SYRIA CONFLICT- DOZENS KILLED
IN ALEPPO BATTLE
സിറിയ കത്തുന്നു; സമാധാനത്തിന് തിരക്കിട്ട നീക്കം
Dozens of people are reported to have been
killed in fierce clashes between rebel groups and government forces in the
divided Syrian city of Aleppo. The Syrian Observatory for Human Rights said rebels advanced
into government-held western districts overnight but were pushed back by
Wednesday morning.The battle was the most intense in Aleppo for more than a
year, it added.Later, the US said an agreement has been reached with Russia to
extend a truce in Syria to include Aleppo.
The Syrian military confirmed it would observe a 48-hour
ceasefire in the city.A surge in fighting in Aleppo in the past two weeks has
killed almost 300 people.The nationwide cessation of hostilities brokered in
late February by the US and Russia, which back opposing sides in the war, is
close to collapse. A coalition of rebel groups fighting under the name
"Fatah Halab" (Aleppo Conquest) launched the assault on the
government's defensive lines in the west of the city on Tuesday by detonating a
tunnel bomb, the AFP news agency reported.
Intense gun battles,
air strikes and artillery attacks went on through Tuesday night. Intermittent
clashes continued on Wednesday.Activists also reported that government
warplanes carried out more than 20 air strikes in the rebel-held eastern Ghouta
outside Damascus, after a freeze in fighting declared by the government around
the capital expired.On Wednesday, the US State Department announced that an
extension to the cessation of hostilities had been agreed with Russia on
Tuesday."Since this went into effect today at 00:01 (local time; 21:01 GMT
on Tuesday) in Damascus, we have seen an overall decrease in violence in these
areas, even though there have been reports of continued fighting in some
locations," a US statement said.
സമാധാനം ആഗ്രഹിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെ ആശങ്കയിലാഴ്ത്തി സിറിയ കത്തുന്നു. അലെപ്പോ നഗരത്തില്‍ രൂക്ഷപോരാട്ടം
തുടരുകയാണ്. ഡസന്‍ കണക്കിന് ആളുകളാണ് ഓരോ ദിവസവും നഗരത്തില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ കാലാവധി തീര്‍ന്നതോടെ ദമസ്‌കസിലെ വിമത കേന്ദ്രങ്ങളില്‍ സൈന്യം വ്യോമാക്രമണം
പുനരാരംഭിച്ചു. ദമസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍
ഇന്നലെ ഇരുപതോളം വ്യോമാക്രമണങ്ങള്‍
നടന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. അക്രമങ്ങള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടാക്കുന്നതിന് അന്താരാഷ്ട്രതലത്തില്‍ നടത്തുന്ന നീക്കങ്ങളൊന്നും വിജയിച്ചിട്ടില്ല.
ഒരാഴ്ചക്കിടെ അലെപ്പോയില്‍ 300ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അക്രമങ്ങള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനും ഫ്രാന്‍സും സമാധാന ശ്രമങ്ങളുമായി
മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും
ആവശ്യപ്രകാരം അലെപ്പോയിലെ അക്രമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കത്തിക്കൊണ്ടിരിക്കുന്ന അലെപ്പോയില്‍ ഓരോ ദിവസവും സാധാരണക്കാര്‍ കൊല്ലപ്പെടുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ബ്രിട്ടീഷ് അംബാസഡര്‍ മാത്യു റിക്രോഫ്റ്റ്
പറഞ്ഞു.
സിറിയയിലും മറ്റു യുദ്ധഭൂമികളിലും ആസ്പത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുംനേരെ ആക്രമണം നടത്തുന്നത് അവസാനിപ്പിക്കാന്‍ ആഹ്വാനംചെയ്യുന്ന പ്രമേയം രക്ഷാസമിതി അംഗീകരിച്ചു. ആസ്പത്രികള്‍ക്കുനേരെ സിറിയന്‍ സേനയും വിമതരും ഒരുപോലെ ആക്രമണം നടത്തുന്നുണ്ട്. അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടനയുടേത് അടക്കം നിരവധി ആസ്പത്രികള്‍ക്കുനേരെ സമീപ ദിവസങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. ചൊവ്വാഴ്ച ഭരണകൂടത്തിന്റെ
നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആസ്പത്രിയിക്കുനേരെ
വിമതര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ നാലു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍ സമാധാന ദൂതന്‍ സ്റ്റീഫന്‍ ഡി മിസ്റ്റുര പറയുന്നത്.
Prof. John Kurakar
No comments:
Post a Comment