Pages

Thursday, June 23, 2016

അഞ്ച്‌ പേർക്ക്‌ ജീവൻ പകർന്ന്‌ ഫ്രാൻസിസ്‌ യാത്രയായി

അഞ്ച്പേർക്ക്ജീവൻ പകർന്ന്ഫ്രാൻസിസ്യാത്രയായി


മസ്തിഷ്കമരണം സംഭവിച്ച മഞ്ഞപ്ര സ്വദേശി ഫ്രാൻസിസ്‌ ലോകത്തോട്‌ വിടപറഞ്ഞത്‌ അഞ്ചുപേർക്ക്‌ ജീവൻ പകർന്നു നൽകിയ ശേഷം. ഫ്രാൻസിസിന്റെ ഹൃദയവും വൃക്കകളും കരളും കണ്ണുകളും വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവർക്കാണ്‌ ബന്ധുക്കൾ ദാനം ചെയ്തത്‌.മഞ്ഞപ്ര ഈരാളി വീട്ടിൽ ഫ്രാൻസിസിന്‌ ഇനി ജീവിതത്തിലേയ്ക്ക്‌ തിരിച്ചുവരാനാവില്ലെന്ന്‌ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ വ്യക്തമാക്കിയതോടെയാണ്‌ അവയവങ്ങൾ ദാനം ചെയ്യാൻ ഭാര്യ റോസിലിയും ഉറ്റബന്ധുക്കളും തീരുമാനമെടുത്തത്‌.
ഇന്നലെ പുലർച്ചെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ്‌ ഹൃദയവും വൃക്കകളും കരളും കണ്ണുകളും എടുത്തത്‌. ബുധനാഴ്ച രാവിലെ 7.45ന്‌ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വച്ച്‌ ഡോ. ടി കെ ജയൻ, ഡോ. വിനീത വി നായർ, ഡോ. സഞ്ജീവ്‌ തോമസ്‌ എന്നിവരുടെ നേതൃത്വത്തിൽ ഹൃദയം എടുത്തു. തുടർന്ന്‌ ഡോ. റഹാൻ സൈഫ്‌, ഡോ. അവിനാഷ്‌ റെഡ്ഡി, ഡോ. സഞ്ജീവ്‌ തമ്പി, ഡോ. ലിജി ജോർജ്ജ്‌, ഡോ. സംഗീത്‌ പി എം എന്നിവരുടെ നേതൃത്വത്തിൽ കരളും വൃക്കകളും എടുത്തു.

ഏറ്റവും ഒടുവിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ബാങ്കിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ കണ്ണുകളെടുത്തു.
വയനാട്‌ പെരിങ്ങല്ലൂർ കുന്നത്തച്ചാലിൽ ബാലനാണ്‌ (51) ഹൃദയം നൽകിയത്‌.
കോഴിക്കോട്‌ ചേവായൂർ സ്വദേശി ജോഷി (51) ക്കാണ്‌ വൃക്കയും കരളും നൽകിയത്‌. മറ്റൊരു വൃക്ക കോഴിക്കോട്‌ മെഡിക്കൽ കോളജിലേക്കാണ്‌ കൊണ്ടുപോയത്‌.നേത്ര പടലത്തിന്റെ തകരാറുമൂലം ഇരുട്ടിൽ കഴിയുന്ന രണ്ടുപേർക്ക്‌ നാളെ രാവിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയയിലൂടെ കണ്ണുകൾ വച്ചു പിടിപ്പിക്കുമെന്ന്‌ കേരള നേത്ര ബാങ്ക്‌ അസോസിയേഷൻ പ്രസിഡന്റ്‌ കൂടിയായ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു.

ടാപ്പിംഗ്‌ തൊഴിലാളിയായ ഫ്രാൻസിസ്‌ കഴിഞ്ഞ 20-ാ‍ം തീയതി തിങ്കളാഴ്ച രാവിലെ ടാപ്പിംഗ്‌ പൂർത്തിയാക്കി സൈക്കിളിൽ മടങ്ങുമ്പോൾ മഞ്ഞപ്രയിൽ വച്ച്‌ കുഴഞ്ഞ്‌ വീഴുകയായിരുന്നു. തുടർന്ന്‌ 11 മണിയോടെയാണ്‌ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചത്‌. തലച്ചോറിൽ ഗുരുതര രക്തസ്രാവം കണ്ടെത്തിയതിനെതുടർന്ന്‌ 11.30 ന്‌ ന്യൂറോ സർജറി ഐസിയുവിലെ വെന്റിലേറ്ററിലേക്ക്‌ മാറ്റി.ചൊവ്വാഴ്ച വൈകീട്ട്‌ നാലുമണിക്ക്‌ ഫ്രാൻസിസിനു മസ്തിഷ്കമരണം സംഭവിച്ചതായി ന്യൂറോസർജന്മാരായ ഡോ.അർജുൻ ചാക്കോ, ഡോ. സിയ മൈദീൻ എന്നിവർ സ്ഥീരീകരിച്ചു. പിന്നീട്‌ കേരള സർക്കാരിന്റെ കീഴിലുള്ള മൃതസഞ്ജീവിനിയുമായി (കെഎൻഒഎസ്‌) ബന്ധപ്പെട്ട്‌ അവയവദാന പ്രവർത്തനങ്ങൾ ഏകീകരിച്ചു. ഇതേസമയം അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സിജു ഈരാളി, മഞ്ഞപ്ര പഞ്ചായത്ത്‌ വാർഡ്‌ മെമ്പർ ഷിമ്മി ബൈജു എന്നിവരുടെ നേതൃത്വത്തിൽ ഫ്രാൻസിസിന്റെ ബന്ധുക്കളുടെ സമ്മതം വാങ്ങാൻ മുൻകൈയെടുത്തു പ്രവർത്തിച്ചു
.
Prof. John Kurakar

No comments: