിലവിൽ 18 ലക്ഷം ടൺ ആണ് രാജ്യത്തെ ഇ–മാലിന്യം. പ്രതിവർഷം 30% നിരക്കിൽ വർധിക്കുകയാണ് നമ്മൾ വലിച്ചെറിയുന ഇലക്ട്രോണിക് ഉപകരണങ്ങളുടെ അളവ്.
ആഗോളതലത്തിൽ
18% നിരക്കിലാണ് ഇ–മാലിന്യ വളർച്ചയെന്നും പഠനം നടത്തിയ വ്യവസായ സംഘടന അസോചം പറയുന്നു. ജനങ്ങളുടെ സാമ്പത്തിക ശേഷി ഉയരുന്നതനുസരിച്ച് കംപ്യൂട്ടറും ടിവിയും മൊബൈൽ ഫോണും വാങ്ങിക്കൂട്ടുമ്പോൾ ഉപേക്ഷിക്കുന്നവയുടെ എണ്ണവും പെരുകുകയാണ്. കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ ആണ് 70 ശതമാനവും. ടിവി, ഫോൺ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണു ബാക്കി മുഖ്യ ഘടകങ്ങൾ.... കംപ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ എന്നിവയാണു ഏറ്റവും അപകടകരം. ഇവയിലെ കറുത്തീയം (ലെഡ്), രസം (മെർക്കുറി),
കാഡ്മിയം എന്നീ അപകടകരമായ ലോഹങ്ങൾ മണ്ണിലേക്കും വെള്ളത്തിലേക്കും എത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മൊത്തം ഇ–മാലിന്യത്തിന്റെ
1.5% മാത്രമേ റീസൈക്കിൾ ചെയ്തു പുനരുപയോഗത്തിനെത്തുന്നുള്ളു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നിയമങ്ങളുമില്ലാത്തതാണ് ഇതിനു കാരണം. പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗത്തിനും അമിതോപയോഗത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും ഈ പോരായ്മ കാരണമാകുന്നു. 95 ശതമാനത്തിലേറെ ഇ–മാലിന്യങ്ങളും അസംഘടിത മേഖലയിലെ ആക്രി വിൽപനക്കാരാണ് കൈകാര്യം ചെയ്യുന്നത്. പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ അഞ്ചു ലക്ഷത്തോളം കുട്ടികൾ ഈ രംഗത്തു ഈ രംഗത്തു പണിയെടുക്കുന്നതായും അസോചം പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment