ആവശ്യമില്ലാത്ത
ബിരുദസർട്ടിഫിക്കറ്റ് വിവാദം .
പ്രധാനമന്ത്രിയോ മന്ത്രിമാരോ ഉന്നത വിദ്യാഭ്യാസ യോഗ്യത
ഉള്ളവരായിരിക്കണമെന്ന വ്യവസ്ഥയൊന്നും നിലവിലില്ല. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര
മോഡിയുടെ ബിരുദസർട്ടിഫിക്കറ്റുവിവാദക്കുരുക്കിൽപ്പെട്ടിരിക്കുകയാണ്.
നേരത്തേ കേന്ദ്ര മന്ത്രി സ്മൃതി
ഇറാനിയുടെയും സംസ്ഥാനത്ത് മന്ത്രി പികെ ജയലക്ഷ്മിയുടെയും
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും വിവാദങ്ങൾ
ഉണ്ടായിട്ടുണ്ട്..തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സത്യവാങ്മൂലത്തിൽ
സ്ഥാനാർഥിയുടെ വിദ്യാഭ്യാസയോഗ്യത ചേർക്കേണ്ടതുണ്ട്.ഉള്ളതു മാത്രമേ കാണിക്കാവൂ
.എഎപി നേതാക്കളാണ് മോഡിയുടെ സർട്ടിഫിക്കറ്റ് വിവാദം
ഉന്നയിക്കുന്നത്.
ഡൽഹി സർവകലാശാലയിൽ നിന്ന്
ബിരുദം നേടിയെന്ന വാദം വ്യാജമാണെന്നായിരുന്നു
അവരുന്നയിച്ച ആരോപണം. ബിരുദം നേടിയെന്ന്
മോഡിയും ബിജെപിയും അവകാശപ്പെട്ടതാണ് സംഭവത്തെ
വിവാദത്തിലേക്കു നയിച്ചത്. അതുകൊണ്ടു തന്നെ
ബിരുദത്തിന്റെ സാധുതയും ചർച്ചാ വിഷയമായി.
അങ്ങനെയിരിക്കേയാണ് മോഡിയുടേതെന്ന പേരിൽ ബിരുദ സർട്ടിഫിക്കറ്റിന്റെ
കോപ്പിയുമായി ബിജെപി അധ്യക്ഷൻ വാർത്താസമ്മേളനം
നടത്തുന്നത്.എന്നാൽ പ്രസ്തുത സർട്ടിഫിക്കറ്റ്
മറ്റൊരാളുടേതാണെന്ന വാദവുമായി മാധ്യമങ്ങളും മറ്റും
രംഗത്തെത്തി. അനാവശ്യ വിവാദം ജന
ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ ഉതകു .സത്യസന്ധത
തെളിയിക്കാൻ ശ്രമിക്കും തോറും കൂടുതൽ
വൈരുധ്യത്തിലേക്ക് നീങ്ങുകയാണ് . ഈ അനാവശ്യ
വിവാദം നീട്ടികൊണ്ട് പോകുന്നത് ശരിയല്ല .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment