Pages

Thursday, May 19, 2016

കണ്ണൂരും തൃശ്ശൂരും സിപിഎം-ബിജെപി ആക്രമണം

കണ്ണൂരും തൃശ്ശൂരും
സിപിഎം-ബിജെപി ആക്രമണം

കണ്ണൂരിലെ പിണറായിയില് സിപിഎം ആഹ്ലാദപ്രകടനത്തിലേക്ക് ഉണ്ടായ ബോംബേറില് ഒരാള് മരിച്ചു .സിപിഎം പ്രവര്ത്തകനായ രവീന്ദ്രനാണ് മരിച്ചത്. നാലുപേര്ക്ക് പരിക്കേറ്റു. തലശ്ശേരി ആശുപത്രിയില് മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ആര്എസ്എസ് പ്രവര്ത്തകരാണ് ബോംബെറിഞ്ഞതെന്നാണ് സിപിഎം ആരോപണം.ധര്മ്മടത്തെ പിണറായി വിജയന്റെ വിജയത്തില് നടത്തിയ ആഹ്ലാദപ്രകടനത്തിലാണ് ബോംബേറുണ്ടായിരിക്കുന്നത്. റാലിയിലെ വാഹനത്തിലേക്കാണ് ബോംബെറിഞ്ഞത്. പ്രദേശത്ത് സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്. വന്പോലീസ് സന്നാഹം അവിടേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില് ആര്എസ്എസ് പ്രവര്ത്തകരാണെന്ന് സിപിഎം ആരോപിച്ചു. എന്നാല് പോലീസെത്തിയതിന് ശേഷം മാത്രമേ സംഭവത്തിന് പിന്നില് ആരാണെന്ന് വ്യക്തമാകൂ. കാഞ്ഞങ്ങാടും സിപിഎം-ബിജെപി സംഘര്ഷം തുടരുകയാണ്.

തൃശൂര് പെരിഞ്ഞനത്ത് സിപിഎം-ബിജെപി പ്രവര്ത്തകര് തമ്മില് സംഘര്ഷം. നാലു ബിജെപി പ്രവര്ത്തകര്ക്ക് പരിക്കേറ്റു. ഇതില് ഒരാാളുടെ നില ഗുരുതരമാണ്.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള് നടത്തിയ ആഹ്ലാദപ്രകടനത്തിനിടയിലാണ് സംഘര്ഷം നടന്നത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള ബിജെപി പ്രവര്ത്തകനെ ഇപ്പോള് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.

Prof. John Kurakar

No comments: