നാളത്തെ തെരഞ്ഞെടുപ്പിൽ സാമൂഹിക മാധ്യമങ്ങള് നിര്ണായകമാവും
കേരളത്തിലെ 71 മണ്ഡലങ്ങളിൽ ഇക്കുറി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം നിർണായകസ്വാധീനം ചെലുത്തുമെന്ന് ‘ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ’ (ഐ.എ.എം.എ.ഐ.) നടത്തിയ പഠനത്തിൽപറയുന്നു. ‘ഫെയ്സ്ബുക്ക് മണ്ഡലങ്ങൾ’ എന്നാണ് ഇവയ്ക്കുനൽകിയിരിക്കുന്ന വിശേഷണം.ഇന്റർനെറ്റിന്റെ ലഭ്യത, സാമൂഹികമാധ്യമങ്ങളുടെ (പ്രത്യേകിച്ച് ഫെയ്‌സ്ബുക്കിന്റെ) ഉപയോഗം, അതുവഴിയുള്ള പ്രചാരണം തുടങ്ങിയവ മറ്റെല്ലാസംസ്ഥാനങ്ങളേക്കാളും വളരെകൂടുതലാണ് കേരളത്തിൽ. സംസ്ഥാനത്ത് 58 ലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതിൽ 17 ലക്ഷം വനിതകൾ. വോട്ടർമാരിൽ 23 ശതമാനത്തിന് ഫെയ്‌സ്ബുക്കുണ്ട്. വനിതാവോട്ടർമാരിൽ 13 ശതമാനത്തിനും.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കേരളത്തിലെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിങ്ങുകൾ, അവയിൽനിറഞ്ഞുനിന്ന നേതാക്കൾ, വിഷയങ്ങൾ മുതലായവയെക്കുറിച്ചായിരുന്നു പഠനം. അതിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്.
സംസ്ഥാനത്തെ 51 ശതമാനം മണ്ഡലങ്ങൾ സാമൂഹികമാധ്യമങ്ങളുടെ ഉയർന്ന സ്വാധീനത്തിലാണ്. രണ്ടിലൊന്ന് എന്നതോതിൽ. ഇവയാണ് ഫെയ്‌സ്ബുക്ക് മണ്ഡലങ്ങൾ.ഈ 71 മണ്ഡലങ്ങളിൽ 70 ശതമാനവും പ്രധാനപ്പെട്ട 10 നഗരങ്ങൾക്ക് പുറത്താണ്. അതായത് സംസ്ഥാനത്ത് എല്ലായിടത്തും ‘ഫെയ്‌സ്ബുക്ക്’ സ്വാധീനമുണ്ട്. ഫെയ്‌സ്ബുക്ക് സ്വാധീനം ഏറ്റവുംകുറവ് കണ്ണൂരിലാണ്. ജില്ലയിലെ 18 ശതമാനം മണ്ഡലങ്ങളിലേ ഫെയ്‌സ്ബുക്കിന് എന്തെങ്കിലും സ്വാധീനമുള്ളൂ.സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നവരിലെ 90 ശതമാനവും തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതേസമയം, 31 ശതമാനത്തിൽ കുറവ് ആളുകളേ ഇത് വിശ്വസനീയമാധ്യമമാണെന്ന് കരുതുന്നുള്ളൂ. തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ 16 ശതമാനംപേർ നവമാധ്യമങ്ങളെ വിശ്വസിക്കുന്നേയില്ല.

ട്വിറ്ററുകളിൽ പകുതിയും നിറഞ്ഞത് അഴിമതിയായിരുന്നു. ട്വിറ്റർ ഇടപെടലുകളുടെ 83 ശതമാനവും ‘നെഗറ്റീവ്’ ആണ്. സാമൂഹികമാധ്യമങ്ങളിൽ സജീവമായിട്ടുള്ളവർ തിരഞ്ഞെടുപ്പുവേളയിൽ വിശ്വസനീയമാധ്യമങ്ങളായി കാണുന്നത് അച്ചടി, ദൃശ്യമാധ്യമങ്ങളാണ്. 53 ശതമാനംപേർ ടെലിവിഷനുകളെയും 48 ശതമാനം പേർ പത്രങ്ങളെയും വിശ്വസിക്കുന്നു.
31 ശതമാനംപേരേ സാമൂഹികമാധ്യമങ്ങളെ ആശ്രയിക്കുന്നുള്ളൂ. 9 ശതമാനംപേർ ഡിജിറ്റർ, വെബ്‌സൈറ്റുകളെ ആശ്രയിക്കുന്നു. 52 ശതമാനംപേർ കേരളത്തിലെ രാഷ്ട്രീയനേതാക്കളെയോ പാർട്ടികളെയോ അവരുടെ ഫെയ്‌സ്ബുക്ക്, ട്വിറ്ററുകളിൽ പിന്തുടരുകയോ ചെയ്യുന്നു.
Prof. John Kurakar
No comments:
Post a Comment