Pages

Tuesday, June 14, 2016

YOGA COURSE IN SREENARAYANA AYURVEDA MEDICAL COLLEGE (ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിൽ 'യോഗ കോഴസ് ' ആരംഭിച്ചു

ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിൽ 'യോഗ കോഴസ് ' ആരംഭിച്ചു

ഗാന്ധിഭവൻറെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച ഡോക്ടർ എ .പി .ജെ അബ്ദുൽ കലാം  ഗ്ലോബൽ യുണിവേഴ്സിറ്റിയുടെ  നാഷണൽ  സർട്ടിഫിക്കറ്റ് കോഴ്സ് ആയ" യോഗ "പുത്തൂർ ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിൽ ആരംഭിച്ചു . 2016 ജൂൺ 11 നു  കോളേജ് ആഡിറ്റോറിയത്തിൽ  കൂടിയഉദ്ഘാടന  യോഗത്തിൽ  ഡോക്ടർ . എസ് മോഹൻ , പുനലൂർ സോമരാജൻ , പ്രൊഫ്‌. ജോൺ കുരാക്കാർ , കെ വിജയൻ , കെ.കെ  വർമ്മ , ശിശുപാലൻ  ഡോക്ടർ ശൈലജ ,ഷാഹിത കമാൽ  തുടങ്ങിയർ  പ്രസംഗിച്ചു . സമ്മേളനത്തിൽ  ഗ്ലോബൽ അക്കാദമി ചെയർമാനും പ്രിന്സിപ്പാളുമായ  പ്രൊഫ് .ജോൺ കുരാക്കാർ  നടത്തിയ  പ്രസംഗത്തിൽ നിന്ന്:-

ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌. ഈ പശ്ചാത്തലത്തിൽ, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ഒരു വശത്തു നടക്കുമ്പോൾ തന്നെ, സർവ്വ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ വേറൊരു ഭാഗത്ത്‌ ഊർജ്ജിതമാണ്‌.ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാമെന്നും  അദ്ദേഹം  പറഞ്ഞു . ശ്രി നാരായണ ആയുർവേദ കോളേജിന്റെ  ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ്  പ്രസംഗം ആരംഭിച്ചത് .

Secretary

No comments: