Pages

Wednesday, June 8, 2016

വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

ചെങ്ങന്നൂരില്വിദ്യാര്ത്ഥിനി കോളേജ് കെട്ടിടത്തിന് മുകളില്നിന്ന് ചാടി മരിച്ചു

ചെങ്ങന്നൂര്‍ സ്വകാര്യ കേളേജിന്റെ മുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനി വെണ്‍മണി സ്വദേശി ആതിര കൃഷ്ണ(20)നാണ് മരിച്ചത്.

ഞരമ്പ് മുറിച്ച ശേഷം കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചക്ക് ഒരു മണിയോടെ മരിച്ചു. എന്നാല്‍ മരണത്തെക്കുറിച്ച് കോളേജ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Prof. John Kurakar


No comments: