Pages

Thursday, May 5, 2016

DON’T USE JISHA MURDER CASE FOR POLITICAL GAINS, OOMMEN CHANDY TO VS

DON’T USE JISHA MURDER CASE FOR POLITICAL GAINS, OOMMEN CHANDY TO VS

ജിഷയുടെ കൊലപാതകംരാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി  ആരും ശ്രമിക്കരുത് . ഉമ്മൻ ചാണ്ടി.
Chief Minister Oommen Chandy said Thursday that opposition leader VS Achuthanandan was using the death of law student Jisha for political gains. ““I have witnessed several heart-wrenching scenes. However, I had no words to comfort Jisha’s mother,” VS  had posted on his FB page after visiting Jisha’s mother in Perumbavoor Taluk hospital. Chandy said that everybody understood through social media why VS faced difficulty in comforting Jisha's mother and everybody heard what  Jisha's mother said about the sitting MLA and the ward member "VS should have told these things to the people and the media instead of trying to take political advantage through the incident," Chandy says in his FB post. 
കേരളം മുഴുവന്‍ ജിഷയുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുമ്പോള്‍ ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്.നടത്തുന്നത് ധാര്‍മികതയ്ക്കു ചേര്‍ന്നതാണോയെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക് പോസ്റ്റിലൂടെ ചോദിച്ചു..ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. കുറ്റമറ്റതും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ എത്രയും പെട്ടെന്നുതന്നെ കണ്ടെത്തും. ഈ ഹീനകൃത്യം ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണ് താനും തന്റെ സര്‍ക്കാരുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ഈ ദുരന്തം ഉണ്ടാകുന്നതിനു മുമ്പും ജിഷയുടെ കുടുംബത്തെ അനുഭാവപൂര്‍വം ഈ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. .വെള്ളപേപ്പറില്‍ എഴുതിത്തന്ന അപേക്ഷ പരിഗണിച്ച് നാലുലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക സഹായം ചെയ്തുകൊടുത്തവരാണ് ഈ സര്‍ക്കാര്‍. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കുറിച്ച് ചിന്തിക്കുകയും അവര്‍ക്കുവേണ്ടി ആത്മാര്‍ഥമായി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാരാണിത്...
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോട് സ്ഥലം എംഎല്‍എയെ കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും അമ്മ രാജേശ്വരി അലമുറയിട്ടു പറഞ്ഞ പരാതികള്‍ എന്താണെന്ന് സമൂഹമാധ്യമങ്ങളിലൂടെ നാം കേട്ടതാണ്.. കേട്ട വസ്തുതകള്‍പോലും മറച്ചുവച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ശ്രമമാണ് ഈ വീഡിയോ ദൃശ്യം പുറത്തുവന്നതിലൂടെ വെളിവാക്കപ്പെട്ടത്. ..ഇതിനെ രാഷ്ട്രീയ മുതലെടുപ്പെന്നല്ലാതെ എന്താണ് മറ്റെന്താണ് വിളിക്കുക..

Prof. John Kurakar

No comments: