Pages

Saturday, June 18, 2016

സർക്കാർ വിലകുറച്ചാലും കുറയാത്ത അലോപ്പതി മരുന്നുകൾ

സർക്കാർ വിലകുറച്ചാലും
കുറയാത്ത അലോപ്പതി മരുന്നുകൾ
കേരളത്തിൽ അലോപ്പതി മരുന്നുകൾക്ക് സർക്കാർ വിലകുറച്ചാലും മെഡിക്കൽസ്റ്റോറിൽ വിലകുറയില്ല .അലോപ്പതി ഔഷധങ്ങളുടെ വില പുതുക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ദേശീയ ഔഷധവില സമിതി(എൻ.പി.പി.എ.)യുടെ വിലകുറയ്ക്കൽ നടപടികൾ ചില്ലറവില്പനശാലകളിൽ പ്രതിഫലിക്കുന്നില്ല. .  രോഗികളോട് വില്പനക്കാർ പറയുന്നത് തങ്ങളുടെ കൈവശമുള്ളത് പഴയ സ്റ്റോക്കായതിനാൽ വില കുറയില്ലെന്നും. പുതിയ വില രേഖപ്പെടുത്തിയ മരുന്ന്‌ വരുന്നതുകാത്തിരിക്കാൻ രോഗബാധിതർക്ക് കഴിയില്ലല്ലോ? വിലകുറച്ച്‌ വിൽക്കുന്നുവെന്ന്‌ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗമാണ്.  അവർക്ക്  അത് ചെയ്യാൻ കഴിയുന്നതുംമില്ല . മറ്റു പോംവഴികളൊന്നുമില്ലാത്തതിൽ  ഇല്ലാത്ത വിലയ്ക്ക് മരുന്നുവാങ്ങി ജീവൻ നിലനിർത്താൻ രോഗികൾ നിർബന്ധിതരാണ് .
ജൂൺ നാലിന് 33 അവശ്യമരുന്നുകളുടെ വില കേന്ദ്രസർക്കാർ കുറച്ചിരുന്നു. രക്താർബുദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകൾവരെ അക്കൂട്ടത്തിലുണ്ട്. രക്താർബുദത്തിനുള്ള ഇമാറ്റിനിബ് എന്ന ഗുളികയ്ക്ക് 2015 ഏപ്രിലിൽ ഒരെണ്ണത്തിന് 296 രൂപയായിരുന്നു വില. 2016 ഏപ്രിലിൽ അതിന്റെ വില 288 രൂപയായി കുറച്ചു,ജൂൺ നാലിന് 213 രൂപയായും. ഈ വലിയ വ്യത്യാസം രോഗികൾ മിക്കവർക്കും ലഭിക്കുന്നില്ല എന്നതാണ് സത്യം.സർക്കാർ ആനുകൂല്യങ്ങൾ ഒന്നും തന്നെ രോഗികള്ക്ക് ലഭിക്കുന്നില്ല .കേരളത്തിലെ  ഔഷധനിയന്ത്രണവകുപ്പിന്  ഒന്നും ചെയ്യാൻ കഴിയുന്നില്ല . വേണ്ടത്ര ജീവനക്കാരും പരിശോധനാസൗകര്യവും അവിടെയില്ല. രോഗികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം .സർക്കാരും ജനങ്ങളും ഉണർന്നു പ്രവർത്തിക്കണം .


പ്രൊഫ്‌.ജോൺ കുരാക്കാർ

No comments: