Pages

Tuesday, May 31, 2016

പ്രവാസിയുടെ കൊലപാതകം- ഇംഗ്ലീഷ് സിനിമകളെ വെല്ലുന്ന കൊലപാതകം

പ്രവാസിയുടെ കൊലപാതകം
ഇംഗ്ലീഷ് സിനിമകളെ വെല്ലുന്ന കൊലപാതകം
പിതാവ് ജോയ് വി.ജോണിന്റെ ശിരസ്സു കണ്ടെടുത്തശേഷം
 സംഭവസ്ഥലത്തെത്തിയ മക്കളായ ഡോ. ഷേർലിയും ഡോ. ഷെറിലും
കുഞ്ഞുന്നാളിൽ തന്നെ എടുത്തു കൊണ്ടു നടന്ന കൈകൾ വെട്ടിമാറ്റുമ്പോൾ ഷെറിന്റെ കൈകൾ വിറച്ചില്ല, സ്വന്തം പിതാവിന്റെ ശരീരം ആറു കഷണങ്ങളാക്കി മുറിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും പൊടിഞ്ഞില്ല. മന:സാക്ഷി മരവിക്കുന്ന തരത്തിൽ പിതാവിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഷെറിന് ഒരു ലഹരിയുടെയും പിൻബലം വേണ്ടിവന്നില്ലെന്നു പൊലീസ് പറഞ്ഞു. കാലങ്ങളായി മനസ്സിൽ കാത്തു വച്ച പക മുഴുവനും ജോയിയുടെ മൃതശരീരത്തോടുവീട്ടുകയായിരുന്നു ഷെറിൻ.
തർക്കത്തിനിടെ കാർ നിർത്തി റിവോൾവറെടുത്തു ജോയിക്കു നേരെ നാലു റൗണ്ട് വെടിയുതിർത്തതു പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നല്ലെന്നു പൊലീസ് ഉറപ്പിക്കുന്നതും അതു കൊണ്ടുതന്നെ. ഗോഡൗണിലെത്തിച്ച ജോയിയുടെ മൃതദേഹം ആദ്യം കത്തിക്കാൻ നോക്കി. തീയാളുന്നതു കണ്ടതോടെ വിവരം പുറത്തറിയുമെന്നു മനസിലാക്കി അവിടെയുള്ള എം സാൻഡു കൊണ്ടു കെടുത്തി. പിന്നീട് ആലോചിച്ച ശേഷമാണു വെട്ടിനുറുക്കിയത്. 
പിതാവ് ജോയി വി.ജോണിന്റെ ശിരസ്സുമായി
പ്രതിയും മകനുമായ ഷെറിൻ
പക്ഷേ വെട്ടാനുള്ള വാക്കത്തി ഷെറിന്റെ പക്കലുണ്ടായിരുന്നു.... കൈകാലുകളും തലയും ഉടലും വെവേറെയാക്കി. ഗോഡൗൺ മോട്ടോർ പമ്പുപയോഗിച്ചു കഴുകി വൃത്തിയാക്കി. തുടർന്നായിരുന്നു അവശിഷ്ടങ്ങൾ കളയാനുള്ള യാത്ര. റോഡുവക്കിൽ നിന്നു ജോയിയുടെ മുറിച്ചു മാറ്റിയ ഉടൽ കണ്ടെത്തിയപ്പോൾ ഒറ്റയ്ക്ക് എങ്ങനെ മൃതശരീരം കൊണ്ടുവന്നു തള്ളി എന്ന പൊലീസുകാരുടെ ചോദ്യത്തിനു മൃതദേഹം പൊക്കിയെടുത്തു കാട്ടിയാണു ഷെറിൻ മറുപടി നൽകിയത്.
പിതാവിന്റെ ശരീരഭാഗങ്ങൾ ഓരോന്നായി കണ്ടെടുക്കുമ്പോൾ പ്രതിയായ മകന്റെ കൂസലില്ലായ്മ കണ്ട് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഞെട്ടി. തെളിവെടുപ്പിനെത്തിച്ച ഷെറിനുനേരെ സ്ത്രീകളടക്കം ശാപവാക്കുകൾ വിളിച്ചുപറഞ്ഞു. ആളുകൾ ഉറക്കെ വിളിച്ചുപറയുമ്പോഴും കാര്യമായ ഒരുപ്രതികരണവും ഷെറിന്റെ ഭാഗത്തു നിന്നുണ്ടായില്ല.... സ്വന്തം പിതാവിന്റെ ശിരസ്സിലേക്കു കുറെനേരം നോക്കിനിന്ന പ്രതിയുടെ മുഖത്തു ഭാവഭേദങ്ങളില്ലായിരുന്നു. പൊലീസ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഇംഗ്ലിഷും മലയാളവും കലർത്തി ഇയാൾ മറുപടിനൽകി. ഇതിനിടെ തെളിവെടുപ്പു നടക്കുന്ന സ്ഥലത്തുവച്ച് നാട്ടുകാരിൽ ഒരാൾ ഷെറിനെ മർദിച്ചു. ജനക്കൂട്ടത്തിൽ നിന്ന് ആക്രമണം ഉണ്ടായേക്കാമെന്ന സൂചനയെ തുടർന്നു പിന്നീട് പൊലീസ് ഷെറിന്റെ സുരക്ഷ അൽപം കൂട്ടുകയുണ്ടായി .
മലയാളി പ്രവാസിയുടെ  മൃതദേഹത്തിന്റെ ശരീരഭാഗങ്ങള് വെട്ടിമാറ്റി വെരൂരും ചിങ്ങവനത്തും നിക്ഷേപിച്ച സംഭവത്തില് പുലിവാലുപിടിച്ചത് ഹോട്ടലുടമ. ചാക്കില് കെട്ടിയ മൃതദേഹ അവശിഷ്ടങ്ങള് ഇറച്ചിക്കോഴി മാലിന്യമെന്നു കരുതി ഹോട്ടലുടമ കുഴിച്ചു മൂടുകയായിരുന്നു. ശിരസും കൈകാലുകളും മുറിച്ചു മാറ്റിയ ഉടല് വെരൂരില് ശീമോനി ഗാര്ഡന്സിന്റെ കവാടത്തില് റോഡിനോട് ചേര്ന്നുള്ള മണ്കൂനയില് ശനിയാഴ്ച്ച രാത്രിയോടെയാണു ഷെറിന് കൊണ്ടു ചെന്നിട്ടത്.രാത്രിയായതിനാലും പ്രദേശത്തെക്കുറിച്ച് നിശ്ചയമില്ലാത്തതു കൊണ്ടുമാകാം കാടുപിടിച്ച പ്രദേശമാണെന്നു കരുതി ശാരീരാവശിഷ്ടങ്ങള് റോഡുവക്കില് ഉപേക്ഷിച്ചതെന്നു പോലീസ് കരുതുന്നു. ഞായറാഴ്ച്ച ഇവിടെ അസഹ്യമായ ദുര്ഗന്ധം വമിച്ചതോടെ ഇതിനു സമീപമുള്ള ഹോട്ടലുടമ ഇറച്ചിക്കോഴിമാലിന്യമാണെന്നു കരുതി മണ്ണിനടിയില്നിന്നും പാതി പുറത്തുകിടന്ന ചാക്കിന് മുകളിലേക്കു മണ്ണു വെട്ടിയിട്ടത്. തിങ്കളാഴ്ച്ച രാവിലെ പത്തോടെ മുറിച്ചു മാറ്റിയ ശരീരഭാഗങ്ങള് കണ്ടെടുക്കുന്നതിനായി പ്രതിയുമായി പോലീസ് എത്തുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം കടയുടമസ്ഥനും നാട്ടുകാര്ക്കും മനസിലാവുന്നത്.സാധാരണ ഇവിടെ അറവു മാലിന്യങ്ങള് തള്ളുക പതിവാണെന്ന് നാട്ടുകാരും പറയുന്നു.ഇത്തരത്തിലുള്ള മാലിന്യമാണെന്നു കരുതിയാണ് ദുര്ഗന്ധം ഒഴിവാക്കുന്നതിനായി ചാക്കിന് പുറത്തേയ്ക്കു മണ്ണിട്ടു മൂടിയത്.
പിതാവ് ജോയി വി.ജോണിന്റെ ശിരസ്സുമായി
പ്രതിയും മകനുമായ ഷെറിൻ
വായ ജോയി ജോണിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഓടുന്ന കാറിലിരുന്ന് പിതാവിന്റെ തലയ്ക്ക് അമേരിക്കന് നിര്മിത തോക്ക് ചേര്ത്തു വച്ച് നാലുതവണ വെടിയുതിര്ത്തു.പിന്നെയും പക തീരാതെ ശരീരഭാഗങ്ങള് ചാക്കിനുള്ളിലാക്കി കിലോമീറ്ററുകള് സഞ്ചരിച്ച് നദിയിലും വഴിയരികിലെ മാലിന്യകൂമ്പാരങ്ങളിലേക്കും പൊന്തക്കാടുകളിലേക്കും വലിച്ചെറിഞ്ഞു. കാലങ്ങളായി തന്നെ അവഗണിക്കുന്നെന്നും ഒറ്റപ്പെടുത്തുന്നെന്നുമുള്ള തോന്നലാണ് ഷെറിനെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്.
തങ്ങളുടെ കെ.എല് 2 ടി 5550 സ്കോഡ കാറിന്റെ എ.സി. നന്നാക്കാനായി കഴിഞ്ഞ 25-നു പുലര്ച്ചെ ജോയി മകന് ഷെറിനെ കൂട്ടി വീട്ടില് നിന്നു തിരുവനന്തപുരത്തേക്കു പോയി. മുന്കൂട്ടി ബുക്ക് ചെയ്യാത്തതിനാല് വര്ക്ക്ഷോപ്പില് പണി നടത്താന് കഴിഞ്ഞില്ല. ഉച്ചയ്ക്ക് 12.30 ന് ഇവര് ഷോറൂമില് നിന്നു വീട്ടിലേക്കു മടങ്ങി. യാത്രയ്ക്കിടെ സ്വത്തു സംബന്ധിച്ച് സംസാരവും കലഹവുമുണ്ടായി. വൈകിട്ട് 4.30 ന് എം.സി. റോഡില് മുളക്കുഴ കൂരിക്കടവ് പാടത്തിനു സമീപം എത്തിയപ്പോള് ഷെറിന് കൈയില് കരുതിയ അമേരിക്കന് നിര്മിത തോക്ക് ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് നാലു തവണ വെടി ഉതിര്ക്കുകയായിരുന്നു.
തല്ക്ഷണം മരിച്ച ജോയിയുടെ മൃതദേഹം സീറ്റില് കിടത്തി ടൗവല് ഉപയോഗിച്ച് മറച്ചു. നഗരത്തില് എറെ സമയം ചുറ്റിക്കറങ്ങിയ ശേഷം രാത്രി എട്ടരയോടെ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സമീപം ആളൊഴിഞ്ഞ ഭാഗത്ത് വാഹനം കൊണ്ടുനിര്ത്തി. സമീപത്തുള്ള ഇലക്ട്രിക് കടയില് നിന്നു ഗോഡൗണിന്റെ താക്കോല് വാങ്ങി ഷട്ടര് തുറന്നു. ഉള്ളില് കയറി മൃതദേഹം മറവു ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു. പിന്നീട് കാറുമായി താന് വാടകയ്ക്കു താമസിക്കുന്ന തിരുവല്ലയിലെ സെവന് ക്ലബിലേക്കു പോയി. കാര് ആരുടെയും ശ്രദ്ധ പതിയാത്ത ഭാഗത്ത് മാറ്റിനിര്ത്തിയ ശേഷം മുറിയിലെത്തി കുളിച്ച് വൃത്തിയായി.
തിരുവല്ലയിലെ പെട്രോള് പമ്പില് നിന്നു രണ്ട് കന്നാസുകളിലായി പത്തു ലിറ്റര് പെട്രോളും വാങ്ങിക്കൊണ്ട് രാത്രി പത്തരയോടെ കെട്ടിടത്തിന്റെ കാര് പാര്ക്കിങ് ഏരിയയിലെത്തി. അടുത്ത കടയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ സ്വാഭാവിക രീതിയില് അഭിവാദ്യം ചെയ്ത ശേഷം കാര് പിന്നോട്ടെടുത്ത് ഗോഡൗണിനുള്ളില് കയറ്റി. കാറില് നിന്നും മൃതശരീരം പുറത്തെടുത്ത് അവിടെ ഉണ്ടായിരുന്ന ടിന് ഷീറ്റില് കിടത്തി. മെത്തയുടെ കവറും വേസ്റ്റും കൂട്ടിയിട്ട് പെട്രോള് ഒഴിച്ച് മൃതശരീരം കത്തിച്ചുകളയാന് ശ്രമിച്ചു. തീ ആളിപ്പടര്ന്നതോടെ പരിഭ്രാന്തിയിലായ ഷെറിന് അടുത്തുണ്ടായിരുന്ന എം സാന്ഡും വെള്ളവും ഉപയോഗിച്ച് തീ കെടുത്തി. തുടര്ന്ന് മൃതദേഹം മൂര്ച്ചയേറിയ വെട്ടുകത്തി ഉപയോഗിച്ച് ആറു കഷ്ണങ്ങളാക്കി നുറുക്കി.
ചോര പുരണ്ട തുണികള് ഗോഡൗണിലിട്ടു കത്തിച്ചു. ശരീരഭാഗങ്ങള് പോളിത്തീന് ഷീറ്റിലും ചാക്കിലുമായി കെട്ടി കാറിന്റെ പിന്നില് വച്ചു. കാറുമായി ആദ്യം ആറാട്ടുപുഴ, മംഗലം പാലങ്ങളിലെത്തി കൈകളും കാലും പമ്പാനദിയിലേക്കു വലിച്ചെറിഞ്ഞു. ഇടതുകൈയും ഒരു കാലും പമ്പാനദിയില് പാണ്ടനാട് ഇടക്കടവില് ഉപേക്ഷിച്ചു. തല ചിങ്ങവനത്തെ പൂട്ടിക്കിടക്കുന്ന ട്രാവന്കൂര് ഇലക്ട്രോ കെമില്ക്കല്സ് സ്ഥാപനത്തിന്റെ സമീപത്താണു തള്ളിയത്. ഉടല് ചങ്ങനാശേരി കറുകച്ചാല് റൂട്ടില് വെരൂര് ഭാഗത്തെ മാലിന്യക്കൂമ്പാരത്തില് ഉപേക്ഷിച്ചു. മൃതശരീരം പൂര്ണമായി ഉപേക്ഷിച്ചപ്പോഴേക്കും 26-ന് പുലര്ച്ചെ 5.30 കഴിഞ്ഞിരുന്നു.
പിന്നീട് കാറുമായി കോട്ടയത്തെ ഹോട്ടലിലെത്തി മുറിയെടുത്ത് കുളിച്ച് വൃത്തിയായി. കാര് അറ്റകുറ്റപ്പണിക്കായി സമീപത്തുള്ള വര്ക്ക്ഷോപ്പില് നല്കി. 26-ന് ജോയി ജോണിന്റെ ഭാര്യ മറിയാമ്മ ഭര്ത്താവിനെയും മകനെയും കാണാനില്ലെന്നു കാട്ടി ചെങ്ങന്നൂര് പോലീസില് പരാതി നല്കി. മകനാണു ഭര്ത്താവിനെ കൊന്നതെന്നുള്ളതിന് മറിയാമ്മ 27-ന് വ്യക്തമായ സൂചന നല്കി. ഇതോടെ ഉണര്ന്നു പ്രവര്ത്തിച്ച പോലീസ് ഷെറിനെ 28 ന് കോട്ടയത്തു നിന്ന് കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസമായാണ് ജോയിജോണിന്റെ ശരീരഭാഗങ്ങള് പോലീസ് കണ്ടെടുത്തത്.ഷെറിന് ഇടയ്ക്ക് മൊഴികള് മാറ്റിപ്പറഞ്ഞ് പോലീസിനെ കുഴക്കിയെങ്കിലും ഒടുവില് സത്യം തുറന്നുപറഞ്ഞു. പിതാവിനെ വെടിവച്ച തോക്കും മൃതദേഹം കൊണ്ടുനടന്ന കാറും ശരീരഭാഗങ്ങള് മുറിക്കാനുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എസ്.പിയുടെ നിര്ദേശത്തെ തുടര്ന്ന് ഡിവൈ.എസ്.പി: കെ.ആര്. ശിവസുതന്പിള്ളയുടെ മേല്നോട്ടത്തില് ചെങ്ങന്നൂര് സി.ഐ: അജയ്നാഥ്, മാന്നാര് സി.ഐ: ഷിബുപാപ്പച്ചന് എന്നിവരുടെ നേതൃത്വത്തില് എട്ട് എസ്.ഐമാരടങ്ങുന്ന 22 അംഗ പോലീസ് സംഘവും എസ്.പിയുടെ സ്പെഷല് സ്ക്വാഡുമാണ് കേസ് അന്വേഷിച്ചത്. ക്രൈംബ്രാഞ്ച് വിഭാഗവും സഹായത്തിനുണ്ടായിരുന്നു.

Prof.. John Kurakar

No comments: