Pages

Tuesday, June 14, 2016

വാളകം ആര്‍വിവിഎച്ച്എസ് സ്കൂളിലെ അദ്ധ്യാപകദമ്പതികളെ സര്‍വ്വീസില്‍ തിരിച്ചെടുക്കണം: വി എസ്

വാളകം ആര്‍വിവിഎച്ച്എസ് സ്കൂളിലെ 

അദ്ധ്യാപകദമ്പതികളെ സര്‍വ്വീസില്‍

 തിരിച്ചെടുക്കണം: വി എസ്


വാളകം ആര്‍വിവിഎച്ച്എസ് സ്കൂളിലെ അദ്ധ്യാപകദമ്പതികളായ കൃഷ്ണകുമാറിനെയും ഗീതയെയും സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ചു.അദ്ധ്യാപകദമ്പതികള്‍ക്ക് അനുകൂലമായി ഉണ്ടായ കോടതി വിധികളൊന്നും പരിഗണിക്കാതെ സ്കൂള്‍ മാനേജര്‍ ആര്‍ ബാലകൃ ഷ്ണപിള്ള അവരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഗീതയ്ക്ക് നിയമപരമായി ലഭിക്കേണ്ട ഹെഡ്മിസ്ട്രസ് തസ്തിക നല്‍കുന്നില്ലെന്നും പരാതിയുണ്ട്. 

ഇതിനിടയില്‍ കൃഷ്ണകു മാറിന്റെ ബിഎഡ് ബിരുദം വ്യാജമാണ് എന്നാരോപിച്ച് ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നൊഴിവാക്കാനും നീക്കമുണ്ട്. എന്നാല്‍ ബിഎഡ് ബിരുദത്തിന്റെ നിജസ്ഥിതി ബന്ധപ്പെട്ട ഡിഇഒ തന്നെ അന്വേഷിച്ച് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയോടെ, വൈരനിര്യാതന ബുദ്ധിയോടെ ഇവരെ ദ്രോഹിച്ചിരുന്നതായിട്ടാണ് പരാതി. ഈ സാഹചര്യത്തില്‍, അദ്ധ്യാപകദമ്പതി കളുടെ പരാതി പരിശോധിച്ച് അവരെ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരി ക്കണമെന്ന് വി എസ് കത്തില്‍ ആവശ്യപ്പെട്ടു.

Prof. John Kurakar

No comments: