Pages

Wednesday, May 25, 2016

TRIBUTE PAID TO K.C MATHEW, CPI VETERAN OF KERALA

KERALA CPI VETERAN KC MATHEW PASSES AWAY
കെ.സി.മാത്യു അന്തരിച്ചു

Senior CPI leader K C Mathew passed away at a private hospital on 24th May,2016,Tuesday morning, at the age of 92. Mathew, who was the mastermind behind Edappally police station attack in 1950, had been undergoing treatment for old age-related ailments for a few years.Mathew was suffering from memory loss and fatigue, and was admitted to KIMS Hospital three weeks ago. At KIMS, he was on ventilator support.
Mathew became popular in Kerala’s political arena after he spearheaded the Edappally police station attack on February 28, 1950, which was a first of its kind agitation by revolutionaries.    Then, a nation-wide strike launched by the Communist party resulted in the arrest of party leaders, and eventually led to the police station attack.Mathew is survived by wife Mary and children Patrick, Nikhath and Mallika. The body will be kept at KIMS Hospital on Wednesday for the public to pay homage, and will be shifted to his residence at Manichira later.On Thursday, the body will be kept at the CPI district committee office from 12 noon to 2 pm for the public to pay homage. The funeral will be held at Valiya Chudukadu in Alappuzha at 4 pm on Thursday.
സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ കെ.സി.മാത്യു (92) അന്തരിച്ചു. ഇന്നലെ രാവിലെ 7.30ന് ഇടപ്പള്ളിയിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് നാലിന് ആലപ്പുഴ വലിയ ചുടുകാട്ടിൽ നടത്തും...
വാർധക്യസഹജമായ അവശതകളെ തുടർന്നു ദീർഘനാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഒരു മാസം മുൻപു വീട്ടുമുറ്റത്തു തെന്നിവീണു തലയ്ക്കു പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒൻപതു മുതൽ 11.30 വരെ ഇടപ്പള്ളി ഉണിച്ചിറയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും.... 12ന് സിപിഐ ജില്ലാ ആസ്ഥാനമായ കലൂർ ജഡ്ജസ് അവന്യൂവിലെ ചടയംമുറി സ്മാരകത്തിൽ കൊണ്ടുവരും. 1.30നു വിലാപയാത്രയായി ആലപ്പുഴയിലേക്കു കൊണ്ടുപോകും. ഏലൂർ മഞ്ഞുമ്മൽ ഉഴുന്നുകാട്ടിൽ മേരിയാണു ഭാര്യ. മക്കൾ: കെ.എം.പാട്രിസ്, കെ.എം.മല്ലിക, കെ.എം.നീഗാർ. മരുമക്കൾ: സജി, കെ.വി.കുര്യാക്കോസ്, വി.ജെ.പോൾസൻ...

. വാക്കിലും പ്രവൃത്തിയിലും അണുവിട വ്യതിചലിക്കാത്ത കമ്യൂണിസ്റ്റ് എന്നായിരുന്നു മാത്യു അറിയപ്പെട്ടിരുന്നത്. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണക്കേസിൽ ഒന്നാം പ്രതിയായതോടെ പത്തര വർഷക്കാലം ജയിൽവാസം അനുഭവിച്ചു. മോചിതനായ ശേഷം ട്രേഡ് യൂണിയൻ രംഗത്തു സജീവമായ അദ്ദേഹം എഐടിയുസിയുടെ ദേശീയ നേതാവായി... സിപിഐ ദേശീയ കൗൺസിൽ അംഗമായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചു. കുറച്ചുകാലം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. പത്തുവർഷം ലോക തൊഴിലാളി ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി ഹംഗറിയുടെ പ്രസിഡന്റായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലും പ്രവർത്തിച്ചു.

Prof. John Kurakar

No comments: