Pages

Tuesday, June 14, 2016

അമേരിക്കയിലെ ഒർലാൻഡോ വെടിവെയ്പ്പിൽ അനുശോചനവും പ്രാര്ത്ഥനായോഗങ്ങളും

അമേരിക്കയിലെ  ഒർലാൻഡോ  വെടിവെയ്പ്പിൽ  അനുശോചനവും പ്രാര്ത്ഥനായോഗങ്ങളും
തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകളിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ മരിച്ചതു കഴിഞ്ഞദിവസം ഒർലാൻഡോ നിശാ ക്ലബിൽ നടന്ന വെടിവയ്‌പിൽ. ആകെ മരണം 50.അതിദാരുണമായ കൂട്ടക്കൊലയില്  ലോക രാജ്യങ്ങളും  സംഘടനകളുംഅനുശോചനവും പ്രാര്ത്ഥനായോഗവും നടത്തി.. കേരളാ ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്ക അതിയായ ഖേദം രേഖപ്പെടുത്തുകയും അനുശോചിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും അമേരിക്കന് വന്കരയിലെത്തിയ കുടിയേറ്റക്കാര്ക്ക് ആശ്വാസവും അവസരങ്ങളും പ്രദാനം ചെയ്യുന്ന ഈ കര്മ്മഭൂമിയെ തീവ്രവാദത്തിന്റെ വിളനിലമാക്കി മാറ്റുവാനുള്ള മതമൗലീകവാദികളുടെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും അതിനുവേണ്ടി ലോക ജനത ഒറ്റക്കെട്ടായി പ്രവര്ത്തിക്കുകയും, സര്ക്കാര് നടത്തിവരുന്ന എല്ലാ പ്രവര്ത്തനങ്ങള്ക്കും കലവറയില്ലാത്ത പിന്തുണ നല്കണമെന്നും കെ.എച്ച്.എന്.എ ആവശ്യപ്പെട്ടു. ഈ അതിദാരുണമായ കൂട്ടക്കൊലയില് ജീവന് നഷ്ടപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളുടെ ദുഖത്തില് പങ്കുചേരുന്നതായും അമേരിക്കയിലെ എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരേതാത്മാക്കളുടെ നിത്യശാന്തിക്കായി പ്രാര്ത്ഥനായോഗങ്ങള് സംഘടിപ്പിക്കണമെന്നും പ്രസിഡന്റ് സുരേന്ദ്രന് നായര്, സെക്രട്ടറി രാജേഷ് കുട്ടി എന്നിവര് ഒരു പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. ലോക സമാധാനവും, വിശ്വമാനവീകതയും ഭാരതീയ ദര്ശനത്തിന്റെ അടിസ്ഥാനമൂല്യങ്ങളാകയാല് കാലത്തിന്റെ ആവശ്യം ഏറ്റെടുത്ത് സമാധാന പ്രവര്ത്തനങ്ങളില് എല്ലാ ഭാരതീയരും അണിചേരണമെന്നും അവര് ആവശ്യപ്പെട്ടു.

അന്പതു പേരുടെ ദാരുണ മരണത്തിനും അതിലേറെ നിരപരാധികള്ക്ക് ഗുരുതരമായ പരിക്കേല്ക്കുവാനും കാരണമായ  ഒർലാൻഡോയി ലെ നിഷ്ടൂരമായ വെടിവെയ്പ്പിനെ അതിശക്തമായി അപലപിക്കുന്നതായി അമേരിക്കന് മലയാളി മുസ്ലിം അസോസിയേഷന് നെറ്റ്-വര്ക്ക് (AMMAN) ഭാരവാഹികള് വ്യക്തമാക്കി. ഇത്തരം പൈശാചിക പ്രവൃത്തികള് മനുഷ്യ സമൂഹത്തിന് തന്നെ അപമാനകരവും ലജ്ജിപ്പിക്കുന്നതുമാണെന്നും അമ്മാന് വ്യക്തമാക്കി.

പരിശുദ്ധ റംസാന് മാസത്തില് പോലും മാനവികതക്ക് നിരക്കാത്ത ഉത്തരം നിഷ്ടൂര കൃത്യങ്ങളില് ഏര്പ്പെടുന്നവരെ ഇസ്ലാമികവും, ലോക മനസ്സാക്ഷിയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല, ഇതിന പിന്നിലെ യഥാര്ത്ഥ ബുദ്ധികേന്ദ്രങ്ങളെ വെളിച്ചത്ത് കൊണ്ടു വന്ന് നിയമം അനുശാസിക്കുന്ന ശിക്ഷ കള്ക്ക് വിധേയരാക്കുകയും വേണം. ദീകരവാദവും അക്രമവും നിരപരാധികളെ കൊല്ലുന്നതും ഏതു സാഹചര്യത്തില് ആരു ചെയ്താലും അംഗീകരിക്കാന് കഴിയില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ തീവ്രദു:ഖത്തില് അമ്മാന് പങ്കു ചേരുന്നെന്നും പരിക്കേറ്റവര് എത്രയം വേഗം സുഖപ്പെടട്ടെയെന്നും അമ്മാന് ആശംസിക്കുന്നു. അമ്മാന് മുന് ചെയര്മാര് യു.എ.നസീര് (ന്യൂയോര്ക്ക്) അറിയിച്ചു .


അമേരിക്കയിലെ ഒർലാൻഡോ നിശാ ക്ലബിൽ നടന്ന അതിദാരുണമായ കൂട്ടകൊലയിൽ കുരാക്കാർ  സാംസ്ക്കാരിക വേദി (kurakar Cultural Forum ) അനുശോചിച്ചു കൊട്ടാരക്കര കുരാക്കാർ ടൌൺ സെൻററിൽ  കൂടിയ  യോഗത്തിൽ  പ്രൊഫ്‌. ജോൺ കുരാക്കാർ ,  ഡോക്ടർ ജേക്കബ്‌ കുരാക്കാർ , സുരേഷ് കുമാർ ,പ്രൊഫ്‌. വർഗിസ് ജോൺ , സാം കുരാക്കാർ , നീലേശ്വരം സദാശിവൻ , സരസൻ കൊട്ടാരക്കര ,എം .എം റാവുത്തർ  എന്നിവർ  പങ്കെടുത്തു . തീവ്രവാദത്തെ  തടയാൻ  ലോകം ഒറ്റകെട്ടായി നിലകൊള്ളണമെന്ന്  യോഗം അഭിപ്രായപെട്ടു .മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ തീവ്രദു:ഖത്തിൽ  കുരാക്കാർ സാംസ്ക്കാരിക വേദി പങ്കു ചേരുന്നതായി  അറിയിച്ചു .

Secretary
Kurakar cultural Forum

No comments: