Pages

Sunday, May 1, 2016

HEALTH AND AYURVEDA (ആയുര്‍വേദവും ആരോഗ്യവും)

ആയുര്വേദവും
 ആരോഗ്യവും
സഹസ്രാബ്ദങ്ങള്ക്കു മുന്പ് ദേവഭാഷയായ സംസ്കൃതത്തില്എഴുതിയ സംഹിതകളിലാണ് അമൂല്യങ്ങളായ ആരോഗ്യതത്ത്വങ്ങള്ചിതറിക്കിടക്കുന്നത്. ഔപചാരികമായ സംസ്കൃതവിദ്യാഭ്യാസം ലഭിച്ചവര്ക്കുപോലും മനസ്സിലാക്കാന്ബുദ്ധിമുട്ടുള്ളവയാണ് ഇവ. ആധികാരികഗ്രന്ഥങ്ങളായ സുശ്രുതസംഹിതയ്ക്കും ചരകസംഹിതയ്ക്കും രണ്ടായിരത്തോളം വര്ഷം പഴക്കമുള്ളതായി കണക്കാക്കുന്നു. .ഡി. ആറാംനൂറ്റാണ്ടിനോടടുത്താണ് കേരളീയ ആയുര്വേദചികിത്സകര്ഏറ്റവുമധികം ആദരിക്കുന്ന വാഗ്ഭടാചാര്യരുടെ അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം എന്നീ ബൃഹത്തായ രണ്ടു രചനകള്ഉണ്ടായത്. പ്രശസ്തമായ കേരളീയചികിത്സയുടെ അടിസ്ഥാനഗ്രന്ഥങ്ങളും ഇവയാണ്.
ആയുര്വേദം രൂപംകൊണ്ട കാലഘട്ടത്തിലെ ശുദ്ധാഹാരസംസ്കാരവും ലളിതവും ശരീരത്തിന് അനുയോജ്യവുമായ ഭക്ഷ്യശീലങ്ങളും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്മാറ്റത്തിനു വിധേയമായി.. തദ്ദേശീയമായ ഭക്ഷ്യവിഭവങ്ങളെ അവഗണിച്ചു. പാശ്ചാത്യ, ഗള്ഫ് സംസ്കാരത്തിന്റെ ഭാഗമായ പല ഭക്ഷണപാനീയങ്ങളെയും ഗുണദോഷവിചിന്തനം ചെയ്യാതെ ക്ഷണികമായ ആസ്വാദ്യതയുടെ പേരില്സ്വീകരിച്ചു. ഇതിനിടയില്പാശ്ചാത്യ രാജ്യങ്ങള്ഗവേഷണനിരീക്ഷണങ്ങളിലൂടെ തങ്ങളുടെ ആഹാരരീതികളിലെ തെറ്റുകള്മനസ്സിലാക്കി തിരുത്തുകയുണ്ടായി. നിര്ഭാഗ്യവശാല്നമ്മുടെ സമൂഹം യാഥാര്ഥ്യം തിരിച്ചറിയാന്വൈകി. തത്ഫലമായി നമ്മുടെ നാട്ടില്യുവജനങ്ങളുടെയും മധ്യപ്രായത്തില്ഉള്ളവരുടെയും ഇടയില്സാധാരണമല്ലാതിരുന്ന ഹൃദയാഘാതം, കരള്‍-വൃക്ക രോഗങ്ങള്‍, അമിതവണ്ണം, ഗൗട്ട്, പോളിസിസ്റ്റിക് ഓവറി തുടങ്ങിയ ജീവിതശൈലീരോഗങ്ങള്വ്യാപകമായി. ഇതേത്തുടര്ന്ന് ആശുപത്രികളും മെഡിക്കല്ഷോപ്പുകളും ഫിറ്റ്നസ് സെന്ററുകളും ഗ്രാമാന്തരങ്ങളില്വരെ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കി. ഇത്തരം സ്ഥാപനങ്ങളുടെ അതിപ്രസരം ആരോഗ്യമുള്ള സമൂഹത്തിന്റെയാണോ, അതോ ആതുരതയുടെയാണോ സൂചകങ്ങള്എന്ന ആശങ്ക വൈദ്യസമൂഹത്തില്സജീവമാണ്. അനുദിനജീവിതത്തില്സ്വസ്ഥവൃത്തം നിര്ദേശിക്കുന്ന അനുഷ്ഠാനങ്ങള് സാഹചര്യത്തില്പ്രസക്തമാവുകയാണ്.
ആളുകള്ക്ക് അനുദിനജീവിതത്തില്ഏറ്റവും പ്രധാനം സ്വസ്ഥവൃത്തമാണ്. തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുവാന്സ്വസ്ഥവൃത്തം ഉപകരിക്കും. എന്തു കഴിക്കണം, എന്തു കഴിക്കരുത്, ദിനചര്യയും ഋതുചര്യയും എങ്ങനെ പാലിക്കാം, എത്ര സമയം എങ്ങനെ ഉറങ്ങണം, ലൈംഗികജീവിതം എങ്ങനെ ആരോഗ്യകരമാക്കാം, വ്യായാമത്തിന്റെ ആവശ്യകത, മാനസികവികാരങ്ങള്നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം, വ്യക്തിയും സമൂഹവും പാലിക്കേണ്ട സദാചാരം തുടങ്ങിയ കാര്യങ്ങള്പ്രതിപാദിക്കുന്നു.മനുഷ്യന്റെ ദൈനംദിനപ്രവൃത്തികളില്അനുഷ്ഠിക്കേണ്ട ആയുര്വേദക്രമങ്ങളെ പ്രതിപാദിച്ചുകൊണ്ട് ഡോ. ജോസ് ടി. പൈകട എഴുതിയ ആയുര്വേദവും ആരോഗ്യവും എന്ന പുസ്തകം അവസരത്തില്ഏറെ പ്രസക്തമാകുന്നു.

Prof. John Kurakar

No comments: