Pages

Sunday, May 22, 2016

കനിവിൻറെകാരണവർ ഉമ്മൻ ചാണ്ടിയുടെ മഹത്വം കാലം തെളിയിക്കും

കനിവിൻറെകാരണവർ ഉമ്മൻ ചാണ്ടിയുടെ മഹത്വം കാലം തെളിയിക്കും


നട്ടപ്പാതിരയിൽ എല്ലാവരും സുഖമായുറങ്ങുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിലെ റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ഒരു വണ്ടിയുണ്ട്. അതിൽ നരച്ച തലമുടിയുള്ള ഒരു മനുഷ്യൻ ഇരിപ്പുണ്ട്. മിക്കപ്പോഴും കണ്ണടയും കയ്യിലൊരു പേനയും മടിയിൽ ചുവപ്പ് നാടകളുള്ള നിറയെ ഫയലുകളുണ്ട് . ഇടയ്ക്കിടയ്ക്ക് ഉറക്കം വന്നു ബുദ്ധിമുട്ടിക്കുമ്പോൾ കണ്ണുകൾ പതിയെ അടഞ്ഞു പോകാറുണ്ട്. കണ്ണുകൾ പതിയെ അടഞ്ഞു വരുമ്പോൾ മനുഷ്യൻ ഞെട്ടിയുണരാറുണ്ട്. മനുഷ്യന്റെ യാത്രകൾ അവസാനിക്കുന്നത് തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വന്തം കുടുംബത്തിന്റെ അടുക്കലല്ല. അതിനെക്കാൾ തന്നെ ആവശ്യമുള്ള മറ്റു ചിലരുടെ ദയനീയതയിലായിരുന്നു. അവരുടെ പ്രതീക്ഷകളിലായിരുന്നു. സ്വന്തം സ്വകാര്യതയെക്കൾ അദ്ദേഹം ആഗ്രഹിച്ചത് എന്നും തന്നെ ആവശ്യമുള്ള ഒരു ജനതയുടെ ഒപ്പം നിൽക്കാനായിരുന്നു. ആക്രമാണോൽസുകരായി ചീറിയടുക്കുന്ന എതിർപക്ഷത്തിന്റെ ദംഷ്ട്രകൾ മാംസത്തിൽ തുളഞ്ഞു കയറുമ്പോഴും ഒപ്പം നടന്നു പിറകിൽ നിന്നും ആഞ്ഞു കുത്തിയ സഹോദരങ്ങളുടെ കത്തിമുനയിൽ നിന്നും രക്തത്തുള്ളികൾ ഇറ്റു വീഴുമ്പോഴും മനുഷ്യൻ പതറിയില്ല. പിറകോട്ടു മാറിയില്ല. ആയുധങ്ങൾ മാറി മാറി പരീക്ഷിച്ച് തളർന്നു പോയത് തകർക്കാനും തളയ്ക്കാനും കാത്തിരുന്ന ഒരു കൂട്ടർ മാത്രമായിരുന്നു. അപ്പോഴും ജനങ്ങളാണ് എന്റെ കരുത്തെന്നു അഭിമാനത്തോടെ പറഞ്ഞു കൊണ്ട് അദ്ദേഹം മുന്നോട്ടു പോയതേയുള്ളു. ജനങ്ങൾക്ക്വേണ്ടി പ്രവർത്തിക്കുവാൻ തന്റെ ഇരുപത്തിനാലു മണിക്കൂറുകൾ പോരാതെ വരുന്നു എന്ന് മാത്രമേ പരാതി പറഞ്ഞുള്ളൂ. കേരളത്തിന്റെ യശസ്സുയർത്തുവാൻ തന്നാലാവുന്നത് ചെയ്യുവാൻ എന്നും ശ്രദിച്ച അദ്ദേഹത്തിന്റെ മോഹങ്ങൾ(നമ്മുടെയും) ഒന്നൊന്നായി പൂവണിയുന്നതിനു നമ്മൾ സാക്ഷികളാണ്. ആയിരക്കണക്കിന് കുടുംബങ്ങളുടെ വേദനകളിൽ കനിവിന്റെ ഒരു തുള്ളിയെങ്കിലും ഇറ്റിക്കുവാൻ താൻ നടത്തിയ ശ്രമങ്ങൾ എന്നും ഓർമ്മിക്കപ്പെടും. എങ്കിലും ചിലപ്പോഴെങ്കിലും പൊതുപ്രവർത്തകന്റെ ജീവിതത്തിൽ ഒരു പ്രസക്തിയുമില്ലാത്ത ഒരു ചോദ്യം വെറുതെ ചിന്തിച്ചു പോകുന്നു...എന്തിനായിരുന്നു ഇതൊക്കെ...അതു പോട്ടെ... തീയിൽ കുരുത്തതു വെയിലത്തു വാടില്ല എന്നല്ലേ... ഇനിയും മുന്നോട്ട് തന്നെ...എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുടെ പുഞ്ചിരി നമുക്ക് സമ്മാനിച്ച മനുഷ്യന്റെ കണ്ണുകൾ നനയാതിരിക്കട്ടെ.അടുത്ത സമയത്ത് മധ്യമങ്ങളാൽ ഇത്രയും വേട്ട ആടപ്പെട്ട ഒരു മനുഷ്യൻ ഉണ്ടായിട്ടില്ല.... കൂടെ നിന്ന് എല്ലാവരെയും സംരക്ഷിച്ചത് തെറ്റായിപ്പോയി അത് അങ്ങയുടെ മാന്യതയുടെ മുഖം. അങ്ങ് പടിയിറങ്ങുമ്പോൾ വിതുമ്പുന്ന ആയിരങ്ങൾ ഉണ്ടിവിടെ..
"
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിക്ക്" വിട.
അങ്ങ് എന്ന നൻമ മരത്തിന്റെ തണല് എന്തായിരുന്നു എന്നും.
ചെയ്ത വികസനത്തിന്റെ വേരുകളുടെ ആഴം എന്താരുന്നു എന്നും കാലം തെളിയിക്കും.

Augustine Thekkumkattil Pala യുടെ face book post -രണ്ടുകാരൃങ്ങള് കുറിക്കട്ടെ അല്ല ഈ മലയാളിക്കിത് എന്നാപറ്റി അറിയാഞ്ഞിട്ടു ചോദിച്ചു പോവുക നമ്മള് ഇനി എന്ന് നന്നാവും ആര്ക്കറിയാം വളരെ ദുഃഖം തോന്നുന്നു. കേരള മനസ് അക്രമികള്ക്കും അരാജകവാധികള്ക്കും ഒപ്പമോ? മലയാളി സ്വൈരൃ ജീവീതം ആഗ്രഹിക്കുന്നീല്ലേ അതോ അവരുടെ ശബ്ദം മുഴങ്ങുന്നില്ലേ മറവി മലയാളിക്ക് ഒരനുഗ്രഹമോ ശാപമോ?
പശ്ചിമ ബംഗാള് കണ്ടിട്ട് എന്തേ പഠിക്കാത്തത്  പാര്ട്ടിയോടുള്ള സ്നേഹംമൂലമോ  ഭയം മൂലമോ അതോ മലയാളി ഈ കൊലയും കൊല്ലും ഇഷ്ടപ്പെടുന്നോ?ബ.മുന് മുഖൃമന്ത്രി ഉമ്മന് ചാണ്ടി സാധാരണ ക്കാരന്റെ കണ്ണീരൊപ്പാന് എത്ര ആവേശത്തോടെയാണ് പ്രവര്ത്തിച്ചത് ഇതിനു മുന്പ് കേരളം കണ്ടിടില്ലാത്ത കാരുണൃ പ്രവാഹത്തിന് ഉപന്ജാതവ് 4700 വോട്ടിന് മാത്രം ജയിക്കുക അവഹേളന പാത്രമാക്കി തെരുവില് വിചാരണ ചെയ്യുക നിങ്ങളില് പാപമില്ലാത്തവര്കല്ലെറിയട്ടെ എന്നു പറഞ്ഞതുപോലെ സംസ്ഥാന  അസംബ്ളി മന്നിരം തല്ലി പൊളിച്ചവരാണ് അധികാരത്തിലേയ്ക്ക് ബി.ജെപി യെ പേടിച്ച് ജനം കൂട്ടത്തോടെ എല് ഡി എഫിന് വോട്ടു ചെയ്തു എന്നും ബിജ.പി യെ ചെറുക്കാന് ഇവര്ക്കെ സാധിക്കു എന്നു പറയുന്നവരോട് എനിക്ക് ഒരു യോജിപ്പുമില്ല . എലിയെ തോല്പ്പിക്കാന് ഇല്ലം ചുടുന്നത് വലിയ കേമ മായി കരുതാമോ? കേരളത്തിലെ ഇളം തലമുറയ്ക്ക് ഇതു നല്കുന്ന സന്ദേശം  എന്താണ് ? പൊതുവെ സമാധാന പ്രിയരായ മധൃകേരളത്തിലെ ജനങ്ങള് സ്നേഹിക്കുന്ന ഒരു നേതാവിനെ തറ പറ്റിച്ച് കിലു കുത്താന് നോക്കിയവരാണ് ബാര് കോഴയുണ്ടാക്കിയതെന്നും മനുഷൃസ്നേഹത്തിന്റെ ഉദാത്തമാതൃക കാണിച്ച ഒരു മുഖൃമന്ത്രിയെ സോളാര് എന്നു പറഞ്ഞ് ചീത്തവിളിച്ചത് എന്തിനായിരുന്നു എന്ന്  മലയാളി ഇനിയെന്ന് മനസിലാക്കാന് ?.

No comments: