Pages

Tuesday, June 14, 2016

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം നടത്താന്‍ വിസമ്മതിച്ചത് ശരിയായില്ല .

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരം നടത്താന്വിസമ്മതിച്ചത് ശരിയായില്ല .
ഡോ: തോമസ് മാര്തിമോത്തിയോസ്
2016  ജൂൺ  മൂന്നാം തീയതിയാണ് പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഘൗരി(94) മരിച്ചത്. കുമരകം പള്ളി അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണ് മൃതദേഹം സംസ്‌കരിച്ചത്.പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം നടത്താന്‍ കുമരകം പള്ളി വിസമ്മതിച്ചത് തെറ്റായി പോയെന്ന് ഡോ: തോമസ് മാര്‍ തിമോത്തിയോസ് . കോട്ടയം കുമരകം ആറ്റാമംഗലം പള്ളിയില്‍ വെച്ച് സംസ്‌കാരം നടത്താന്‍ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് പ്രിയങ്ക ചോപ്ര രംഗത്ത് എത്തിയിരുന്നു. അക്രൈസ്തവ ജീവിതം നയിച്ചതു കൊണ്ടാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു പളളി അധികൃതരുടെ വിശദീകരണം.ദേവാലയത്തിന്റെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമായി പോയി എന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു.

കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് പള്ളിയില്‍ അടക്കം ചെയ്യാന്‍ പള്ളിക്കമ്മറ്റി അനുമതി നല്‍കാത്തത് തെറ്റാണ്. മരിച്ചയാളെ അടക്കം ചെയ്യുന്നത് പുണ്യ പ്രവര്‍ത്തിയാണെന്നും അന്യമതസ്ഥനെ വിവാഹം കഴിച്ചു എന്നത് കൊണ്ട് അനുമതി നിഷേധിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്നും കോട്ടയം ഭദ്രാസനാധിപന്‍ പറഞ്ഞു.വിജ്ഞാനങ്ങള് പുഷ്കലമായിരിക്കുന്ന ഇക്കാലത്തും നിരവധി യുക്തിരാഹിത്യങ്ങള് വിവിധ മതങ്ങളിലായി നമുക്ക് ദര്ശിക്കാം. ദൈവത്തെക്കുറിച്ചുള്ള ശാസ്ത്രമാണ് മതം. ഏതൊരു ശാസ്ത്രവും പോലെ യുക്തിഭദ്രമാവണം അതിന്റെയും അസ്തിവാരം. ഓരോ കാലത്തെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യംചെയ്തും പരിഷ്കരിച്ചുമാണ് എല്ലാ മതങ്ങളും ഇവിടെ പിറവിയെടുത്തതും വളര്ന്നുവന്നതും. നന്മനിറഞ്ഞൊരു മാനവജീവിതത്തിനും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ലോകക്രമത്തിനുംവേണ്ടി ഓരോ വ്യക്തിയും ജനസഞ്ചയവും വരുത്തേണ്ട തിരുത്തലുകളും അവര് പ്രാവര്ത്തികമാക്കേണ്ട കര്ത്തവ്യങ്ങളുമാണ് എല്ലാ മതഗ്രന്ഥങ്ങളിലും ആഖ്യാനം ചെയ്തിരിക്കുന്നത്. ഭര്ത്താവിന്റെ ചിതയില് ഭാര്യയെ ചുട്ടുകൊല്ലുന്ന സതീകര്മം, കാളിദേവിയുടെ അനുഗ്രഹത്തിനായി നടത്തിയിരുന്ന നരബലി, മണ്ണില് പണിയെടുത്ത് മുഴുവന് സമൂഹത്തിനുവേണ്ട ഭക്ഷണം ഉത്പാദിപ്പിക്കുന്ന വലിയൊരു ജനവിഭാഗത്തെ ശുചിത്വം പോരെന്നുപറഞ്ഞ് അയിത്തം കല്പിച്ച് അകറ്റിനിര്ത്തുകയും ക്ഷേത്രങ്ങളില് പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്തിരുന്ന വിവേചനം എന്നിവയെല്ലാം നമ്മുടെ രാജ്യത്തുനിന്ന് അപ്രത്യക്ഷമായത് മനുഷ്യസ്നേഹികളും ഉത്പതിഷ്ണുക്കളും അവയ്ക്കെതിരെ ശബ്ദിച്ചതുകൊണ്ടാണ്. മതാചാരങ്ങളെന്നുപറഞ്ഞ് ഇവയെല്ലാം തുടരാന് അനുവദിച്ചിരുന്നെങ്കില് ആ ഇരുണ്ടയുഗത്തില്നിന്ന് ഇന്നും നമുക്ക് മോചനമുണ്ടാകുമായിരുന്നില്ല.

Prof. John Kurakar

No comments: