Pages

Wednesday, May 25, 2016

അഴിമതിരഹിതമായ നല്ലൊരു ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാറിന് കഴിയട്ടെ .

അഴിമതിരഹിതമായ നല്ലൊരു ഭരണം കാഴ്ചവെക്കാൻ
പുതിയ സർക്കാറിന് കഴിയട്ടെ .

പുതിയ സർക്കാരും ഭരണാധികാരികളുംസാധാരണ ജനങ്ങളുടെ   ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും എന്നാണു അവർ ഉറ്റുനോക്കുന്നത് . ഭരണാധികാരിയുടെ കനിവ് പോലെ തന്നെ കരുത്തുംതന്റേടവും പ്രധാനമാണ്. സ്വയം അഴിമതി നടത്താതിരുന്നാൽ മാത്രം പോരാ സഹപ്രവർത്തകരെ അതിൽ നിന്ന് തടയാനുള്ള കരുത്തും തന്റേടവും  ഭരണാധികാരിക്ക് ഉണ്ടാവണം. സർവോപരി ഉദ്യോഗസ്ഥവൃന്ദത്തെ പണിയെടുപ്പിക്കാനും പാളിച്ചകൾ തടയാനുമുളള ആജ്ഞാശക്തിയും.l ഭരണാധികാരിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നു.ചോദിക്കാൻ ആളുണ്ടെങ്കിൽ മലയാളി മര്യാദയ്ക്ക് പെരുമാറുകയും ജീവനക്കാർ ഉഴപ്പാതെ  കൃത്യമായി ജോലി ചെയ്യുകയും,കുട്ടികൾ അനാവശ്യസമരങ്ങളിൽ ഏർപെടാതെ  സ്കൂളിലിരുന്ന് പഠിക്കുകയും ചെയ്യും  .കേരളത്തിൽ എന്തു ചെയ്താലും ഒന്നും പേടിക്കാനില്ല. കേസ് വന്നാൽ പാർട്ടിക്കാർ സഹായിക്കും. പൊലീസ് പിടിച്ചാലും രാഷ്ട്രീയക്കാരെ ഭയന്ന് നുള്ളിനോവിക്കാതെ വിട്ടയക്കും. ഹാജർ കുറഞ്ഞാലും ഇവിടെ പരീക്ഷ എഴുതാം എന്ന സ്ഥിതി മാറണം . ഒത്തിരി മാറ്റങ്ങൾ ഇവിടെ ഉണ്ടാകണം..ഉദ്യോഗസ്ഥരെ പണിയെടുപ്പിക്കാനും സഹപ്രവർത്തകരെ നിരീക്ഷിച്ച് നിലയ്ക്ക് നിർത്താനും അധികാരികൾക്ക് കഴിയണം .മന്ത്രി മന്ദിരങ്ങളിലും ഓഫിസിലും  സാമൂഹ്യവിരുദ്ധർ കയറി നിരങ്ങാതിരിക്കാനും ജാഗ്രത വേണം .
ശ്രി .പിണറായി വിജയൻ നടത്തിയ ആദ്യത്തെ വാർത്താസമ്മേളനം പുതിയ പ്രതീക്ഷകൾ കേരളത്തിനു നൽകുന്നു. അധികാരമേൽക്കുന്നത് രാഷ്ട്രീയ വേർതിരിവില്ലാത്ത ജനങ്ങളുടെ സർക്കാറാണെന്നും ഇനിവേണ്ടത് നാടിന്റെ വികസനത്തിനായുള്ള ഒറ്റക്കെട്ടായ പ്രവർത്തനമാണെന്നുമുള്ള പിണറായിയുടെ പ്രഖ്യാപനം കക്ഷിരാഷ്ട്രീയത്തിന്റെ ഹ്രസ്വദൃഷ്ടികളെ അട്ടിമറിക്കുന്നതാണ്. പ്രതീക്ഷാഭരിതമാണ്ചരിത്രത്തിലാദ്യമായി രണ്ടു വനിതാ മന്ത്രിമാർക്ക് മന്ത്രിസഭയിൽ ഇടംകൊടുക്കാൻ കഴിഞ്ഞതും വനിതാ ശക്തീകരണത്തെ സംബന്ധിച്ചിടത്തോളം നിർണായകമായൊരു ചുവടുവെപ്പുതന്നെയാണ് .തന്റെ പേരുപറഞ്ഞ് നടക്കുന്ന രാഷ്ട്രീയ അവതാരങ്ങളെ സൂക്ഷിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകിയത് ശ്രദ്ധേയമാണ്. അഴിമതിരഹിതമായ നല്ലൊരു ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാറിന് കഴിയട്ടെയെന്ന്  ആശംസിക്കുന്നു. എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: