കേരളം
പോളിങ്
ബൂത്തിലേക്ക്
സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്ത്തിയായി. രാവിലെ തുടങ്ങിയ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്ത്തിയായി. 140 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകളുടെയും ഫോമുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം ഉച്ചയോടെ പൂര്ത്തിയായി. രാവിലെ പത്ത് മണിയോടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങിയത്.
2,60,19284 വോട്ടര്മാര്ക്കായി 21498 ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 148 അനുബന്ധ ബൂത്തുകളുമുണ്ട്. ഓരോ ബൂത്തിലെയും പ്രിസൈഡിങ് ഉദ്യോഗസ്ഥരും പോളിങ് ഉദ്യോഗസ്ഥരും വിതരണ കേന്ദ്രങ്ങളില്‍ എത്തി നിയമന ഉത്തരവ് ഏറ്റുവാങ്ങി. തുടര്ന്ന് സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീനുകള്‍ പുറത്തെടുത്തു.
1602 ബൂത്തുകളില്‍ രേഖപ്പെടുത്തിയ വോട്ട് സമ്മദിദായകന് നേരില്‍ കണ്ട് ബോധ്യപ്പെടാനുള്ള വിവിപാറ്റ് മെഷീനുകള്‍ ഇത്തവണ ഏര്പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കാഴ്ച ശക്തി ഇല്ലാത്തവര്ക്ക് വോട്ട് ചെയ്യാനുള്ള ബ്രെയിലി ബാലറ്റും വിതരണം ചെയ്തിട്ടുണ്ട്. ഭിന്നലിംഗക്കാര്ക്കും ഇത്തവണ വോട്ട് ചെയ്യാന്‍ അവസരം നല്കിയിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment