ജയിലില്‍ അടയ്‌ക്കപ്പെട്ട ദളിത് യുവതി
ആത്മഹത്യയ്‌ക്ക് ശ്രമിച്ചു
സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ അതിക്രമിച്ച്
കയറി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ ജയിലില്‍ അടയ്‌ക്കപ്പെട്ട ദളിത് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തലശ്ശേരി കുട്ടിമാക്കൂല്‍ കൂനിയില്‍ അഞ്‌ജന (25)യാണ് ആത്മഹത്യാശ്രമം
നടത്തിയത്. അവശനിലയില്‍ കണ്ടെത്തിയ ഇവരെ വീട്ടുകാര്‍ തലശ്ശേരിയിലെ
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
എന്തൊക്കെയോ ചില ഗുളികകള്‍ കഴിച്ചായിരുന്നു ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അവശ നിലയിലായ പെണ്‍കുട്ടികളെ വീട്ടുകാര്‍ തന്നെ ആശുപത്രിയില്‍
എത്തിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിച്ച അഞ്‌ജനയ്‌്്ക്ക് പ്രാഥമിക ചികിത്സ നല്‍കി. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നിരുന്നാലും ഇന്ന് ഡോക്‌ടര്‍മാരുടെ പരിശോധനയ്‌ക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റും. സംഭവത്തിന് പിന്നാലെ നടന്ന ചാനല്‍ചര്‍ച്ചയിലും മറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍ അപമാനിക്കുന്നു എന്നാരോപിച്ചാണ് യുവതി ആത്മഹത്യാശ്രമം നടത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ദളിത് യുവതികളായ അഞ്‌ജനയേയും സഹോദരി 30 കാരി അഖിലയേയും നേരത്തേ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ ജയിലില്‍ അടച്ചിരുന്നു. പിഞ്ചു കുഞ്ഞിനൊപ്പം
ജയിലില്‍ പാര്‍പ്പിച്ചെന്ന
കേസ് വിവാദമായതിന് പിന്നാലെ ഇന്നലെ ഇരുവര്‍ക്കും തലശ്ശേരി കോടതി ഉപാധികളോടെ
ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് പാര്‍ട്ടി ഓഫീസില്‍ ചെന്ന് തങ്ങള്‍ ചോദ്യം ചെയ്‌തിരുന്നു എന്നും ഇതേ തുടര്‍ന്ന് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്
ഇവരെ മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിച്ച് ജയിലില്‍ പാര്‍പ്പിച്ചെന്നുമായിരുന്നു ഇവര്‍ ആരോപിച്ചിരിക്കുന്നത്.
ഇന്നലെ ഈ വിഷയം ചില ചാനലുകളില്‍ ചര്‍ച്ച ചെയ്‌തിരുന്നു. ഇതില്‍ പങ്കെടുത്ത ഒരു പാര്‍ട്ടി നേതാവ് തങ്ങളെ ഗുണ്ടകളായും
മോശക്കാരികളായും ചിത്രീകരിച്ചെന്ന് ഇവര്‍ പറയുന്നു. ഇതില്‍ മനം നൊന്ത് വീട്ടിലെ സ്വന്തം മുറിയില്‍ കയറിയ അഞ്‌ജന കയ്യില്‍ കിട്ടിയ ഏതൊക്കെയോ ഗുളികകള്‍ കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനായി
വിളിക്കാന്‍ ചെന്ന ഇളയ സഹോദരി ചേച്ചി അവശനിലയില്‍ കിടക്കുന്നത് കണ്ട് അറിയിക്കുകയും
വീട്ടുകാര്‍ ആശുപത്രിയിലാക്കുകയുമായിരുന്നെന്ന് സഹോദരി പറഞ്ഞു. തലശ്ശേരി ഡിവൈഎസ്‌പി ഇവരുടെ മൊഴി രേഖപ്പെടുത്തി.
Prof. John Kurakar
No comments:
Post a Comment