Pages

Thursday, May 19, 2016

LDF SWEEPS KERALA ASSEMBLY ELECTION (പ്രവചനം പോലെ എൽ .ഡി .എഫ് വന്നു)

LDF SWEEPS
KERALA ASSEMBLY ELECTION
പ്രവചനം  പോലെ
എൽ .ഡി .എഫ് വന്നു
The unfailing pendulum-like swing of Kerala Politics has delivered the state to the Left-led Left Democratic Front, or LDF, unseating the Congress-led United Democratic Front, or UDF. The LDF won 91 seats. The BJP candidate was 86-year-old former Union minister O Rajagopal, who won by over 8,000 votes
Senior CPM leader and party general secretary said, "It is clear that the LDF has crossed the 90 mark and that is a very, very big victory. We salute the people of Kerala for the faith they have reposed in us. We will fulfill the promises we have made.""This is a vote against the corrupt and those who failed to protect the dignity of women," added Mr Achuthanandan, who had crafted the Left's campaign along with Mr Vijayan.

കേരളം ഇക്കുറിയും പതിവു തെറ്റിച്ചില്ല. ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ ചിറകില് കേരളം ഇടത്തോട്ടു ചാഞ്ഞു. മൂന്നില് രണ്ടു ഭൂരിപക്ഷത്തിന് അടുത്തെത്തി 91 സീറ്റുകളില് വിജയക്കൊടി പാറിച്ച ഇടതു തേരോട്ടത്തില് നാലു സംസ്ഥാന മന്ത്രിമാരും സ്പീക്കറും അടിയറവു പറഞ്ഞു. കേരളത്തില് ആദ്യമായി താമര വിരിയിച്ച് നേമത്ത് . രാജഗോപാല് വിജയിച്ചപ്പോള് ഇരു മുന്നണികളെയുംപരാജയപെടുത്തി  പൂഞ്ഞാറില് പി.സി. ജോര്ജ് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചു. യു.ഡി.എഫിന് നേടാനായത് 47 സീറ്റ്.
കൊല്ലം ജില്ല സമ്പൂര്ണമായി തൂത്തുവാരിയ ഇടതു മുന്നണി തൃശൂരിലും ആലപ്പുഴയിലും പത്തനംതിട്ടയിലും വയനാട്ടിലും ഓരോ സീറ്റ് മാത്രമാണ് യു.ഡി.എഫിനു വിട്ടുകൊടുത്തത്. തൃശൂര് ജില്ലയിലെ 12 മണ്ഡലങ്ങളില് വടക്കാഞ്ചേരിയിലെ മത്സരഫലം പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ ഒരു വോട്ടിംഗ് യന്ത്രം എണ്ണാനാവാത്തതിനാല് മത്സരഫലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി. ഇവിടെ വെറും മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തില് അനില് അക്കര മുന്നിലാണ്.കണ്ണൂരും കോഴിക്കോടും പാലക്കാടും കോട്ട കാത്ത ഇടതിന് തിരുവനന്തപുരത്തെ 14 സീറ്റില് ഒമ്പതെണ്ണത്തില് വിജയം കണ്ടെത്താനായി. എറണാകുളവും കോട്ടയവും മലപ്പുറവും മാത്രമാണു യു.ഡി.എഫിന്റെ മാനം രക്ഷിച്ചത്. മലപ്പുറത്തെ 16 സീറ്റുകളില് 12 എണ്ണവും എറണാകുളത്തെ 14 സീറ്റുകളില് ഒമ്പതെണ്ണവും കോട്ടയത്തെ ഒമ്പതു സീറ്റുകളില് ആറെണ്ണവും യു.ഡി.എഫ്. നേടി.
പ്രമുഖ ഗ്രൂപ്പ് നേതാക്കളായ വി.എസ് ശിവകുമാറും കെ. മുരളീധരനും വി.ഡി സതീശനും ജയിച്ചുകയറിയപ്പോള് ഗ്രൂപ്പിലെ പ്രമുഖരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്, സ്പീക്കര് എന് ശക്തന് തുടങ്ങിയവര് പരാജയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്ഗ്രസിലെ സമവാക്യങ്ങളും മാറ്റിമറിക്കും. ഭരണത്തുടര്ച്ച എന്ന സ്വപ്നം തകര്ന്നതോടെ ഉമ്മന് ചാണ്ടി ഇനി പ്രതിപക്ഷ നേതൃത്വസ്ഥാനത്തും വരാനിടയില്ല. തോൽവി യുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മന് ചാണ്ടി തന്നെ ഹൈക്കമാന്ഡിനെ അറിയിച്ചതായാണ് റിപ്പോര്ട്ട്. ഉമ്മന് ചാണ്ടി പിന്മാറുന്ന സാഹചര്യത്തില് രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകാനാണ് എല്ലാ സാധ്യതയും.
പതിനാലാം നിയമസഭയില് ഏറ്റവും ഉയര്ന്ന ഭൂരിപക്ഷവുമായി എത്തുന്നത് തൊടുപുഴയില് നിന്ന് പി.ജെ ജോസഫ്. എല്.ഡി.എഫിലെ റോയ് വാരിക്കാട്ടിനെ 45,587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസഫ് തറപറ്റിച്ചത്.കണ്ണൂരിലെ മട്ടന്നൂരില് മത്സരിച്ച .പി ജയരാജന് 43,381 വോട്ടിന്റെ ലീഡുമായി രണ്ടാമതെത്തി. കല്യാശേരിയില് മത്സരിച്ച ടി.വി രാജേഷ് ആണ് മൂന്നാം സ്ഥാനത്ത്. 42,891 വോട്ടിന്റെ ഭൂരിപക്ഷം. കൊട്ടാരക്കരയില് ഐഷാ പോറ്റി 42,632 വോട്ടിന്റെ ഭൂരിപക്ഷം നേടി. ആറ്റിങ്ങലില് അഡ്വ.ബി സത്യന് 40,383 വോട്ട് ലീഡ് നേടി. തളിപ്പറമ്പില് ജെയിംസ് മാത്യൂ 40,617 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ധര്മ്മടത്ത് പിണറായി വിജയന് 36,905 വോട്ടിനാണ് വിജയിച്ചത്. തലശേരിയില് .എന് ഷംസീര് 34,17 വോട്ടിന്റെ ലീഡ് നേടി.വേങ്ങരയില് പി.കെ കുഞ്ഞാലിക്കുട്ടിക്ക് 38,057 ആണ് ലീഡ്. മലപ്പുറത്ത് മുസ്ലീം ലീഗിലെ പി.ഉബൈദുള്ള 35,672 വോട്ടിന് ജയിച്ചു.
കേരളത്തില് ബിജെപി ഇതുവരെ നേരിടേണ്ടി വന്ന സഹനങ്ങൾക്കുള്ള പ്രതിഫലമാണ് വിജയം. ഇനിമുതൽ കൂടുതൽ ഉറച്ച ജനശബ്മായിരിക്കും ഞങ്ങൾ. ദശാബ്ദങ്ങളുടെ യത്നത്തിൽ ഒന്നിനു മേൽ ഒന്നായി ഉയർത്തി കേരളത്തിൽ ബിജെപിയെ വളർത്തിയ എല്ലാവർക്കും  പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം.അർപ്പിച്ചു.

കേരളത്തിലെ എല്.ഡി.എഫിന്റെ മഹാവിജയം യു.ഡി.എഫിന്റെ അഞ്ച് വര്ഷത്തെ അഴിമതിക്കും ദുര്ഭരണത്തിനുമെതിരായ ജനവിധിയാണെന്ന് സി.പി.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി.
കേരളത്തിലേത് ചരിത്ര വിജയമാണ്. ജനങ്ങള് സി.പി.എമ്മിന്റെ വികസനോത്മുഖ പദ്ധതികളെ ഉത്സാഹത്തോടെ പിന്തുണച്ചതുകൊണ്ടാണ് വിജയം സാധ്യമായത്. സി.പി.എമ്മില് വിശ്വാസമര്പ്പിച്ച കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായും സി.പി.എം വാഗ്ദാനങ്ങള് പൂര്ത്തീകരിക്കുമെന്ന് ഉറപ്പ് നല്കുന്നതായും അദ്ദേഹം പറഞ്ഞുബി.ജെ.പി-യു.ഡി.എഫ് ബന്ധത്തിന്റെ തെളിവാണ് തിരുവനന്തപുരത്തെ ബി.ജെ.പി വിജയമെന്നും യെച്ചൂരി ആരോപിച്ചു.
കൂടുതൽ ആത്മ വിശ്വാസത്തോടെയാണ്  ബി.ജെ.പി. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. പറഞ്ഞു പഴകിയ പ്രയോഗമായ അക്കൗണ്ട് തുറക്കലിനപ്പുറത്ത് വലിയൊരു കുതിച്ചുചാട്ടം തന്നെയാണ് മിഷന് 71 പ്ളസ് എന്ന് പേരിട്ട തിരഞ്ഞെടുപ്പ് പടയൊരുക്കത്തില് അവര് ലക്ഷ്യമിട്ടത്. ചുരുങ്ങിയത് ആറ് സീറ്റെങ്കിലും സ്വന്തമാക്കാനാവുമെന്ന ഉറപ്പിച്ചിരുന്നു ബി.ജെ.പി. പ്രതീക്ഷ അസ്ഥാനത്തായെങ്കിലും നേമത്തെ രാജഗോപാലിന്റെ ജയത്തോടെ നിയമസഭയില് അക്കൗണ്ട് തുറക്കാനായത് ചെറിയ കാര്യമല്ല. നേമത്തെ വിജയം മാത്രമല്ല, സംസ്ഥാനത്തെങ്ങും മികച്ച കുതിപ്പ് നടത്താനായത് കൂടിയാണ് ബി.ജെ.പി.ക്കാരുടെ ആത്മവിശ്വാസം കൂട്ടുന്നത്.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് സ്ഥലങ്ങളില് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന പാര്ട്ടിക്ക് ഇക്കുറി ഒരു സീറ്റില് ജയിക്കാനും ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. പത്തര ശതമാനം വോട്ടും നേടാനായി. മഞ്ചേശ്വരത്ത് കേവലം 89 വോട്ടിനാണ് കെ.സുരേന്ദ്രന് പരാജയപ്പെട്ടത്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്ക്കാവ്, പാലക്കാട് ജില്ലയിലെ പാലക്കാട്, വി.എസ്. അച്യുതാനന്ദന് ത്സരിച്ച മലമ്പുഴ, കൊല്ലം ജില്ലയിലെ ചാത്തന്നൂര്, കാസര്ക്കോട് ജില്ലയിലെ കാസര്ക്കോട് മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് അവര് രണ്ടാം സ്ഥാനത്തെത്തിയത്. ഇതില് മഞ്ചേശ്വരത്തും കാസര്ക്കോട്ടും പാലക്കാട്ടും വട്ടിയൂര്ക്കാവിലും സി.പി.എം. സ്ഥാനാര്ഥികളെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. ബി.ജെ.പിയുടെ കുതിപ്പില് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയ സി.പി.എം നേതാക്കളില് എന്.എന്.കൃഷ്ണദാസും (പാലക്കാട്) ടി.എന്. സീമയും (വട്ടിയൂര്ക്കാവ്) ഉണ്ട്. വി.എസ്. ജോയ് (മലമ്പുഴ),  എം.. വാഹിദ് (കഴക്കൂട്ടം), ശൂരനാട് രാജശേഖരന് (ചാത്തന്നൂര്) തുടങ്ങിയ കോണ്ഗ്രസ് നേതാക്കളും ബി.ജെ.പി.യുടെ കുതിപ്പിന്റെ രുചി ശരിക്കും അറിഞ്ഞു.
നേമമടക്കം മൂന്ന് മണ്ഡലങ്ങളില് അമ്പതിനായിരത്തിലേറെ വോട്ട് നേടാന് കഴിഞ്ഞതും പാര്ട്ടിക്ക് വലിയ നേട്ടമായി. നേമത്ത് രാജഗോപാല് 67813 വോട്ടാണ് നേടിയത്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില് ഇതൊരു റെക്കോഡാണ്. മഞ്ചേശ്വരത്ത് 56781 വോട്ട് നേടിയ കെ. സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. കാസര്ക്കോട്ട് 56120 വോട്ട്  നേടി രണ്ടാം സ്ഥാനത്തെയിയ രവീശ തന്ത്രി കുണ്ടാറാണ് അമ്പതിനായിരം കടന്ന മൂന്നാമന്.
അഞ്ച് സീറ്റുകളില് നാല്പ്പതിനായിരത്തിലേറെയും പന്ത്രണ്ട് സീറ്റുകളില് മുപ്പതിനായിരത്തിലേറെ വോട്ട് നേടാന് ബി.ജെ.പി.ക്ക് കഴിഞ്ഞു. മലമ്പുഴയില്  വി.എസ്. അച്യുതാനന്ദനെ എതിരിട്ട സി.കൃഷ്ണകുമാര് (46,157) പാലക്കാട്ട് ശോഭ സുരേന്ദ്രന് (40,076), ചെങ്ങന്നൂരില് മത്സരിച്ച അഡ്വ. പി.എസ്. ശ്രീധരന്പിള്ള (42,489), വട്ടിയൂര്ക്കാവില് മത്സരിക്കുന്ന സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് (43,700) കഴക്കൂട്ടത്ത് മുന് സംസ്ഥാനാധ്യക്ഷന് വി.മുരളീധരന് (42,732) എന്നിവരാണ് നാല്പ്പതിനായിരത്തിലേറെ വോട്ട് നേടിയ മറ്റ് സ്ഥാനാര്ഥികള്.
മലമ്പുഴയില് കഴിഞ്ഞ തവണ ജെ.ഡി.യു. സ്ഥാനാര്ഥിയായി എന്.ഡി. ടിക്കറ്റില് മത്സരിച്ച  അഡ്വ. പി.കെ.മജീദ് 2772 വോട്ടും പാലക്കാട്ട് സി. ഉദയഭാസ്ക്കര് 22,273 വോട്ടും ചെങ്ങന്നൂരില് ബി.രാധാകൃഷ്ണ മേനോന് 6057 വോട്ടും വട്ടിയൂര്ക്കാവില് വി.വി.രാജേഷ് 13,454 വോട്ടും അഡ്വ. പത്മകുമാര് 7497 വോട്ടും മാത്രമായിരുന്നു നേടിയിരുന്നത്.
കക്ഷി രാഷ്ട്രിയക്കാരുടെ പൊള്ളയായ വാക്കുകളിലും
പ്രലോഭനങ്ങളിലും മയങ്ങി വീഴാതെ തങ്ങളുടെ
കൂടെ നിന്ന് തങ്ങൾക്കു വേണ്ടി പ്രവർത്തിച്ച രാഷ്ട്രിയ
നേതാവിനെ ബഹുഭൂരിപക്ഷം (27821) വോട്ടും കൊടുത്തു
വിജയിപ്പിച്ച പൂഞ്ഞറിലെ സമ്മദിദായകരുടെ
ഉന്നത രാഷ്ട്രിയ ബോധത്തെ അനുമോദിക്കുന്നു.
കഴിഞ്ഞ തവണ 5965 വോട്ട് നേടിയ നെടുമങ്ങാട്ട് ഇക്കുറി വി.വി.രാജേഷ് 35139 വോട്ടും കഴിഞ്ഞ തവണ ബി.കെ.ശേഖര് 11,503 വോട്ട് നേടിയ
തിരുവനന്തപുരം സെന്ട്രല് മണ്ഡലത്തില് ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് 34764 വോട്ടും കഴിഞ്ഞ തവണ എസ്.സുരേഷ് 10,301 വോട്ട് നേടിയ പാറശ്ശാലയില് ഇക്കുറി കരമന ജയന് 33028 വോട്ടും കഴിഞ്ഞ തവണ പി.കെ.കൃഷ്ണദാസ് 22,494 വോട്ട് നേടിയ കാട്ടാക്കടയില് ഇക്കുറി അദ്ദേഹം തന്നെ 38,700 വോട്ടും നേടി.
തിരുവനന്തപുരത്തിനും കാസര്ക്കോടിനും പുറത്ത് ഏതെങ്കിലും ഒരു ജില്ലയില് ബി.ജെ.പി. സ്ഥാനാര്ഥികള് മുപ്പതിനായിരത്തിലേറെ വോട്ട് നേടുന്നതും ഇതാദ്യമായാണ്. ഇക്കുറി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്, കോഴിക്കോട് ജില്ലകളിലായി എട്ട് സീറ്റുകളില് ബി.ജെ.പി. സ്ഥാനാര്ഥികളുടെ വോട്ട് മുപ്പതിനായിരം കടന്നു.കഴിഞ്ഞ തവണ അഡ്വ. കിഴക്കേനല സുധാകരന് 3824 വോട്ട് മാത്രം നേടിയ കൊല്ലം ചാത്തന്നൂരില് ഇക്കുറി ബി.ഗോപകുമാര് 33,199 വോട്ട് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
ആറന്മുളയില് കഴിഞ്ഞ തവണ കഴിഞ്ഞ തവണ അഡ്വ. കെ.ഹരിദാസിന്റെ സമ്പാദ്യം 10,214 വോട്ട് മാത്രമായിരുന്നെങ്കില് ഇക്കുറി എം.ടി.രമേശ് നേടിയത് 37906 വോട്ടാണ്. സംവരണ മണ്ഡലമായ മാവേലിക്കരയില് കഴിഞ്ഞ തവണ എസ്.ഗിരിജ 4984 വോട്ടാണ് നേടിയതെങ്കില് ഇക്കുറി മുതിര്ന്ന നേതാവ് പി.എം. വേലായുധന് 30929 വോട്ട് നേടി.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയാണ് ബി.ജെ.പി. അപ്രതീക്ഷിതമായ മുന്നേറ്റം നടത്തിയ മറ്റൊരു മണ്ഡലം. കഴിഞ്ഞ തവണ പാര്ട്ടി സ്ഥാനാര്ഥി രാജമോഹന് 8021 സീറ്റാണ് നേടിയതെങ്കില് ഇക്കുറി വി.എന്. മനോജ് നേടിയത് 31411 വോട്ടാണ്.തൃശൂരാണ് ബി.ജെ.പി. വലിയ മുന്നേറ്റം നടത്തിയ മറ്റൊരു ജില്ല. ഇവിടെ പുതുക്കാട്, ഇരിങ്ങാലക്കുട, മണലൂര് മണ്ഡലങ്ങളില് മുപ്പതിനായിരത്തിലേറെ വോട്ട് നേടാന് പാര്ട്ടിക്ക് കഴിഞ്ഞു. കഴിഞ്ഞ തവണ പാര്ട്ടി സ്ഥാനാര്ഥി ശോഭ സുരേന്ദ്രന് 14425 വോട്ടാണ് നേടിയതെങ്കില് ഇക്കുറി ജില്ലാ പ്രസിഡന്റ് . നാഗേഷ് 35,833 വോട്ട് നേടി. ഏറെ നേരം യു.ഡി.എഫ് സ്ഥാനാര്ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് നില്ക്കാനും നാഗേഷിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ തവണ താമര ചിഹ്നത്തില് മത്സരിച്ച് കെ.സി.വേണു മാസ്റ്റര് 6669 വോട്ട് നേടിയ ഇരിങ്ങാലക്കുടയില് ഇക്കുറി പാര്ട്ടി സ്ഥാനാര്ഥിയായ സന്തോഷ് ചെറാക്കുളം 30,420 വോട്ടാണ് നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില് പി.എം. ഗോപിനാഥ് 10,539 വോട്ട് നേടിയ മണലൂരില് ഇക്കുറി സംസ്ഥാന ജനറല് സെക്രട്ടറി .എന്. രാധാകൃഷ്ണന് നേടിയത് 37,680 വോട്ടാണ്.
ഗണേഷ് കുമാർ 
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലമാണ് ബി.ജെ.പി. വമ്പന് കുതിപ്പ് നടത്തിയ മറ്റൊരു മണ്ഡലം. കഴിഞ്ഞ തവണ 17,086 വോട്ട് നേടിയ സി.കെ.പത്മനാഭന് ഇക്കുറി തന്റെ വോട്ട് 32,702 ആക്കി ഉയര്ത്തി. ഇരട്ടിയുടെ അടുത്ത് വോട്ട് വര്ധന.
കാസര്ക്കോട് ജില്ലയിലെ ഉദുമ (കെ.ശ്രീകാന്ത്-21231. കഴിഞ്ഞ തവണ 13056), കണ്ണൂരിലെ കൂത്തുപറമ്പ് (സി.സദാനന്ദന് മാസ്റ്റര്-20787, കഴിഞ്ഞ തവണ 11831), മട്ടന്നൂര് (ബിജു എളക്കുഴി-18620. കഴിഞ്ഞ തവണ 8689), കോഴിക്കോട് നോര്ത്ത് (കെ.പി.ശ്രീശന്-29,860. കഴിഞ്ഞ തവണ 9874), എലത്തൂര് (വി.വി.രാജന്-29070. കഴിഞ്ഞ തവണ 11859), ബേപ്പൂര് (കെ.പി.പ്രകാശ്ബാബു-27,958. കഴിഞ്ഞ തവണ 11031) ഒറ്റപ്പാലം (പി.വേണുഗോപാല്-27605. കഴിഞ്ഞ തവണ 9622), കൊങ്ങാട് (രേണു സുരേഷ്-23800. കഴിഞ്ഞ തവണ 8454), നെന്മാറ (എന്.ശിവരാജന്-23096. കഴിഞ്ഞ തവണ 9114), ആലത്തൂര് (എം.പി.ശ്രീകുമാര് മാസ്റ്റര്-19610. കഴിഞ്ഞ തവണ 5458), തൃശൂര് ജില്ലയിലെ ചേലക്കര (ഷാജുമോന് വട്ടേക്കാട്-23845. കഴിഞ്ഞ തവണ 7050), കുന്ദംകുളം (കെ.കെ.അനീഷ്കുമാര്-29325. കഴിഞ്ഞ തവണ 11723), ഗുരുവായൂര് (നിവേദിത-25490. കഴിഞ്ഞ തവണ 4199), വടക്കാഞ്ചേരി (ഉല്ലാസ് ബാബു-26436. കഴിഞ്ഞ തവണ 7440), തൃശൂര് (ബി.രാധാകൃഷ്ണ മേനോന്-24748. കഴിഞ്ഞ തവണ 6683), കോട്ടയം ജില്ലയിലെ പാല (എന്.ഹരി-24821. കഴിഞ്ഞ തവണ 6349), ചങ്ങനാശ്ശേരി (ഏറ്റുമാനൂര് രാധാകൃഷ്ണന്-21455. കഴിഞ്ഞ തവണ 3376), പത്തനംതിട്ട ജില്ലയിലെ അടൂര് (പി.സുധീര്-25,940. കഴിഞ്ഞ തവണ 6194), കൊല്ലം ജില്ലയിലെ കുണ്ടറ (എം.എസ്.ശ്യാംകുമാര്-20,257. കഴിഞ്ഞ തവണ 5979), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല് (രാജി പ്രസാദ്-27,602. കഴിഞ്ഞ തവണ 4840), അരുവിക്കര (രാജസേനന്-20294. കഴിഞ്ഞ തവണ 7688) എന്നീ മണ്ഡലങ്ങളിലും മികച്ച പ്രകടനമാണ് ബി.ജെ.പി. സ്ഥാനാര്ഥികള് കാഴ്ചവച്ചത്.
സൗമ്യതയുടെ പര്യായംകൊട്ടാരക്കര എം .എൽ .
 ഐഷാ പോറ്റി

കഴിഞ്ഞ തവണ 6.03 ശതമാനം വോട്ടാണ് ബി.ജെ.പി. നേടിയതെങ്കില് അത് ഇക്കുറി 10.6 ശതമാനമായി ഉയര്ന്നു. സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് നാല് ശതമാനം വോട്ട് നേടിയിരുന്നു. ഇത് കൂടി ചേര്ത്താല് മൊത്തം പതിനാല് ശതമാനത്തിലേറെയായി എന്.ഡി.എയുടെ വോട്ട്വിഹിതം.
ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട്വിഹിതമാണ് ബി.ജെ.പി. ഇക്കുറി നേടിയത്. 2006ല് നേടിയ 4.75 ശതമാനമായിരുന്നു ഇതുവരെ ഏറ്റവും ഉയര്ന്ന വോട്ട് ശതമാനം. ഇതിന്റെ ഇരട്ടി വോട്ടാണ് ഇക്കുറി അവര് നേടിയത്.നിയമസഭാ തിരഞ്ഞെടുപ്പുകളില് ഇതുവരെയുള്ള ബി.ജെ.പി.യുടെ വോട്ട്വിഹിതം: 1982-2.75 ശതമാനം, 1987-5.56 ശതമാനം, 1991-4.76 ശതമാനം, 1996-5.48 ശതമാനം, 2001-5.02 ശതമാനം, 2006-4.75 ശതമാനം. 2001-6.03 ശതമാനം.

എതിരാളികൾ തീർത്ത പന്മവ്യൂഹം
തകർത്ത കെ.എം മാണി
പതിനാലാം നിയമസഭയില്എല്‍.ഡി.എഫ് 91 സീറ്റുകള്നേടിയപ്പോള്സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. 63സീറ്റുകളാണ് സി.പി.എം നേടിയത്. 19 സീറ്റുകളുമായി സി.പി.ഐയാണ് എല്‍.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായി. ജെ.ഡി.എസ് മൂന്നിടത്തും, എന്‍.സി.പി രണ്ടിടത്തും ആര്‍.എസ്.പി (എല്‍), കേരള കോണ്ഗ്രസ് (ബി) എന്നിവ ഒരു സീറ്റിലും വിജയിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് മുന്നണിയില്എത്തിയ ഫ്രാന്സിസ് ജോര്ജിന്റെ കേരള കോണ്ഗ്രസ് (ഡി)യ്ക്ക് ഒരു ചലനവും ഉണ്ടാക്കാന്കഴിഞ്ഞില്ല.

യു.ഡി.എഫിന് 47 സീറ്റുകളും ലഭിച്ചപ്പോള്കഴിഞ്ഞ നിയമസഭയില്‍ 39 അംഗങ്ങള്ഉണ്ടായിരുന്ന കോണ്ഗ്രസ് 21 സീറ്റിലേക്ക് ചുരുങ്ങി. 17 സീറ്റുകളുമായി മുസ്ലീം ലീഗ് തൊട്ടുപിന്നിലുണ്ട്. കേരള കോണ്ഗ്രസ് മാണി ആറും കേരള കോണ്ഗ്രസ് ജേക്കബ് ഒരും സീറ്റും നേടി. എം.പി വീരേന്ദ്രകുമാറിന്റെ ജെ.ഡി.യു, ഷിബു ബേബി ജോണിന്റെ ആര്‍.എസ്.പി എന്നിവയ്ക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല
ജനങ്ങള് ഞങ്ങളിലേല്പ്പിച്ച ഉത്തരവാദിത്തം വിനയത്തോടെ ഏറ്റെടുക്കുന്നതായും തീര്ത്തും അഴിമതി വിമുക്തവും സുതാര്യവുമായ ഒരു ഭരണം എല്ഡിഎഫില് നിന്ന് ജനങ്ങള്ക്ക് പ്രതീക്ഷിക്കാമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. കേരളത്തിശന്റ നേട്ടങ്ങള് കാത്തുസൂക്ഷിക്കുമെന്നുമ വി എസ് പറഞ്ഞു.

Prof. John Kurakar

No comments: