Pages

Tuesday, May 3, 2016

LLB STUDENT SEXUALLY ASSAULTED, BRUTALLY MURDERED

LLB STUDENT SEXUALLY ASSAULTED, BRUTALLY MURDERED
ജിഷയെ കൊലപ്പെടുത്തിയത് ഒരാൾ തനിച്ചെന്ന് പൊലീസ്; പ്രതിയുടെ രേഖാചിത്രമായി
In a chilling reminder of the ‘Nirbhaya’ incident in New Delhi, Jisha, an LLB student in Kuruppampady near Perumbavoor was brutally tortured and sexually assaulted before being murdered, revealed the postmortem report.The report also revealed that the culprit had used a sharp weapon to extract her intestines. Jisha suffered over 30 stab injuries. Her chest was pierced by a double-edged dagger. The severe injury inflicted on her head led to her death, according to the postmortem report. The postmortem was conducted at the Alappuzha Government Medical College.According to officials, the samples have been sent for forensic examination, and the result is expected within a week.
Meanwhile, the probe into the murder has not gained any significant leads so far. According to the police officers, preliminary investigation revealed Jisha was  murdered when she resisted the rape attempt. The police are yet to ascertain even the exact time of her death. A special investigation team headed by Perumbavoor DySP Anil Kumar is probing the case.Rajesh K N, Circle Inspector, Kuruppampady, said the police have not yet received the postmortem report and could not comment on the progress of the probe. According to the investigators, migrant workers in the area were under their radar.Jisha was found dead at her house on April 28 8.30 pm by her mother Rajeswari. According to the police, the victim completed her LLB course at the Government Law College, Ernakulam, but could not clear some subjects and had been preparing for the examinations of the pending papers.Her father, Pappu, had separated from the family years ago. Her mother is a daily wage worker and the family has no close contacts with the neighbours.
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാള് പിടയില്. ജിഷയുടെ അയല്വാസിയാണ് പിടിയിലായത്. കണ്ണൂരില് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ജിഷയുടെ കൊലപാതകം നടന്ന് ആറാം ദിവസമാണ് പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാള് പോലീസിന്റെ വലയിലാകുന്നത്. പിടിയിലായ ആളെ പെരുമ്പാവൂരില് എത്തിക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും ലഭിച്ചതായും രാത്രി മുഴുവന് പരിശോധന തുടരുമെന്നും പോലീസ് വൃത്തങ്ങള് അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തില് ആദ്യം അലംഭാവം സ്വീകരിച്ച കേസില് സോഷ്യല് മീഡിയയിലും പുറത്തും പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ജിഷയുടെ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയില് എടുത്തിരുന്നു. ഇന്ന് ഉച്ച മുതല് ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല് ഇവര്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല.
¬സം¬ഭ¬വ¬ത്തില് ദേശീയ-സംസ്ഥാന പ¬ട്ടി¬ക¬ജാ¬തി ഗോ¬ത്ര ക¬മ്മീ¬ഷനുകള് സ¬്വ¬മേ¬ധ¬യാ കേ¬സെ¬ടു¬ത്തിട്ടുണ്ട്. പ്ര¬ത്യേ¬ക അ¬നേ¬്വ¬ഷ¬ണ സം¬ഘ¬ത്തെ നി¬യോ¬ഗി¬ക്ക¬ണ¬മെ¬ന്ന് സര്¬ക്കാ¬രി¬ന് നിര്¬ദ്ദേ¬ശ¬വും നല്¬കി. ഡി.¬ജി.-പി¬ക്കും ഹോം സെ¬ക്ര¬ട്ട¬റി¬ക്കു¬മാ¬ണ് ജ¬സ്റ്റി¬സ് പി.¬എന് വി¬ജ¬യ¬കു¬മാര് നിര്¬ദ്ദേ¬ശം നല്¬കി¬യ¬ത്. ഇ¬ത്ത¬രം അ¬ക്ര¬മ¬ങ്ങള് ത¬ട¬യാന് പ്ര¬ത്യേ¬ക മൊ¬ബൈല് സ്¬ക¬്വാ¬ഡ് രൂ¬പീ¬ക¬രി¬ക്ക¬ണ¬മെ¬ന്നും അ¬ദ്ദേ¬ഹം ആ¬വ¬ശ്യ-പ്പെ¬ട്ടു. ¬നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയയാളുടെ രേഖാചിത്രം തയാറാക്കി. മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകിട്ടിയെന്ന് എഡിജിപി കെ.പത്മകുമാർ പറഞ്ഞു. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിനു പിന്നിൽ ഒരു വ്യക്തിയാണെന്ന് എറണാകുളം റേഞ്ച് ഐജി മഹിപാല് യാദവ് നേരത്തെ പറഞ്ഞിരുന്നു. ഇയാള് ജിഷയുടെ വീട്ടിലേക്ക് പോയത് കണ്ടവരുണ്ട്. അതേസമയം, നിലവില് പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുേപര് പ്രതികളാണെന്ന് ഉറപ്പിക്കാനാവില്ലെന്നും ഐജി പറഞ്ഞു. രാവിലെയാണ് പ്രദേശവാസിയടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ഡൽഹിയിൽ നിർഭയയ്ക്ക് സമാനമായ രീതിയിൽ ക്രൂരമായായിരുന്നു ജിഷയെ കൊലപ്പെടുത്തിയത്
പെരുമ്പാവൂര്: കുറുപ്പംപടിയില് മരിച്ചനിലയില് കണ്ടെത്തിയ ജിഷയൂടെ മരണം അതിക്രൂരകൊലപാതകം. തെരഞ്ഞെടുപ്പു മുന്നില്ക്കണ്ട് സംഭവം പുറംലോകമറിയാതിരിക്കാന് പോലീസ് നിസാരവല്ക്കരിച്ചു.കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില് വീട്ടില് രാജേശ്വരിയുടെ മകള് ജിഷ(30)യെയാണ് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ വീടിനുള്ളില് ദുരൂഹ സാഹചര്യത്തില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്.അമ്മ ജോലിക്കുപോയ സമയത്ത് ഉച്ചയ്ക്ക് ഒരുമണിക്കും അഞ്ചിനുമിടയിലായിരുന്നു കൊലപാതകമെന്നു സൂചനയുണ്ട്. .
ഇന്ക്വസ്റ്റ് റിപ്പോര്ട്ട് പുറത്തുവന്നതിനെത്തുടര്ന്നാണ് കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിയുന്നത്. ശരീരത്തില് മുപ്പതിലേറെ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തില് ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും വന്കുടല് പുറത്തുവന്നതായും ഇന്ക്വസ്റ്റ് റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ജിഷയുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. കൊലചെയ്യപ്പെടും മുമ്പ് ജിഷമോള് ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായാണ് പ്രാഥമിക തെളിവുകള് സൂചിപ്പിക്കുന്നത്. ആണി പറിക്കാന് ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കുപിന്നിലും മുഖത്തും മാരകമായി ആക്രമിച്ചതായും അടിയുടെ ആഘാതത്തില് മൂക്ക് തെറിച്ചുപോയതായും റിപ്പോര്ട്ടില് പറയുന്നു. ആദ്യ പരിശോധനയില്തന്നെ കൊലപാതകം എന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും അതൊരു സംശയം മാത്രമായാണ് പോലീസ് അറിയിച്ചത്. കഴുത്തിലും നെഞ്ചിലുമുള്ള മുറിവുകളെപ്പറ്റിയും ബലാത്സംഗ സാധ്യതയെപ്പറ്റിയും അന്വേഷണ ഉദ്യോഗസ്ഥര് മറച്ചുവച്ചു. തെരഞ്ഞെടുപ്പ് മുന്നില്കണ്ട് അന്വേഷണ വിവരങ്ങളൊന്നും പുറത്തുവിടരുതെന്ന് ഉന്നതനിര്ദേശമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ജിഷമോള് വധം നിസാരവല്രിക്കാനാണ് ആദ്യഘട്ടത്തില് പോലീസ് ശ്രമിച്ചത്.
അതിനിടെ ജിഷയെ കൊലചെയ്യാന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെത്തി. രക്തക്കറ പുരണ്ട നീളമുള്ള കത്തിയാണ് യുവതിയുടെ ഒറ്റമുറി വീട്ടില്നിന്നും ലഭിച്ചതെന്നാണ് വിവരം. കത്തി വിരലടയാള വിദഗ്ധര് പരിശോധിച്ചു വരികയാണ്. ജിഷയുടെഅമ്മ രാജേശ്വരിയുടെ ഭര്ത്താവ് ബാബു 25 വര്ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടയ്ക്കാലി ചെറുകുന്നം ഭാഗത്ത് മാറിതാമസിച്ചുവരികയാണ്. കൊലപാതകത്തിന്റെ സ്വഭാവമനുസരിച്ച് പ്രതി ഒരാളാകാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഷാള് കഴുത്തില് മുറുക്കി ശ്വാസം മുട്ടിച്ചതിനു ശേഷമാകാം കത്തി കൊണ്ട് കുത്തിയതെന്നും അന്വേഷണസംഘം സൂചന നല്കി. സംസ്ഥാനം കണ്ടതില്വച്ച് ഏറ്റവും മൃഗീയമായ കൊലപാതകമാണ് കുറുപ്പംപടിയില് നടന്നതെന്നും പോലീസ് പറയുന്നു.എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില് നടക്കുന്ന അന്വേഷണത്തിന് പ്രത്യേകമായി മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിനു സഹായകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം
നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ മാധ്യമപ്രവർത്തകരുംമഹിള സംഘടനകളും ചേർന്ന് സംഘടിപ്പിച്ച പ്രകടനത്തിന് പി.കെ.ശ്രീമതി എംപി അടക്കമുള്ളവർ നേതൃത്വം നൽകി. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂർ ഡിവൈഎസ്പി ഓഫിസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സഹപാഠികൾ ജിഷയുടെ വീട്ടിലേക്കും മാർച്ച് നടത്തിയിരുന്നു.സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ പ്രതിഷേധം ശക്തമാണ്

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജിഷയുടെ കുടുംബത്തിന് സഹായം നൽകാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു..

Prof. John Kurakar

No comments: