Pages

Thursday, May 26, 2016

കേരളത്തിലെ വനിതാ മന്ത്രിമാർ

കേരളത്തിലെ 
വനിതാ മന്ത്രിമാർ
കെ.ആര് ഗൗരിയമ്മ

ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ ശൈലജ

എം. കമലം
സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് വനിതകള്ഒരുമിച്ച് മന്ത്രിസഭയിലെത്തിയത്. ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ ശൈലജ എന്നിവരാണ് പിണറായി മന്ത്രിസഭയിലെ വനിതകള്‍.

സുശീലാ
ഗോപാലൻ
 1957നു ശേഷം സംസ്ഥാനത്ത് ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളിലായി 97 വനിതാ പ്രതിനിധികള്ഉണ്ടായിരുന്നെങ്കിലും മന്ത്രി പദത്തിലെത്തിയത് ആറു വനിതകള്മാത്രമാണ്. മേഴ്സിക്കുട്ടിയമ്മയും ശൈലജയും മന്ത്രിമാരായതോടെ ആകെ 

പി.കെ ശ്രീമതി
വനിതാമന്ത്രിമാരുടെ എണ്ണം എട്ടായി.സംസ്ഥാനത്ത് അധികാരത്തില്വന്നിട്ടുള്ള 21 മന്ത്രിസഭകളില്ഒന്പതെണ്ണത്തില്വനിതാ പ്രതിനിധികള്ആരും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.


എം.ടി പത്മ
ശേഷിക്കുന്ന 12 മന്ത്രിസഭകളില്ഓരോ വനിതകള്മാത്രമാണ് മന്ത്രിപദം അലങ്കരിച്ചിട്ടുള്ളത്. അഞ്ചുതവണ മന്ത്രിയായ കെ.ആര്ഗൗരിയമ്മയാണ് ഏറ്റവും കൂടുതല്പ്രാവശ്യം മന്ത്രിസ്ഥാനത്തിരുന്നിട്ടുള്ളത്. 1957, 1967, 1980, 1987, 2001 എന്നീ കാലഘട്ടത്തിലാണ് ഗൗരിയമ്മ മന്ത്രിയായിട്ടുള്ളത്.
രണ്ടു പ്രാവശ്യം 
പി.കെ ജയലക്ഷ്മി
മന്ത്രിപദത്തിലെത്തിയത് കോണ്ഗ്രസില്നിന്നുള്ള എം.ടി പത്മയാണ്. 1991, 1995 കാലയളവിലാണ് അവര്മന്ത്രിപദം വഹിച്ചിട്ടുള്ളത്. 1982ല്എം. കമലവും 1996ല്സുശീലാ ഗോപാലനും 2006ല്പി.കെ ശ്രീമതിയും 2011ല്പി.കെ ജയലക്ഷ്മിയുമാണ് മന്ത്രിപദത്തിലെത്തിയ മറ്റു വനിതകള്‍.

Prof. John Kurakar








No comments: