കണ്ണില്ലാത്ത ക്രൂരത. കൊലയാളിയെ
ഉടനെ നിയമത്തിൻറെ
മുന്നിലെത്തിക്കണം
മനഃസാക്ഷിയെ മരവിപ്പിച്ച പെരുമ്പാവൂര്‍കൊലപാതകം നടന്ന് നാലുദിവസം
പിന്നിടുമ്പോഴും പോലീസിന്റെ പക്കലുള്ളത് സംശയങ്ങള്‍ മാത്രം.കഴിഞ്ഞ
വ്യാഴാഴ്‌ച നടന്ന
ജിഷമോള്‍ വധം നിസാരവൽക്കരിച്ചത്
എന്തിന് ?. ആദ്യ പരിശോധനയില്‍തന്നെ
കൊലപാതകമെന്ന് വ്യക്‌തമായിരുന്നുവെങ്കിലും ഇക്കാര്യം
പോലീസ് പുറത്തുവിട്ടിരുന്നില്ല.കഴുത്തിലും നെഞ്ചിലും ഏറ്റ
ആഴത്തിലുള്ള മുറിവുകളുടെ കാര്യവും ബലാത്സംഗ സാധ്യതയും
പോലീസ് മറച്ചുവയ്‌ക്കുകയായിരുന്നു. കൊലപാതകത്തെക്കുറിച്ചറിയാനുള്ള
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടും അന്വേഷണ
ഉദ്യോഗസ്‌ഥര്‍ പ്രതികരിക്കാന്‍ തയാറായില്ല.തുടര്‍ന്ന് കഴിഞ്ഞ
ദിവസം രാവിലെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍
പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ മുഖം
വ്യക്‌തമാകുന്നത്.
തെരുവോരത്ത് താമസിക്കുന്ന കുടുംബത്തിലായതുകൊണ്ടും ജിഷയ്‌ക്ക് ബന്ധുക്കള്‍
ഇല്ലാത്തതുകൊണ്ടും രാഷ്‌ട്രീയ പാര്‍ട്ടികളോ പൊതുപ്രവര്‍ത്തകരോ
പ്രശ്‌നത്തില്‍ ഇടപെട്ടില്ല .ജിഷ
പഠിച്ച കോളജിലെ ചില അധ്യാപകരും
സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ
കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. കാര്യങ്ങള്‍ പുത്തറിഞ്ഞുതുടങ്ങിയതോടെ പോലീസ് അന്വേഷണം ഉര്‍ജിതമാക്കുകയാണ്.പെരുമ്പാവൂര്‍: കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി
വീട്ടില്‍ ആരും തുണയില്ലാതെ ഒറ്റപ്പെട്ട്
കഴിയുമ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരിക്ക്
ഭയമായിരുന്നു. തന്റെ മകളെ ആരെങ്കിലും
ഉപദ്രവിക്കുമോ എന്ന ഭയം.ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം
വീട്ടുജോലികള്‍ക്കുപോയി വളരെ കഷ്‌ടപ്പെട്ടാണ് രണ്ടുപെണ്‍മക്കളെയും രാജേശ്വരി
വളര്‍ത്തി വലുതാക്കിയത്.
പഠനകാര്യങ്ങള്‍ക്കും അവര്‍ ഒരു
കുറവും വരുത്തിയില്ല. ജിഷമോളുടെ പഠനം കഴിയുമ്പാള്‍
കഷ്‌ടപ്പാടുകള്‍ മാറുമെന്ന്
അമ്മ കരുതി. ജിഷയുടെ
ചേച്ചിയുടേത് സ്‌നേഹ
വിവാഹമായിരുന്നെങ്കിലും കുഞ്ഞുണ്ടായതിനു ശേഷം ഭര്‍ത്താവ്
ഉപേക്ഷിച്ചു.
അതിനുശേഷമാണ് രാജേശ്വരിക്ക് മാനസിക പ്രശ്‌നങ്ങള്‍
ഉണ്ടാകുന്നത്. ഇളയ മകള്‍ക്കും അതുപോലൊരവസ്‌ഥ
ഉണ്ടാകുമോ എന്ന് അവര്‍ ഭയപ്പെട്ടു.
അതുകൊണ്ടുതന്നെ പുറമ്പോക്കിലെ തന്റെ വീട്ടിലേക്ക് നോക്കുന്നവരെ
അസഭ്യം പറയുക എന്നത് രാജേശ്വരിയുടെ
മാനസിക വിഭ്രാന്തിയായി.ഇതോടെ അയല്‍വാസികള്‍
ആ ഭാഗത്തേക്ക് ശ്രദ്ധിക്കാറില്ല.
എന്നിട്ടും അമ്മ ഭയന്നതുതന്നെ ഒടുവില്‍
സംഭവിച്ചു. വീട്ടുജോലികഴിഞ്ഞ് രാജേശ്വരി എത്താന്‍ അല്‍പം വൈകിയപ്പോഴേക്കും
ഏകപ്രതീക്ഷയായ മകളും ദാരുണമരണത്തിന് കീഴടങ്ങിയിരുന്നു.കൊലപാതകം നിര്‍ഭയ
മോഡലില്‍.കൊച്ചി: ദളിത് വിദ്യാര്‍ഥി ക്രൂരപീഡനത്തിന്
ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറാതെ കേരളം.
2012- ല്‍ ഡല്‍ഹിയില്‍
നടന്ന നിര്‍ഭയ കൂട്ടബലാത്സംഗ
കേസുമായി പെരുമ്പാവൂര്‍ സംഭവത്തിന് സമാനതകള്‍ ഏറെയാണ്.മരണത്തിന്
കീഴടങ്ങുന്നതിന് മുമ്പ് കൊടും ക്രൂരതയ്‌ക്ക് പെണ്‍കുട്ടി
ഇരയായതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു.
നിര്‍ഭയ എന്ന
പെണ്‍കുട്ടി ഡല്‍ഹി കൂട്ടബലാത്സംഗ
കേസിലെ ഇരയായ സംഭവത്തില്‍ അക്രമികള്‍
അവളെ ക്രൂരപീഡനത്തിന് ഇരയാക്കിയ
ശേഷം ബസില്‍നിന്ന്
വലിച്ച് പുറത്തേക്കെറിയുകയായിരുന്നു.ജനനേന്ദ്രിയത്തില്‍ ഇരുമ്പുകമ്പി കുത്തികയറ്റിയതിനെ തുടര്‍ന്ന് ഈ
പെണ്‍കുട്ടിയുടെ കുടല്‍
മുറിഞ്ഞു പോയിരുന്നു. സമാനമായ പീഡനമാണ് പെരുമ്പാവൂരിലെ
പെണ്‍കുട്ടിക്കും അനുഭവിക്കേണ്ടിവന്നത്.ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ഇരുമ്പിന്
സമാനമായ വസ്‌തു
കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് കുടല്‍മാല മുറിഞ്ഞ്
വന്‍കുടല്‍ പുറത്തുവന്ന
അവസ്‌ഥയിലായിരുന്നു മൃതശരീരം.
കൂലിപ്പണിക്കാരിയായ നിഷയുടെ അമ്മ രാജേശ്വരി
ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം.
രാത്രി എട്ട് മണിക്ക് അമ്മ
തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് വിവരം പുറംലോകം
അറിഞ്ഞത്. പ്രതിയെകുറിച്ചുള്ള ഒരു സൂചന
പോലും പൊലീസിന് ഇതേവരെ ലഭിച്ചിട്ടില്ല.
ജിഷ വധക്കേസിലെ
കൊലയാളിയെ ഉടന്‍ കണ്ടത്തണമെന്നാവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധം
ആഞ്ഞടിക്കുകയാണ്. നാലുദിവസം മുമ്പുനടന്ന ക്രൂരമായ
കൊലപാതകത്തിന്റെ വിവരങ്ങള്‍ മറച്ചുവച്ചതില്‍ പോലീസ്
അധികാരികളോടുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നു..മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ക്രൂരമായി ബലാത്സംഗം
ചെയ്‌ത് കൊലപ്പെടുത്തിയ
കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍
കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും കഴിയണം .പെണ്‍കുട്ടികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന
അതിക്രമങ്ങളും പീഡനങ്ങളും നാടിൻറെ
തീരാശാപമായി മാറുകയാണ് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment