Pages

Wednesday, June 8, 2016

ഓരോ ഫയലിലുംജനങ്ങളുടെ ജീവിതമുണ്ട്

ഓരോ ഫയലിലുംജനങ്ങളുടെ ജീവിതമുണ്ട്
ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കർത്തവ്യങ്ങളാണ് ഗവർമെന്റ് കൈകാര്യം ചെയ്യുന്നത്. അതിന്റെ നിർവഹണ ചുമതലയിൽ സർക്കാർ ജീവനക്കാരാണ്. സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തു അത്തരം വിഷയങ്ങളാണ് ഇന്ന് സംസാരിച്ചത്. ഫയലുകളിൽ അനാവശ്യമായി കാലതാമസം വരുത്തുന്ന അവസ്ഥ ഉണ്ടാകരുത്. ഫയലുകള്അകാരണമായി വൈകിപ്പിക്കുന്നവർ ജനങ്ങളെ ദ്രോഹിക്കുകയാണ്. അത് അനുവദിക്കാൻ കഴിയില്ല. 

ജീവനക്കാര്ക്ക് മുന്നില്ചിലപ്പോള്ഫയലുകളുടെ കൂമ്പാരമുണ്ടാകും. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന ബോധ്യത്തോടെയാണ് പ്രവര്ത്തിക്കേണ്ടത്. . ഫയലില്എഴുതുന്ന കുറിപ്പായിരിക്കും അതുമായി ബന്ധപ്പെട്ട ചിലരുടെ കാര്യത്തിലെങ്കിലും അവര്ജീവിക്കണോ എന്ന് പോലും തീരുമാനിക്കുന്ന ഘടകം. . ഓര്മ്മ ഓരോ ജീവനക്കാരനുമുണ്ടാകണം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കൊളോണിയല്ഫയല്നോട്ട രീതിയാണ് ഇന്നും ഏറെക്കുറെ നിലനില്ക്കുന്നത്. ജനങ്ങളുടെ ആവശ്യം എങ്ങിനെ തടയാന്കഴിയും എന്നതാണ് കൊളോണിയല്സംവിധാനത്തിലെ നെഗറ്റീവ് ഫയല്നോട്ടം. ഇത് മാറ്റി പോസിറ്റീവ് ഫയല്നോട്ട സംവിധാനത്തിലൂടെ ജനങ്ങളെ എങ്ങിനെ സഹായിക്കാന്കഴിയുമെന്നായിരിക്കണം ജീവനക്കാര്സ്വീകരിക്കേണ്ടുന്ന പൊതുനയം.എല്ലാ സര്വീസ് സംഘടനകളും പ്രവര്ത്തിക്കുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയോടെയാണ്. ചില വീക്ഷണകോണുകളില്വ്യത്യാസമുണ്ടെന്ന് മാത്രം. ഇത്തരം സംഘടനകളില്അംഗങ്ങളായ ജീവനക്കാരുടെ സാമൂഹ്യപ്രതിബദ്ധത ജോലിയിലും പ്രതിഫലിക്കണം അഴിമതി കാണിക്കുന്ന സര്ക്കാര്ജീവനക്കാര്ക്ക് ഒരുവിധ സംരക്ഷണവും ഉണ്ടാകില്ല. അഴിമതി വച്ചു പൊറുപ്പിക്കില്ല. അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ല. സമൂഹത്തെയാകെ ബാധിച്ച അലസത ജീവനക്കാരെയും ബാധിച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കണം. സര്ക്കാരും ജീവനക്കാരും ജനങ്ങൾക്ക് വേണ്ടിയാണ്. ജനസേവകരായി, സൌഹൃദ മനോഭാവത്തോടെ, കര്മ്മ നിരതരായി പ്രവര്ത്തിക്കുന്ന ജീവനക്കാരുടെ നാട് എന്ന നിലയിൽ കേരളത്തിന്റെ മാതൃകയ്ക്ക് തിളക്കം നല്കാനുള്ളതാകും സർക്കാരിന്റെ ഇടപെടൽ.

Prof. John Kurakar

No comments: